എന്നെ സഹിക്കുന്നതിന് ഭാര്യയ്ക്ക് മെഡല്‍ കൊടുക്കണം; 10-ാം വിവാഹ വാര്‍ഷികത്തില്‍ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. 2011 ഏപ്രില്‍ 24 നാണ് ഇരുവരും വിവാഹിതരാവുന്നത്. ഇന്നിതാ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പരസ്പരം എഴുത്തുകള്‍ പങ്കുവെച്ചാണ് ഈ ദിവസം ആഘോഷിച്ചത് എങ്ങനെയാണെന്ന് പൃഥ്വിയും സുപ്രിയയും ആരാധകരെ അറിയിച്ചത്.

'പത്ത് വര്‍ഷങ്ങള്‍. ഒരു വ്യക്തിയില്‍ തന്നെ മികച്ച സുഹൃത്തിനെയും ആത്മസഖിയെയും പങ്കാളിയെയും കണ്ടെത്താന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല. ലോകം മുഴുവന്‍ ആര്‍പ്പുവിളിക്കുമ്പോള്‍ ഞാന്‍ ഒരുമിച്ച് ആഘോഷിച്ചു. ലോകം മുഴുവന്‍ ഞങ്ങളെ തള്ളി താഴെ ഇടുമെന്ന് തോന്നിയപ്പോള്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ചു.

എന്റെ കുഞ്ഞിന്റെ അത്ഭുതകരമായ അമ്മയ്ക്ക്, എന്നെ ചേര്‍ത്ത് പിടിച്ച് നിര്‍ത്തുന്ന ശക്തിയ്ക്ക്, കഴിഞ്ഞ പത്ത് വര്‍ഷത്തോളം എന്ന സഹിച്ച ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ തന്നെ കൊടുക്കാന്‍ അര്‍ഹതയുണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്കും പിന്നെ അങ്ങോട്ട് എന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു സുപ്‌സ്... എന്നുമാണ് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

supriya-prithvi

'എന്റെ പ്രിയപ്പെട്ട പങ്കാളിയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. ഞങ്ങളൊരു ദമ്പതിമാരായിട്ടും വ്യക്തികളായും ഒരുമിച്ച് വളരാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ നിരവധി വാദങ്ങളും വിയോജിപ്പുകളും ഒപ്പം ഒത്തിരി മനോഹരമായ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. വീണ്ടും ലോക്ഡൗണ്‍ സമയമായതിനാല്‍ പഴയ ചിത്രങ്ങള്‍ ഞാന്‍ വീണ്ടും ഷെയര്‍ ചെയ്യുകയാണ്.

ഗ്ലാമറസ് അവതാരം, അപ്സരസിനെ പോലെയുള്ള അംറിൻ ഖുറേഷിയുടെ ചിത്രങ്ങൾ

ഒപ്പം മനോഹരമായ ഓര്‍മ്മകളിലേക്കും പോകുന്നു. രണ്ടാമത്തെ ഫോട്ടോ 2014 ല്‍ നടത്തിയ എന്റെ ബേബി ഷവറില്‍ നിന്നുള്ളതാണ്. ശരിക്കും എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നിതാണ്. ഞങ്ങളുടെ യൂണിയനിലുള്ള മറ്റ് പലരെയും കൂടാതെ ഏറ്റവും ആകര്‍ഷണമുള്ളത് മകല്‍ അല്ലിയാണ്. കഴി്ഞ ദശകത്തിലേക്ക് നോക്കുകയാണെങ്കില്‍ ഇനിയും പറയാനുണ്ട്. ഹാപ്പി ആനിവേഴ്‌സറി... എന്നുമാണ് സുപ്രിയ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, ലെന, രചന നാരായണന്‍കുട്ടി, തുടങ്ങി പൃഥ്വിരാജിനും സുപ്രിയ മേനോനും വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളെല്ലാം എത്തിയിട്ടുണ്ട്. അതുപോലെ പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും ആശംസകള്‍ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X