»   » നസ്രിയയുടെ തിരിച്ചു വരവ്, പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ട്! അഞ്ജലി മേനോന്റെ ചിത്രം ഊട്ടിയിലേക്ക്!!!

നസ്രിയയുടെ തിരിച്ചു വരവ്, പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ട്! അഞ്ജലി മേനോന്റെ ചിത്രം ഊട്ടിയിലേക്ക്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നസ്രിയയുടെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയും ബാംഗ്ലൂര്‍ ഡേയിസിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ!

പൃഥ്വിരാജ്, നസ്രിയ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ പാര്‍വതിയും അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഊട്ടിയാണെന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

അഞ്ജലി മേനോന്‍

ദേശീയ പുരസ്‌കാര ജേതാവ് അഞ്ജലി മേനോന്‍ നാല് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഒപ്പം കഥയെഴുതിയ ഉസ്താദ് ഹോട്ടലും ഹിറ്റായിരുന്നു.

ഒരു അഞ്ജലി മേനോന്‍ ചിത്രം


അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് കഴിഞ്ഞ മാസങ്ങളിലായി പുറത്ത് വന്നിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കുന്നു


അടുത്തതായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ചിത്രത്തിലൂടെ നസ്രിയയും തിരിച്ചു വരാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

നസ്രിയയുടെ തിരിച്ചു വരവ്

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി കൊണ്ടാണ് അഞ്ജലി മേനോന്‍ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.

ഊട്ടിയിലാണ് ലൊക്കേഷന്‍


അഞ്ജലിയുടെ പുതിയ സിനിമയുടെ ലൊക്കേഷന്‍ ഊട്ടിയാണെന്നാണ് പറയുന്നത്. ചിത്രീകരണം ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. നിലവില്‍ പൃഥ്വിയുടെ സിനിമകളുടെ തിരക്കുകളാണ് സിനിമയുടെ ഷൂട്ടിങ്ങ് വൈകിപ്പിക്കുന്നത്.

പൃഥ്വിയുടെ തിരക്കുകള്‍

ആദം ജോണ്‍ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് മറ്റ് സിനിമകളുടെ തിരക്കുകളിലാണ്. രണം എന്ന സിനിമയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പൃഥ്വിരാജ് സിനിമ. ഒപ്പം വിമാനം എന്ന സിനിമ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

ബാംഗ്ലൂര്‍ ഡേയ്‌സ്

അവസാനമായി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ചിത്രത്തിലായിരുന്നു അവസാനമായി നസ്രിയയും അഭിനയിച്ചത്. പാര്‍വതിയും ബാംഗ്ലൂര്‍ ഡേയ്‌സില്‍ കേന്ദ്ര കഥാപാത്രമായിരുന്നു. ശേഷം മൂവരും മറ്റൊരു സിനിമയില്‍ കൂടി ഒന്നിക്കാന്‍ പോവുകയാണ്.

English summary
As per the latest reports, the untitled movie, which features Nazriya Nazim and Parvathy as the female leads, will be majorly shot in Ooty. The highly anticipated project is expected to start rolling in October 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X