അച്ഛമ്മക്ക് കേക്കൊരുക്കി അലംകൃത, പൃഥ്വിയും ഇന്ദ്രനും അമ്മയുടെ പിറന്നാളാഘോഷം ഗംഭീരമാക്കി

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു മല്ലികയ്ക്ക് ആശംസ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമായാണ് ഇത്തവണ അവര്‍ പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴുമാണ് കുടുംബത്തില്‍ എല്ലാവരും ഒരുമിക്കുന്നത്. ഇത്തവണത്തെ പിറന്നാളിന് എല്ലാവരും മല്ലികയ്‌ക്കൊപ്പമുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷം പൃഥ്വിരാജും കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ പൃഥ്വിയുടെ കുടുംബചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 കുടുംബസമേതം

കുടുംബസമേതം

അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയില്‍ അരങ്ങേറിയത്. വ്യത്യസ്തമായ സിനിമകളിലൂടെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനവും ഉറപ്പിക്കുകയായിരുന്നു ഇരുവരും. സിനിമാതിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴുമാണ് അമ്മയ്ക്ക് അരികിലേക്ക് മക്കളെത്താറുള്ളത്. തിരുവനന്തപുരത്താണ് ചിത്രീകരണമെങ്കില്‍ ഇന്ദ്രനും പൃഥ്വിയും തനിക്കരികിലേക്ക് വരാറുണ്ടെന്ന് മല്ലിക പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം ഇവരെല്ലാം ഒരുമിച്ചിരിക്കുകയാണ്, ഇത്തവണത്തെ പിറന്നാളില്‍ മല്ലികയ്ക്ക് ലഭിച്ച വലിയ സന്തോഷവും ഈ ഒത്തുചേരലാണ്.

പൃഥ്വിരാജ് തിരിച്ചെത്തി

പൃഥ്വിരാജ് തിരിച്ചെത്തി

ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച് സംവിധായകനും താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. കൊവിഡ് റിസല്‍ട്ട് നെഗറ്റീവായെന്നും ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരുകയാണെന്നും നേരത്തെ പൃഥ്വി പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായി വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അമ്മയ്ക്ക് കേക്ക് നല്‍കുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അല്ലിയുടെ സമ്മാനം

അല്ലിയുടെ സമ്മാനം

ഹാപ്പി ബര്‍ത്ത് ഡേ അച്ഛമ്മ, ലവ് ആലി എന്ന പേരിലുള്ള കേക്കും മല്ലികയ്ക്ക് മുന്നിലെത്തിയിരുന്നു. അച്ഛമ്മയ്ക്കായി സര്‍പ്രൈസൊരുക്കുകയായിരുന്നു അലംകൃത. അലംകൃതയും നക്ഷത്രയുമാണ് ഇപ്പോള്‍ തന്റെ വരവിനായി കാത്തിരിക്കുന്നതെന്നും താനെത്തിയാല്‍ ഇരുവരും മുഴുവന്‍ സമയവും കൂടെയുണ്ടാവുമെന്നും മല്ലിക പറഞ്ഞിരുന്നു. ഡാഡയേയും മമ്മയേയും വിരട്ടാനായും ആലി ആവശ്യപ്പെടാറുണ്ട്. താന്‍ ചെന്നാല്‍ അവരെക്കുറിച്ചുള്ള പരാതികളെല്ലാം അവള്‍ പറയാറുണ്ടെന്നും മുന്‍പ് മല്ലിക പറഞ്ഞിരുന്നു.

Recommended Video

ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam
പൂര്‍ണിമയുടെ കുസൃതി

പൂര്‍ണിമയുടെ കുസൃതി

കേക്ക് മുറിക്കുന്ന മല്ലികയുടെ അരികില്‍ നിന്ന പൂര്‍ണിമയുടെ കുസൃതിയും വീഡിയോയിലുണ്ടായിരുന്നു. തനിക്ക് കേക്ക് നല്‍കിയതിന് ശേഷമായാണ് പൂര്‍ണിമ അമ്മയുടെ മുഖത്ത് കേക്ക് കൊണ്ട് പൊട്ട് വെച്ചത്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് സ്‌നേഹാശംസ അറിയിച്ച് പൂര്‍ണിമയും സുപ്രിയ മേനോനും എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെയായാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X