twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം കൊടുത്തു! ഏറ്റ് വാങ്ങി മലയാളി താരങ്ങളും!!

    2009 മുതല്‍ 2014 വരെ ആറു വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം കൊടുത്തത്.

    By Teresa John
    |

    സിനിമകളിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പുരസ്‌കാരം കിട്ടുന്നത് വലിയ കാര്യമാണ്. അത്തരത്തില്‍ 2009 മുതല്‍ 2014 വര്‍ഷത്തില്‍ ഇറങ്ങിയ സിനിമകള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്നും പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ആറു വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരമാണ് നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

    ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

    തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ആണ് കൊടുത്തിരിക്കുന്നതെങ്കിലും മലയാള സിനിമയ്ക്ക അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് പുരസ്‌കാരങ്ങള്‍ കൊടുത്തിരിക്കുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ്, അമല പോള്‍, നസ്രിയ നസിം, നയന്‍താര, ഇനിയ, ലക്ഷ്മി മേനോന്‍,എന്നിങ്ങനെയുള്ള താരങ്ങള്‍ക്കും ശ്വേതാ മേനോനും ഉത്തര ഉണ്ണികൃഷ്ണനുമാണ് ഗായികമാര്‍ക്കുള്ള പുരസ്‌കാരവും കിട്ടിയത്.

    തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കരാം

    തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കരാം

    2009 മുതല്‍ 2014 വരെ ആറു വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം കൊടുത്തത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്തരമൊരു പുരസ്‌കാരം സര്‍ക്കാര്‍ സംഘടിപ്പിച്ചത്.

    മികച്ച നടിമാര്‍

    മികച്ച നടിമാര്‍

    കഴിഞ്ഞ ആറു വര്‍ഷത്തെ മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരാണ്. 2009 ല്‍ പത്മപ്രിയ, 2010 ല്‍ അമല പോള്‍, 2011 ല്‍ ഇനിയ, 2012 ല്‍ ലക്ഷ്മി മേനോന്‍, 2013 ല്‍ നയന്‍താര, 2014 ല്‍ ഐശ്വര്യ രാജേഷ്.

    മികച്ച നടന്മാര്‍

    മികച്ച നടന്മാര്‍

    മികച്ച് നടന്മാര്‍ക്കുള്ള പുരസ്‌കാരം നാല് വര്‍ഷത്തെ മാത്രമെ ഉള്‍പ്പെടുത്തിയിരുന്നുള്ളു. 2009 ല്‍ കരണ്‍, 2010 ല്‍ വിക്രം, 2011ല്‍ വെമല്‍, 2013 ല്‍ ജീവ എന്നിവര്‍ക്കാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

    നസ്രിയയ്ക്ക്

    നസ്രിയയ്ക്ക്

    അല്‍ഫോണ്‍സ് പുത്രന്റെ ആദ്യത്തെ സിനിമയായ നേരം എന്ന ചിത്രത്തിലെ അഭിനയത്തിന് നസ്രിയ നസിമിന് പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    2014 ല്‍ പുറത്തിറങ്ങിയ കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരമാണ് പൃഥ്വിക്ക് കിട്ടിയിരിക്കുന്നത്.

    നന്ദി പറയുന്നു

    വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് കിട്ടിയതെങ്കിലും തനിക്ക് കിട്ടിയ അംഗീകാരത്തിന് നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് താരം കാവ്യ തലൈവന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റിട്ടിരുന്നത്.

    English summary
    This was the big pain in the life of Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X