പ്ലീസ് രാജുവേട്ടാ.. ഇനിയും മെലിയരുത്, പൃഥ്വിയോട് അപേക്ഷിച്ച് ആരാധകര്‍, വൈറലാവുന്ന പുതിയ വീഡിയോ
തമിഴകത്ത് ചിയാന്‍ വിക്രമാണെങ്കില്‍ ഇവിടെ പൃഥ്വിരാജ് സുകുമാരനാണ് കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തി ആരാധകരെ ഞെട്ടിയ്ക്കുന്നത്. ജയസൂര്യയും മോഹന്‍ലാലുമൊക്കെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചിരുന്നെങ്കിലും, പൃഥ്വി അതിന്റെ പരമിതികളെല്ലാം മറികടക്കുകയാണ്.
ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തടി കുറച്ച് കുറച്ച് വരികയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പുതിയ വീഡിയോ കണ്ട് അന്താളിച്ചു നില്‍ക്കുകയാണ് ആരാധകര്‍. മെലിഞ്ഞ് മെലിഞ്ഞ് കോടിപ്പോയിരിയ്ക്കുകയാണ് പൃഥ്വി. അതിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

ഇപ്പോള്‍ പറയാന്‍ ആ മുഖത്തെ താടി മാത്രമേ കാണുന്നുള്ളൂ.. രാജുവേട്ടാ പ്ലീസ് ഇനി മെലിയരുത് എന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന. പൃഥ്വിരാജിന്റെ ഫാന്‍സ് പേജിലൂടെയാണ് പുതിയ ലുക്കും അതിന്റെ വീഡിയോയും വൈറലാവുന്നത്. പൃഥ്വിയുടെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ചുകൊണ്ടും ആരാധകര്‍ കമന്റ്‌സ് ഇടുന്നുണ്ട്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേപേരില്‍ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിയുടെ ഈ കഠിന പ്രയത്‌നം. ചിത്രത്തിന് വേണ്ടി തന്റെ കരിയറിലെ രണ്ട് വര്‍ഷമാണ് നടന്‍ മാറ്റിവച്ചിരിയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു ചിത്രവും ഏറ്റെടുക്കില്ല.


Click it and Unblock the Notifications











