പ്രായം 40 ആയെന്ന് എല്ലാവരും അറിയട്ടെ; പൃഥിരാജിന് പിറന്നാൾ ആശംസയുമായി നസ്രിയ നസീം

മലയാള സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാണ് പൃഥിരാജ്. യൂത്ത് ഐക്കൺ, നിർമാതാവ്, സംവിധായകൻ തുടങ്ങി എല്ലാ നിലകളിലും സിനിമാ ലോകത്ത് ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമാണ് പൃഥിരാജ്. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ നടൻ ഇതിനകം നേടിയെടുത്ത ഖ്യാതികൾ ഏറെയാണ്. തുടക്കകാലത്ത് പെരുമാറ്റത്തിൽ അഹങ്കാരമെന്ന് നിരന്തരം വിമർശനങ്ങളേറ്റ പൃഥി സിനിമാ ലോകത്ത് ഒറ്റപ്പെട്ട സാഹചര്യവും ഉണ്ടായിരുന്നു.

2002 ൽ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലൂടെ ആണ് പൃഥിരാജ് അഭിനയ ​രം​ഗത്തേക്കെത്തുന്നത്. രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പൃഥിരാജിനെ തേടിയെത്തി. 2006 ൽ വാസ്തവം എന്ന സിനിമയിലെ അഭിനയത്തിനും 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് എന്നീ സിനിമകളിലെ അഭിനയത്തിനുമാണ് പൃഥിരാജിന് പുരസ്കാരം ലഭിച്ചത്.

നാൽപത് വയസ്സ് പൂർത്തിയായ പൃഥിക്ക് സിനിമാ ലോകത്തു നിന്നും പിറന്നാൾ ആശംസകൾ

‍2019 ൽ ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രം​ഗത്തേക്കും പൃഥിരാജ് ചുവടുവെച്ചു. സൂപ്പർ ഹിറ്റായ സിനിമ മലയാളത്തിൽ ആ വർഷം കലക്ഷൻ റെക്കോഡും സൃഷ്ടിച്ചു. പൃഥിരാജിന്റെ പിറന്നാൾ ദിനമാണിന്ന്. നാൽപത് വയസ്സ് പൂർത്തിയായ പൃഥിക്ക് സിനിമാ ലോകത്തു നിന്നും പിറന്നാൾ ആശംസകൾ വന്നു കൊണ്ടിരിക്കുകയാണ്.

നടി നസ്രിയ നസീമും പൃഥിക്ക് പിറന്നാൾ ആശംസ അറിയിച്ചു. 'എന്റെ സഹോദരന് പിറന്നാൾ ആശംസകൾ, നിങ്ങൾ ആ​ഗ്രഹിക്കുന്ന എല്ലാം നിങ്ങൾ അർഹിക്കുന്നു. ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം,' നസ്രിയയുടെ ആശംസ ഇങ്ങനെ.

 അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൃഥിരാജ്

സംവൃത സുനിൽ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ താരങ്ങളും പൃഥിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൃഥിരാജ്. ഇരുവരും കൂടെ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും ബി​ഗ് സ്ക്രീനിലേക്കെത്തിയ സിനിമയായിരുന്നു കൂടെ. പൃഥിരാജിന്റെ സഹോദരി ആയാണ് നസ്രിയ ഈ സിനിമയിൽ അഭിനയിച്ചത്. അഞ്ജലി മേനോൻ ആണ് സിനിമ സംവിധാനം ചെയ്തത്.

പ്രഭാസ് ആണ് സിനിമയിലെ നായകൻ

40ാം പിറന്നാൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാൻ പോവുകയാണ് പൃഥിയെന്നാണ് വിവരം. കടുവ ആണ് പൃഥിയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ സൂപ്പർ ​ഹിറ്റ് ആയിരുന്നു. ആടുജീവിതം, ​ഗോൾഡ്, ടൈസൺ തുടങ്ങിയവയാണ് പൃഥിയുടെ വരാനിരിക്കുന്ന സിനിമകൾ. തെലുങ്കിൽ സലാർ എന്ന തെലുങ്ക് സിനിമയും പുറത്തിറങ്ങാനുണ്ട്. പ്രഭാസ് ആണ് സിനിമയിലെ നായകൻ.

ഭാര്യ സുപ്രിയ മേനോടൊപ്പമാണ് നടൻ ഈ നിർമാണ കമ്പനി നടത്തുന്നത്

ഒപ്പം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലൂസിഫറിനേക്കാൾ വലിയ കാൻവാസിൽ സിനിമ നിർമിക്കാനാണ് പൃഥിരാജ് ശ്രമിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുപിടി സിനിമകളും മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. ഭാര്യ സുപ്രിയ മേനോടൊപ്പമാണ് നടൻ ഈ നിർമാണ കമ്പനി നടത്തുന്നത്.

More from Filmibeat

Read more about: prithviraj nasriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X