»   » പിറന്നാള്‍ സ്‌പെഷ്യല്‍; മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് തന്നെ!!

പിറന്നാള്‍ സ്‌പെഷ്യല്‍; മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് തന്നെ!!

By: Rohini
Subscribe to Filmibeat Malayalam

ഉയര്‍ന്നും താഴ്ന്നും തന്നെയാണ് പൃഥ്വിരാജ് സിനിമ എന്ന വലിയ ലോകത്ത് തന്റെ ഇടം കണ്ടത്തിയത്. വിമര്‍ശനങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച പൃഥ്വി മലയാള സിനിമയുടെ ഭാവി പ്രതീക്ഷയാണ്. ഇന്ന് (ഒക്ടോബര്‍ 16) മലയാളത്തിന്റെ യുവസൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ജന്മദിനമാണ്.

പരസ്യമായി ഐ ലവ് യു പറഞ്ഞ പെണ്‍കുട്ടിയ്ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടി; വീഡിയോ വൈറലാകുന്നു

ആക്ഷനും കോമഡിയും റൊമാന്റികും നിറഞ്ഞതാണ് പൃഥ്വിരാജിന്റെ സിനിമകള്‍. വില്ലന്‍ പരിവേഷമുള്ള നായകനായും തമാശ നിറഞ്ഞ റൊമാന്റിക് ഹീറോ ആയും പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

പൃഥ്വിയുടെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ അറിയാം, നേടിയും കൊടുത്തും തന്നെയാണ് നടന്‍ നടന്ന് കയറിയത്. 2012 ല്‍ അഭിനയാരങ്ങേറ്റം കുറിച്ച പൃഥ്വിയുടെ സിനിമാ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിയ്ക്കാം, എന്നിട്ട് തീരുമാനിക്കാം പൃഥ്വി തന്നെയാണോ മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന്

2002 ല്‍ അരങ്ങേറ്റം

പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി മലയാള സിനിമയില്‍ എത്തിയത് എന്നാണ് നടന്‍ പറയുന്നത്. എന്നാല്‍ താന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി സിനിമയില്‍ എത്തിയത് എന്ന് സംവിധായകന്‍ രാജസേനന്‍ പറയുന്നു. ആ വര്‍ഷം പൃഥ്വി സ്റ്റോപ് വയലന്‍സ് എന്ന ചിത്രവും ചെയ്തു. മൂന്ന് ചിത്രങ്ങളും വ്യത്യസ്തമായിരുന്നു.

2003- 2005 സൂപ്പര്‍സ്റ്റാറിലേക്ക്

പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു 2003-2005. വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലൂടെ പൃഥ്വി ആദ്യമായി കാക്കി അണിഞ്ഞ് രംഗത്തെത്തി. അകലെ എന്ന ചിത്രത്തിലെ അഭിനയവും ഈ വര്‍ഷങ്ങള്‍ക്കിടയില്‍ പൃഥ്വിയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു.

2006 ല്‍ പ്രശംസകള്‍ വന്ന വഴി

2006 മുതല്‍ പൃഥ്വി മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടി. വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥ്വിയെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയതും ആ വര്‍ഷമാണ്.

2007-2008 അര്‍ത്ഥവത്തായ സിനിമകള്‍ ഏറ്റെടുത്തു

അവന്‍ ചാണ്ടിയുടെ മകന്‍, കാക്കി പോലുള്ള മാസ് ചിത്രങ്ങള്‍ പൃഥ്വിരാജ് പരീക്ഷിയ്ക്കുന്നത് ഈ വര്‍ഷങ്ങളിലാണ്. പക്ഷെ ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം നല്‍കി സ്ഥാനമുറപ്പിച്ചു. അതിന് ശേഷം ചെയ്ത തിരക്കഥ, തലപ്പാവ് എന്നീ ചിത്രങ്ങളിലൂടെ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാനും പൃഥ്വി ശ്രദ്ധിച്ചു.

2009 ല്‍ പുതിയ മുഖം

പൃഥ്വിരാജിന് ഒറ്റയ്ക്ക് ഒരു വിജയം നേടാന്‍ കഴിയില്ല എന്നതായിരുന്നു അതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ വിമര്‍ശനം. പുതിയ മുഖം എന്ന ചിത്രത്തിലൂടെ പൃഥ്വി തന്റെ മുഖം മാറ്റി. പൃഥ്വിയ്ക്ക് മാസ് ചിത്രങ്ങള്‍ വഴങ്ങില്ല എന്ന് പറഞ്ഞവര്‍ക്കും ഉള്ള മറുപടിയായിരുന്നു പുതിയ മുഖം എന്ന ചിത്രം.

2010-2011 വിമര്‍ശനങ്ങളുടെ കാലം

പൃഥ്വിരാജ് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട കാലമാണിത്. വിവാഹവും അതിന് ശേഷം പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖവും ഏറെ വിവാദമായി. അതേ സമയം രാവണ്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേമായ സ്ഥാനം പിടിച്ചുപറ്റാന്‍ പൃഥ്വിയ്ക്ക് സാധിച്ചു. 2011 ല്‍ റിലീസ് ചെയ്ത ഉറുമി എന്ന ചിത്രത്തിലൂടെ പൃഥ്വി നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞു.

2012-2013 ഗംഭീര മടങ്ങിവരവ്

വിമര്‍ശനങ്ങളെ നിശബ്ദമായി നേരിട്ട് പൃഥ്വിരാജ് ശക്തമായി തിരിച്ചുവന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചു. പൃഥ്വിയുടെ അഭിനയത്തില്‍ പക്വത വന്നു എന്ന് ആരാധകര്‍ പറഞ്ഞു തുടങ്ങി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരവും പൃഥ്വി നേടി. അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയതും ഈ സമയത്താണ്.

2014 പുതിയ ആള്‍ക്കാര്‍ക്ക് വഴിതുറന്നു

സ്വന്തമായി ഒരിടം കണ്ടെത്തിയ ശേഷം പൃഥ്വിരാജ് പുതിയ ആള്‍ക്കാര്‍ക്ക് ധാരാളം അവസരം നല്‍കുകയും മികച്ച വിജയങ്ങള്‍ നേടുകയും ചെയ്ത വര്‍ഷമാണ് 2014. സെവന്‍ത് ഡേ, സപ്തമശ്രീ തസ്‌കര പോലുള്ള ചിത്രങ്ങള്‍ മികച്ച വിജയം നേടി.

2015 വലിയ ഹിറ്റുകള്‍

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും നല്ല വര്‍ഷമാണ് 2015. പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി 2015 ആരംഭിച്ചത്. എന്നാല്‍ ഇവിടെ, ഡബിള്‍ ബാരല്‍എന്നീ ചിത്രങ്ങള്‍ താഴേക്ക് കൊണ്ടു പോയെങ്കിലും എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളിലും ആ വിജയം നിലനിര്‍ത്തി

2016 വിജയ യാത്ര തുടരുന്നു

സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ഈ വര്‍ഷവും പൃഥ്വി യാത്ര തുടരുകയാണ്. പാവാട എന്ന ചിത്രത്തിലൂടെയാണ് ഈ വര്‍ഷം ബോക്‌സോഫീസ് തുറന്നത്. തുടര്‍ന്ന് ചെയ്ത ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവില്‍ റിലീസ് ചെയ്ത ഊഴം മികച്ച വിജയം നേടി

പ്രതീക്ഷയോടെ വരും വര്‍ഷങ്ങള്‍

എസ്ര എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. ടിയാന്‍, കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. അതിനൊക്കെ അപ്പുറം മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ഏറെ പ്രതീക്ഷയോടെയാണ് പൃഥ്വിരാജ് ആരാധകര്‍.

English summary
Today, is the birthday of the ever dependable actor of Mollywood, Prithviraj. Here, we take you through the remarkable journey of the actor, since his debut in 2002.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam