പൊക്കമില്ല, ഭംഗിയില്ല! കുറ്റപ്പെടുത്തലുകൾക്കിപ്പുറം 14 വര്‍ഷത്തെ ദാമ്പത്യം പൂർത്തിയാക്കി പൃഥ്വിയും സുപ്രിയയും

മലയാളക്കര കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച് തിളങ്ങി നില്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയായിട്ടാണ് എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയിലെ ചില രംഗങ്ങങളുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങളും പൃഥ്വിരാജിന് നേരിടേണ്ടതായി വന്നു. എന്നിരുന്നാലും എമ്പുരാന്റെ തിളക്കത്തിലാണ് കുടുംബം.

ഇതിനിടെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരും വിവാഹിതരായിട്ട് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത്തവണ വിദേശത്ത് നിന്നും അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താരദമ്പതിമാരുടെ പുതിയ വിശേഷങ്ങളും പ്രചരിക്കുന്നുണ്ട്.

prithviraj

2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. അതുവരെ മലയാളത്തിലെ ഒട്ടുമിക്ക നായികമാരുടെയും പേരിനൊപ്പം പൃഥ്വിയുടെ പേരുകള്‍ ചേര്‍ത്ത് കഥകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് പൃഥ്വി വിവാഹിതനായെന്നും പ്രചരണമുണ്ടായി. എന്നാല്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിപെണ്‍കുട്ടിയും ബിബിസി റിപ്പോര്‍ട്ടറുമായിരുന്ന സുപ്രിയ മേനോനും പൃഥ്വിയും വളരെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമയെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കുന്ന ആവശ്യത്തിന് പൃഥ്വിരാജിനെ വിളിച്ചതായിരുന്നു സുപ്രിയ. ഈ സംസാരം അവസാനിച്ചത് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമായിരുന്നു. പുസ്തകങ്ങളോടും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള ഇരുവരുടെയും വൈബ് പെട്ടെന്ന് മനസിലാക്കിയതോടെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. പ്രണയം വീട്ടില്‍ അവതരിപ്പിച്ച് വളരെ ലളിതമായി കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലൂടടെ ഇരുവരും വിവാഹിതരായി.

വിവാഹത്തിന് പിന്നാലെ സുപ്രിയ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പൃഥ്വിരാജിനൊപ്പം പൊക്കമില്ല, സൗന്ദര്യമില്ല ഇതിലും നല്ല പെണ്‍കുട്ടിയെ പൃഥ്വിയ്ക്ക് കിട്ടുമായിരുന്നു... എന്നിങ്ങനെ ബോഡി ഷെയിമിങ്ങാണ് സുപ്രിയയ്ക്ക് നേരിടേണ്ടി വന്നത്. അവിടെ ഭാര്യയെ ചേര്‍ത്ത് പിടിച്ചെങ്കിലും സിനിമ കഴിഞ്ഞിട്ടേ പൃഥ്വിയ്ക്ക് ഭാര്യ ഉണ്ടായിരുന്നുള്ളു. അന്നും ഇന്നും പ്രയോറിറ്റിയുടെ കാര്യത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

prithviraj

സിനിമയുമായി ബന്ധപ്പെട്ട് നടന്‍ തിരക്കിലായതോടെ കുടുംബജീവിതം സുഖമമായി മുന്നോട്ട് പോകാന്‍ സുപ്രിയ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. ശേഷം മകള്‍ അലംകൃതയ്ക്ക് ജന്മം കൊടുത്തു. അവളുടെ ഭാവി ജീവിതത്തിന് വേണ്ടി സ്വന്തം കരിയര്‍ മാറ്റി വെച്ചു. ഇടയ്ക്ക് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സുപ്രിയ ഒരു നിര്‍മാണ കമ്പനി നടത്തിക്കൊണ്ട് പോകാന്‍ തീരുമാനിച്ചു. ഇത്തരം കാര്യങ്ങളിലെല്ലാം നൂറ് ശതമാനം ആത്മാര്‍ഥത കൊടുക്കുന്നത് ഭാര്യയാണെന്നും അവളില്ലായിരുന്നെങ്കില്‍ താനിന്ന് കടബാധ്യതയിലെത്തിയേനെ എന്നുമാണ് അടുത്തിടെയും പൃഥ്വിരാജ് പറഞ്ഞത്.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഒരുമിച്ചുള്ള നിമിഷം ആസ്വാദ്യകരമാക്കുകയാണ് പൃഥ്വിയും സുപ്രിയയും. ഇത്തവണ വിവാഹവാര്‍ഷികം ആഘോഷിക്കാനും മറ്റുമായി മാറ്റര്‍ഹോണ്‍ എന്ന സ്ഥലത്തേക്കാണ് ദമ്പതിമാര്‍ പോയിരിക്കുന്നത്. ഇറ്റലിക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള പ്രധാന നീര്‍ത്തടവും അതിര്‍ത്തിയുമായി കടന്നുപോകുന്ന ആല്‍പ്സ് പര്‍വതനിരയാണ് മാറ്റര്‍ഹോണ്‍. ഇവിടെ നിന്നുള്ള പുതിയ ഫോട്ടോസാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഇരുവരും പുറത്ത് വിട്ടിരിക്കുന്നതും.

മുൻപൊക്കെ ഭർത്താവിനെ കുറിച്ച് വാതോരാതെ എഴുതാറുള്ള സുപ്രിയ ഇത്തവണ വിവാഹ വാർഷികത്തിൻ്റെ സന്തോഷം മാത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല സമാനമായ രീതിയിൽ പൃഥ്വിരാജും എത്തി എന്നത് ശ്രദ്ധേയമാണ്. ഇതിന് താഴെ നൂറുക്കണക്കിന് ആരാകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ആശംസകളുമായി എത്തി. എന്നും ഇതുപോലെ ശക്തമായി ജീവിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

More from Filmibeat

Read more about: prithviraj sukumaran supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X