അടുത്ത താരരാജാവ് പൃഥ്വിരാജായിരിക്കും! വിജയം ലക്ഷ്യമാക്കി തോല്‍വിയറിയാതെ പൃഥ്വിയുടെ സിനിമകള്‍!

സൂപ്പര്‍ സ്റ്റാര്‍ താരപദവിയിലെത്താന്‍ നടന്‍ പൃഥ്വിരാജിന് അധിക താമസം വേണ്ടി വന്നിരുന്നില്ല. അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നതോടെ പൃഥ്വിയ്ക്ക് നല്ല കാലം തന്നെയാണ്. ക്രിസ്തുമസ് റിലീസിനെത്തിയ 'വിമാനം' ആണ് പൃഥ്വി അവസാനം അഭിനയിച്ച സിനിമയെങ്കില്‍ വ്യത്യസ്ത തരംഗങ്ങളുമായി വന്ന നാല് സിനിമകളായിരുന്നു 2017 ല്‍ റിലീസ് ചെയ്തിരുന്നത്.

ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന കളക്ഷന്‍ നേടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. അതില്‍ 50 കോടി ക്ലബ്ബില്‍ കയറിയ സിനിമയും ഉണ്ടായിരുന്നു. ഹൊറര്‍, ത്രില്ലര്‍, ആക്ഷന്‍, ഡ്രാമ ഫിലിം എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍ പെട്ട സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായിരുന്നു പൃഥ്വിയുടെ വിജയം.

വിജയ വര്‍ഷം

വിജയ വര്‍ഷം

പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വിജയങ്ങള്‍ മാത്രം സമ്മാനിച്ച വര്‍ഷമായിരുന്നു 2017. മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ച പൃഥ്വി പുതിയ വര്‍ഷത്തിലും ഞെട്ടിക്കാനുള്ള വരവാണ്. ബിഗ് റിലീസ് സിനിമകള്‍ പലതും അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

എസ്ര

എസ്ര


2017 ല്‍ എസ്ര എന്ന സിനിമയിലൂടെയായിരുന്നു പൃഥ്വിയുടെ സിനിമകള്‍ തുടങ്ങിയത്. നവാഗതനായ ജയ് കെ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ സിനിമയായിരുന്നു എസ്ര. പുതിയൊരു കാഴ്ച അനുഭവമായിരുന്നു സിനിമയിലൂടെ താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ തരംഗമായി 50 കോടി ക്ലബ്ബിലെത്താനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

ടിയാന്‍

ടിയാന്‍


ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിച്ചെത്തിയ സിനിമയായിരുന്നു ടിയാന്‍. ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത സിനിമ മലയാളം ഇതുവരെ കാണാത്ത കഥയുമായിട്ടായിരുന്നു എത്തിയത്. വ്യത്യസ്ത അവതരണത്തിലൂടെ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിയും മികവുറ്റ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

ആദം ജോണ്‍

ആദം ജോണ്‍

2017 ലെ പൃഥ്വിരാജിന്റെ ബിഗ് റിലീസായി എത്തിയ സിനിമയായിരുന്നു ആദം ജോണ്‍. ഓണത്തിന് തിയറ്ററുകളിലെത്തിയ സിനിമ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. ഒരു ഹോളിവുഡ് സിനിമ പോലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഒപ്പമിറങ്ങിയ താരരാജാക്കന്മാരുടെ സിനിമകളെ പിന്നിലാക്കാന്‍ ആദം ജോണിന് കഴിഞ്ഞിരുന്നു.

 വിമാനം

വിമാനം


അവസാനം റിലീസ് ചെയ്ത പൃഥ്വിയുടെ സിനിമയാണ് വിമാനം. ക്രിസ്തുമസ് റിലീസിനെത്തിയ സിനിമ സജി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. പ്രണയത്തിന് മുന്‍ തൂക്കം നല്‍കിയെത്തിയ സിനിമ വിജയമായിരുന്നു. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ പ്രദര്‍ശനം തുടരുകയാണ്.

 പ്രത്യേകതകള്‍

പ്രത്യേകതകള്‍

2017 ല്‍ പൃഥ്വിയുടെ എല്ലാ സിനിമകളും വ്യത്യസ്തമായിരുന്നു എന്നതാണ് പ്രധാന കാര്യം. ഹൊറര്‍, ത്രില്ലര്‍, ആക്ഷന്‍, ഡ്രാമ ഫിലിം എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍ പെട്ട സിനിമകളായിരുന്നു എത്തിയത്. പ്രണയം, കോമഡി, സീരിയസ് കഥാപാത്രം എല്ലാം അതിന് യോജിച്ച രീതിയില്‍ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍


നിലവില്‍ പുതിയ വര്‍ഷത്തില്‍ പൃഥ്വിരാജ് നായകനാവുന്ന മൂന്ന് സിനിമകളാണുള്ളത്. രണം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്. ഒപ്പം മൈസ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. അതിനൊപ്പം പേരിടാത്ത അഞ്ജലി മേനോന്‍ ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X