പൃഥ്വിയുടെയും മകള്‍ അലംകൃതയുടെ എഴുത്ത് പരസ്യമാക്കി സുപ്രിയ! മകളുടെ ഉള്ളില്‍ പേടി ഉണ്ടെന്ന് താരപത്‌നി
നടന്‍ പൃഥ്വിരാജിന്റെ കുടുംബത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വലിയ രീതിയില്‍ വൈറലാവാറുണ്ട്. അടുത്തിടെ ഭാര്യ സുപ്രിയയെ ചേര്‍ത്ത് നില്‍ക്കുന്ന പൃഥ്വിയുടെ ഒരു ഫോട്ടോ ആയിരുന്നു വൈറലായത്. അതുപോലെ കുടുംബം ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും പൃഥ്വി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതും വൈറലായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കുമൊപ്പമാണ് പൃഥ്വി. വീട്ടില്‍ നിന്നുള്ള രസകരമായ ഓരോ ചിത്രങ്ങളും താരം പുറത്ത് വിടാറുണ്ട്. അതുപോലെ തന്നെയാണ് സുപ്രിയയും. ആലി എന്ന് വിളിക്കുന്ന മകള്‍ അലംകൃതയുടെ കഴിവുകള്‍ പുറംലോകത്തെ താരദമ്പതിമാര്‍ കാണിക്കുന്നതും പതിവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ജന്മാഷ്ടമി ദിനത്തില്‍ അലംകൃത വരച്ച കൃഷ്ണന്റെ ചിത്രം പൃഥ്വി പുറത്ത് വിട്ടിരുന്നു.

ഇപ്പോഴിതാ കൊറോണയെ കുറിച്ച് മകളെഴുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. 'പ്രിയപ്പെട്ട കുട്ടികളെ, മുതിര്‍ന്നവരെ... ഇപ്പോള്‍ കൊവിഡ് 19 വളരെ വളരെ ശക്തിയിലാണ്. കൊവിഡ് 19 നെ തടയാന്‍ നിങ്ങള്‍ക്ക് കഴിയുന്ന കാര്യം ഒരു ശാസ്ത്രഞ്ജനെ കണ്ടെത്തുക എന്നതാണ്. ഇത് കൂടി വരുമ്പോള്‍ അകത്ത് തന്നെ ഇരിക്കണം. ഒരു ആര്‍മിയെ കണ്ടെത്തി പോരാടണം. കൊവിഡ് 19 ന്റെ കാലഘട്ടത്തില്‍ നമ്മള്‍ ധൈര്യമായിരിക്കണം. ആരോഗ്യമുണ്ടാവുന്ന ഭക്ഷണങ്ങളും ജ്യൂസും കുടിക്കണം. നമ്മള്‍ ധീരരും ശക്തരുമാണ്, എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു. ബൈ...' എന്നുമാണ് അലംകൃത ഒരു പേപ്പറില്‍ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയിരിക്കുന്നത്.
നമ്മളില്‍ ഭൂരിഭാഗം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുമ്പോള്‍ കൊവിഡ് നമ്മുടെ കുട്ടികളുടെ മനസില്‍ എത്രത്തോളം പതിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുകയാണ്. ആലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. അവളുടെ കളിപ്പാട്ടങ്ങളുമായിട്ടുള്ള തിരക്ക് കഴിഞ്ഞതിന് ശേഷം അവള്‍ തന്നെ സ്വയം എഴുതിയതാണിത്. വൈകാതെ നമുക്ക് ഒരു വാക്‌സിന്‍ ലഭിക്കുമെന്നും കുട്ടികള്‍ അവരുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങി പോവുമെന്നും പ്രതീക്ഷിക്കാം' എന്നുമാണ് മകളുടെ എഴുത്ത് പോസ്റ്റ് ചെയ്ത് കൊണ്ട് സുപ്രിയ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











