പൃഥ്വിരാജിനും ഇന്ദ്രജിത്തിനും അഭിനയമാണെങ്കില്‍ താരപുത്രിമാർക്ക് പ്രിയം മറ്റൊന്നാണ്!

ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. അഭിനയം കൊണ്ടും സംവിധാനത്തിലുമൊക്കെ ചേട്ടനും അനിയനും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇരുകുടുംബങ്ങളും കണ്ടുമുട്ടിയതിന്റെ വിശേങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ഇന്ദ്രജിത്തിന്റെ വീട്ടിലേക്ക് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പൃഥ്വി എത്തിയെന്നായിരുന്നു സൂചന.

ഇവിടെ നിന്നും കുടുംബസമേതമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ട് പാടുന്ന വീഡിയോ ആയിരുന്നു ഇളയച്ഛനായ പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. കൊച്ചച്ചനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രം പ്രാര്‍ഥനയും പുറത്ത് വിട്ടിരുന്നു. എന്നാല്‍ പൃഥ്വിയുടെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയെ ഫോട്ടോയിലൊന്നും കാണിച്ചിരുന്നില്ല. ഇതില്‍ ആരാധകരും നിരാശയിലായിരുന്നു.

ally-prathana

ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം കീബോര്‍ഡ് വായിക്കുന്ന അലംകൃതയുടെ ഒരു ചിത്രം മാത്രമായിരുന്നു ഈ ദിവസങ്ങളിൽ പുറത്ത് വന്നത്. എന്നാല്‍ ആലി എന്ന് വിളിക്കുന്ന അലംകൃത കീബോര്‍ഡ് വായിച്ച് പാട്ട് പാടുന്ന വീഡിയോ നേരത്തെയും പുറത്ത് വന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വന്ന വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മറ്റൊരു രസകരമായ കാര്യമാണ്.

സുകുമാരനും മല്ലിക സുകുമാരനും ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയത്തില്‍ തുടരുമ്പോള്‍ അവരുടെ മക്കള്‍ പാട്ടുകാരമായി മാറുന്നതാണ് ഇപ്പോള്‍ കണ്ട് വരുന്നത്. നേരത്തെ പാട്ട് പാടി പ്രാര്‍ഥന ഇന്ദ്രജിത്ത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. പുരസ്‌കാരങ്ങളും വാരിക്കൂട്ടി. അതേ പാതയിലൂടെയാണ് അലംകൃതയും വരുന്നത്. നക്ഷത്ര ഇന്ദ്രജിത്ത് അഭിനയത്തിലേക്ക് എത്താനാണ് സാധ്യതയെന്നാണ് ഇതുവരെയുള്ള സൂചനകളില്‍ നിന്നും മനസിലാവുന്നത്. നേരത്തെ പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായി അഭിനയിച്ച ടിയാൻ എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ മകളായി തന്നെയായിരുന്നു അത്.

പ്രാർഥനയുടെ ആരാധകർ പങ്കുവെച്ച വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X