For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ സമര്‍പ്പിക്കുന്നത് അദ്ദേഹത്തിന്! റിലീസിന് മുന്‍പ് വികാരധീനനായി പൃഥ്വിരാജ്! കാണൂ!

  |
  സുകുമാരന്റെ വാക്കുകൾ സത്യമാക്കി പൃഥ്വിരാജ് | filmibeat Malayalam

  സംവിധാനമോഹവുമായി ക്യാമറയുടെ മുന്നിലേക്ക് നടന്നടുത്ത താരപുത്രനായിരുന്നു പൃഥ്വിരാജ്. അഭിനേതാവായാണ് അരങ്ങേറിയതെങ്കിലും ഈ മോഹത്തെയും അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നു. കരിയറിലെ ആദ്യകാലത്ത് തന്നെ അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ താന്‍ നല്ലൊരു നടനായി മാറിയിരിക്കണമെന്നും നല്ല സിനിമകള്‍ക്കായി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അഭിപ്രായങ്ങളും മറ്റും തുറന്നുപറയുന്നതിനെത്തുടര്‍ന്ന് ജാഡ, അഹങ്കാരി തന്റേടി ഇത്യാദി വിശേഷങ്ങണങ്ങള്‍ തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയിരുന്നു.

  വാദ്യമേളഘോഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും മോഹന്‍ലാലും! തിയേറ്ററിലേക്ക് മാസ്സ് എന്‍ട്രി! വീഡിയോ കാണൂ!

  സിനിമയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത താരപുത്രന്റെ കേവലമോഹവും വാചകക്കസര്‍ത്തുമൊക്കെയായാണ് പലരും അതിന വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മോഹം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അദ്ദേഹം. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല മേക്കിങ്ങിലും പ്രമോഷനിലും വരെ വ്യത്യസ്തതയുമായാണ് പൃഥ്വിയെത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയൂടെ കൊലകൊല്ലി വരവിന് മുന്നില്‍ ബോക്‌സോഫീസും കുലുങ്ങുമെന്നും സകല റെക്കോര്‍ഡുകളും തിരുത്തിയെഴുതുമെന്നും നേരത്തെ തന്നെ പലരും പറഞ്ഞിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനിടയിലാണ് വൈകാരികമായ ഒരു കുറിപ്പുമായി പൃഥ്വിയെത്തിയത്.

  അച്ഛന് സമര്‍പ്പിക്കുന്നു

  അച്ഛന് സമര്‍പ്പിക്കുന്നു

  പല കാര്യങ്ങളിലും അച്ഛന്‍രെ അതേ സ്വഭാവമാണ് രാജുവിനെന്ന് മല്ലിക സുകുമാരനും ഇന്ദ്രജിത്തും സാക്ഷ്യപ്പെടുത്തിയിരുന്നു. സിനിമയിലായാലും സ്വന്തം ജീവിതത്തിലായാലും നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്ന സ്വഭാവം അച്ഛനില്‍ നിന്നും കിട്ടിയതാണ്. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളൊന്നുമായിരുന്നില്ല ഈ താരപുത്രന് ഏറ്റുവാങ്ങേണ്ടി വന്നത്. വിമര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൃഥ്വിരാജ് മുന്നേറിയത്. ലൂസിഫര്‍ അച്ഛന് സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം എത്തിയത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  കാണുന്നുണ്ടാവുമെന്നറിയാം

  കാണുന്നുണ്ടാവുമെന്നറിയാം

  സംവിധായകനെന്ന നിലയില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടയിലാണ് വൈകാരികമായ പോസ്റ്റുമായി പൃഥ്വിരാജെത്തിയത്. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ കുട്ടികളായ തങ്ങള്‍ക്ക് മുന്നില്‍ പതറാതെ കാര്യങ്ങളെ മാനേജ് ചെയ്ത അമ്മയെക്കുറിച്ചും താരപുത്രന്‍ നേരത്തെ വാചാലനായിരുന്നു. തന്റെ ആദ്യ സിനിമ റിലീസ് ചെയ്യുമ്പോള്‍ അച്ഛന്‍ അത് കാണുന്നുണ്ടാവുമെന്നറിയാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. അച്ഛന്‍ പ്രവചിച്ച കാര്യങ്ങളെ അതേ പോലെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അദ്ദേഹം.

   മക്കളുടെ ഡേറ്റിനായി കാത്തിരിക്കും

  മക്കളുടെ ഡേറ്റിനായി കാത്തിരിക്കും

  മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായിരുന്ന സുകുമാരന് ചില മോശം സംഭവങ്ങളിലൂടെയും കടന്നുപോവേണ്ടി വന്നിരുന്നു. ഭാവിയില്‍ തന്റെ മക്കള്‍ സിനിമയിലേക്കെത്തുമെന്നും അവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ഇത് യാഥാര്‍ത്ഥ്യമായിരുന്നി. ഇപ്പോഴിതാ നടനില്‍ നിന്നും സംവിധായകനിലേക്കുയര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. ഇനി അദ്ദേഹത്തിന്‍രെ ഡേറ്റിനായി താരങ്ങളും സംവിധായകരും കാത്തിരിക്കും. അഭിനേതാവായും സംവിധായകനായും ഒരുപോലെ തിളങ്ങിനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകരും പറയുന്നത്.

  മോഹന്‍ലാലും മഞ്ജു വാര്യരും

  മോഹന്‍ലാലും മഞ്ജു വാര്യരും

  മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ലൂസിഫറില്‍ നായികനായകന്‍മാരെത്തിയത്. ഭാവിയില്‍ താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ നായികനായകന്‍മാരായി എത്തുന്നവരെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്നേ പൃഥ്വി പറഞ്ഞത് ഇവരുടെ പേരായിരുന്നു. അഭിനേതാവെന്ന നിലയില്‍ തനിക്ക് വളരെയധികം സംതൃപ്തി തന്നെ സിനിമയാണിതെന്ന് മോഹന്‍ലാലും മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ മുന്‍പൊരിക്കലും ഒരു സിനിമയെക്കുറിച്ചും ഇത്രയുമധികം വാചാലനായിരുന്നില്ല.

  അഭിനേതാവായും എത്തി

  അഭിനേതാവായും എത്തി

  മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പൃഥ്വിരാജ് വളരെ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ തന്നെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ലൂസിഫറെന്നും താരം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താന്‍ വിജയിച്ചോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകനായി മാത്രമല്ല അഭിനേതാവായും എത്തിയിരിക്കുകയാണ് താരമിപ്പോള്‍. അവസാനനിമിഷമായിരുന്നു അദ്ദേഹത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

  വളര്‍ച്ചയില്‍ സന്തോഷം

  വളര്‍ച്ചയില്‍ സന്തോഷം

  നടനെന്ന നിലയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയെ അടുത്ത് നിന്ന് കണ്ടവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള വളര്‍ച്ചയിലും പൃഥ്വി അത്ഭുതപ്പെടുത്തി എന്നായിരുന്നു ഇരുവരും പറഞ്ഞത്. അടുത്ത നായകന്‍ മമ്മൂട്ടിയായിരിക്കുമോയെന്നായിരുന്നു ആരാധകര്‍ താരത്തിനോട് ചോദിച്ചത് പറ്റിയ തിരക്കഥ ലഭിച്ചാല്‍ അങ്ങനെയൊരു ശ്രമത്തിന് തയ്യാറാണെന്നായിരുന്നു പൃഥ്വി നല്‍കിയ മറുപടി. പൃഥ്വിരാജിനും മോഹന്‍ലാലിനും ആശംസ നേര്‍ന്ന് സിനിമാസലോകം ഒന്നടങ്കമെത്തിയിരുന്നു.

  പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം

  പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ് കാണാം.

  English summary
  Prithviraj dedicates Lucifer to his father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X