twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്‍ നല്ലൊരു ഫിലിം മേക്കറാണ്! മോഹന്‍ലാലിനെക്കുറിച്ച് അന്ന് പൃഥ്വി പറഞ്ഞത് ഇന്ന് ശരിയായി! കാണൂ

    |

    തിരനോട്ടമെന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ആദ്യത്തെ ചിത്രം. നരേന്ദ്രനെന്ന വില്ലനായാണ് അദ്ദേഹം തുടങ്ങിയത്. ഈ സിനിമ കണ്ടവരാരും അദ്ദേഹത്തെ മറന്നുകാണാനിടയില്ല. വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തിയ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നില്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്. ഗായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന അദ്ദേഹം എന്നായിരിക്കും ഒരു സംവിധായകനായി മാറുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

    പൃഥ്വിരാജ് പറഞ്ഞത് സംഭവിച്ചു! മോഹന്‍ലാല്‍ സംവിധായകനാവുന്നു! ബിഗ് ബജറ്റില്‍ 3ഡി ചിത്രം! കാണൂ!പൃഥ്വിരാജ് പറഞ്ഞത് സംഭവിച്ചു! മോഹന്‍ലാല്‍ സംവിധായകനാവുന്നു! ബിഗ് ബജറ്റില്‍ 3ഡി ചിത്രം! കാണൂ!

    പൃഥ്വിരാജിന്‍രെ കന്നി സംവിധാന സംരംഭമായ ലൂസിഫറിനിടയിലും അദ്ദേഹത്തോട് സ്വന്തം സിനിമയെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. തിരക്ക് പിടിച്ച അഭിനയ ജീവിതത്തിനിടയില്‍ സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിച്ച പൃഥ്വിരാജിനെ അഭിനന്ദിച്ചും മോഹന്‍ലാല്‍ എത്തിയിരുന്നു. അഭിനേതാവെന്ന നിലയിലുള്ള തന്റെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം പൃഥ്വിയിലുണ്ടായിരുന്നു. സംവിധായകന്‍രെ താരമായ മോഹന്‍ലാലിനെ കൃത്യമായി വിനിയോഗിക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്‍രെ ബറോസ്സയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

    സിനിമാലോകവും ഏറ്റെടുത്തു

    സിനിമാലോകവും ഏറ്റെടുത്തു

    ആരാധകര്‍ മാത്രമല്ല മോഹന്‍ലാലിന്റെ സംവിധാന സംരഭത്തിന് ആശംസയേകി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, അജു വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായാണ് അദ്ദേഹം പുതിയ ബ്ലോഗിലൂടെ ഞെട്ടിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു പുതിയ ബ്ലോഗ് വൈറലായി മാറിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുമായാണ് തന്‍രെ വരവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

    സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

    മോഹന്‍ലാലിന്‍രെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് എത്തിയത്. ബറോസ്സ് എന്ന ത്രീഡി ചിത്രത്തിലൂടെ സംവിധായകനാവുന്ന താരത്തിന് ആശംസ അറിയിച്ചാണ് പൃഥ്വി എത്തിയത്. പൃഥ്വിയുടെ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. ഈ സിനിമ എന്തിനെക്കുറിച്ചാണെന്ന് തനിക്കറിയാമെന്നും അതിനെക്കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അറിയാം. എല്ലാ ആശംസകളും നേരുന്നു, ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

     വലിയ നന്ദി

    വലിയ നന്ദി

    ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസങ്ങളിലൊരാളായ ജിജോ സാറിനെ മലയാളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകനായ ജിജോയാണ് മോഹന്‍ലാലിന്‍രെ ബറോസ്സിന് തിരക്കഥയൊരുക്കുന്നത്. 3ഡി സ്‌റ്റേജ് ഷോ എന്ന ആശയവുമായാണ് അദ്ദേഹത്തെ സമീപിച്ചതെന്നും ആ പ്രോജക്ടി ് ഭാരിച്ച ചെലവ് വരുമെന്നും മനസ്സിലാക്കിയതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്കിടയില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചുവെന്നും അതൊരു മിത്തായിരുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.

    ലാലേട്ടന്‍ ഒരു ഫിലിം മേക്കറാണ്

    ലാലേട്ടന്‍ ഒരു ഫിലിം മേക്കറാണ്

    മോഹന്‍ലാലില്‍ ഒളിഞ്ഞിരിക്കുന്ന സിനിമാക്കാരനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു പൃഥ്വിരാജ്. ലൂസിഫറുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടയില്‍ അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അധികമാര്‍ക്കുമറിയാത്ത കാര്യമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടന്‍ ഒരു ഫിലിം മേക്കറാണ്. ഇത്രയും ദിവസം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

    റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂ

    റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂ

    ഇന്ന് താന്‍ ഇങ്ങനെ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂയെന്നും പൃഥ്വി പറഞ്ഞപ്പോള്‍ മോഹന്‍ലാലും മഞ്ജു വാര്യരും ചിരിക്കുകയായിരുന്നു. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് തന്‍രെ മനസ്സിലെ മോഹം സാക്ഷാത്ക്കരിച്ചത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ലൂസിഫിന് ഇപ്പോഴും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    പ്രചോദനമായത് ലൂസിഫറോ?

    പ്രചോദനമായത് ലൂസിഫറോ?

    താരങ്ങളില്‍ പലരും ക്യാമറയ്ക്ക് പിന്നിലും അരങ്ങേറുകയാണ് ഇപ്പോള്‍. പൃഥ്വിരാജിന് പിന്നാലെയായി ബ്രദേഴ്‌സ് ഡേയിലൂടെ കലാഭവന്‍ ഷാജോണും സംവിധായകനായി അരങ്ങേറുകയാണ്. തിരക്കഥയുമായി തനിക്കരികിലേക്കെത്തിയ ഷാജോണിനോട് ഇത് ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും താന്‍ ്അഭിനയിക്കാമെന്നും പറഞ്ഞത് പൃഥ്വിയായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. തുടക്കകാരന്‍രെ യാതൊരുവിധ ആശങ്കകളുമില്ലാതെയായിരുന്നു പൃഥ്വി ലൂസിഫര്‍ ചെയ്തതെന്നും ഷാജോണ്‍ പറഞ്ഞിരുന്നു.

    പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം

    മോഹന്‍ലാലിന്റെ ബറോസ്സിനെക്കുറിച്ച് പൃഥ്വി പറയുന്നത് കാണൂ.

    English summary
    Prithviraj facebook post about Mohanlal's Barroz.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X