For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒതുക്കാന്‍ നോക്കി, അത് നടന്നില്ല, പൃഥ്വിരാജിനെതിരെ വിമർശനം

  |

  സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിന്റെ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍ മീഡിയ പേജ് വഴി ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. എന്നാൽ എന്താണെന്നുള്ള സൂചന നൽകിയിരുന്നില്ല. പൃഥ്വിരാജിന്റെ പോസ്റ്റിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ നടന്നിരുന്നു. കാത്തിരിപ്പനും ചർച്ചകൾക്കുമൊടുവിൽ 'ബിഗ് എം' എന്താണെന്ന് താരങ്ങൾ വെളിപ്പെടുത്തി. 'കാപ്പ' എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനമായിരുന്നു ഇത് താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട്.

  mammootty- mohanlal

  'മോനേ' എന്ന് വിളിച്ചില്ല, സെറ്റിൽ മോഹൻലാൽ ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി പൃഥ്വിരാജ്

  അതേസമയം പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ചുവടെ പോസ്റ്റീവ് കമന്റിനോടൊപ്പം നെഗറ്റീവ് കമന്റുകളും ഉയർന്നിരുന്നു. ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്, ലാലേട്ടനെവെച്ച് കാശുണ്ടാക്കിയത് പോരേടേയ്. എന്തായാലും നിന്റെ ബുദ്ധി കൊള്ളാം ഫാൻസും കൂടും, പക്ഷേ എത്ര നാൾ, സൂപ്പർസ്റ്റാർസിനെ ആദ്യം ഒതുക്കാൻ ഒരു പാട് നോക്കി രാജപ്പൻ നടന്നില്ല, പണ്ട് പൃഥ്വിരാജ് സീനിയർ താരങ്ങൾ യുവതലമുറക്ക് വഴി മാറി കൊടുക്കണം എന്നൊക്കെ പറഞ്ഞ ഒരു സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി അവരെ വെച്ച് സിനിമ എടുക്കാൻ തുടങ്ങി പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന്.ഇങ്ങനെയുള്ള കമന്റുകളാണ് അധികവും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെയുളള പ്രതികരണം ഇതുവരെ പൃഥ്വിരാജിന്റ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

  മുടി പോയപ്പോൾ ഐശ്വര്യം പോയി എന്നൊക്ക പറയാറുണ്ട്, എനിക്കും വലിയ വിഷമമാണ്, കാവ്യ പറയുന്നു

  പൃഥ്വിയുടെ പോസ്റ്റിന് ചുവടെ വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും കാപ്പയുടെ മോഷൻ പോസ്റ്ററിനും പുറത്ത് വന്ന ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യകയാണ് ലഭിക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലമായി ഒരുങ്ങുന്ന കഥയിൽ പൃഥ്വിരാജിനോടൊപ്പം ആസിഫ് അലിയും മഞ്ജു വാര്യരും അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഷൻ പോസ്റ്ററിലൂടെ ഇവരുടെ ലുക്കും പുറത്ത് വന്നിട്ടുണ്ട്. പൃഥ്വിരാജിന്റെ ഒരു മാസ് ക്ലാസ് ചിത്രമായിരിക്കും കാപ്പയെന്നാണ് പുറത്ത് വരുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  എറ്റവും പ്രിയപ്പെട്ട ആസിഫിക്കയും രാജുവേട്ടനും ഒരു പടത്തിൽ വീണ്ടും...കട്ട വെയ്റ്റിംഗ്, രാജുവേട്ടാ ആസിഫിക്കയും നിങ്ങളും ചേരുന്നതിനെല്ലാം ഇപ്പോ മിനിമം ക്വാളിറ്റി ഉറപ്പാണ് , മഞ്ജു അഭിനയം നിർത്തുമ്പോൾ പ്രിത്വി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു നിങ്ങൾ ഒന്നിച്ചു അഭിനയിക്കണം എന്ന് അന്ന് തോന്നിയിട്ടുണ്ട് കാലം നിങ്ങളെ ഒരു സിനിമയിൽ ഒരുമിപ്പിച്ചത് ഇപ്പോഴാണ്... കട്ട വെയ്റ്റിംഗ്, തങ്ങളുടെ ആക്ഷൻ ഹീറോ തിരിച്ചു വന്നു എന്ന് തുടങ്ങുന്ന കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത് പൃഥ്വിയുടെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഈ സിനിമ തിയേറ്ററിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവണേ എന്നും ആരാധകർ പറയുന്നുണ്ട്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.

  കോൾഡ് കേസ്, കുരുതിയാണ് ഈ വർഷം പുറത്തു വന്ന പൃഥ്വിരാജ് ചിത്രങ്ങൾ. ആമസോൺ പ്രൈമിലൂടെയാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ഇരു ചിത്രങ്ങൾക്കും ലഭിച്ചത്. വ്യത്യസ്ത പ്രമേയം പറയുന്ന കഥകളായിരുന്നു ഇവ രണ്ടും. കുരുതിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. മനു വാര്യർ സംവിധാനം ചെയ്ത ആക്ഷൻത്രില്ലർ ചിത്രമായിരുന്നു ഇത്. കുരുതിയെ ചുറ്റിപ്പറ്റി വിമർശനങ്ങളും ഉയർന്നിരു

  Read more about: prithviraj mammootty mohanlal
  English summary
  Prithviraj Facing Negative Comments For Supporting Mammootty And Mohanlal, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X