For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രജിത്തിനോട് പൃഥ്വിരാജിന് അസൂയ തോന്നിയിട്ടുണ്ട്, അതിനുള്ള കാരണം പാത്തു, അന്ന് പറഞ്ഞത് ഇങ്ങനെ

  |

  നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് തന്റെ വരവറിയിച്ചത്. മനുവെന്ന കഥാപാത്രത്തെ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സിനിമാകുടുംബത്തില്‍ നിന്നുമുള്ള താരപുത്രന്റെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുമെന്നായിരുന്നു സുകുമാരന്‍ പറഞ്ഞത്. അഭിനയം മാത്രമല്ല മറ്റ് മേഖലകളിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്.

  സിനിമയിലെത്തിയ കാലം മുതലേ തന്നെ പൃഥ്വിരാജ് തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു. എല്ലാവരേയും പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ക്യാരക്ടറല്ല തന്റേതെന്ന താരം പറഞ്ഞിരുന്നു. എടുത്തടിച്ച പോലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുണ്ട് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവരാറുണ്ട്. വിവാഹത്തിന് മുന്‍പുള്ള അഭിമുഖത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  പൃഥ്വിരാജ് എന്ന പേര്

  പൃഥ്വിരാജ് എന്ന പേര്

  വ്യത്യസ്തമായ പേരാണ് സുകുമാരന്‍ മക്കള്‍ക്കായി കണ്ടെത്തിയത്. അച്ഛന് അന്ന് ആലോചിച്ച ലോജിക് സിംപിളാണ്. അച്ഛന്റെ വീട്ടില്‍ നിന്ന് അന്നാരെങ്കിലും വന്ന് സുകുമാരനുണ്ടോയെന്ന് ചോദിച്ചാല്‍ ഏത് സുകുമാരനാണ്, എയിലെ ബിയിലോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. എന്റെ മക്കളുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കരുത്. അങ്ങനെയാണ് തനിക്കും ചേട്ടനും പേരിട്ടത്. സിനിമയിലെത്തിയ സമയത്ത് പലരും ഈ പേര് മാറ്റുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. നോര്‍ത്തിന്ത്യന്‍ പേര് പോലെയുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. പിന്നെ അതൊരു മലയാളി പേരായി മാറുകയായിരുന്നു.

  അച്ഛന്റെ വാക്ക്

  അച്ഛന്റെ വാക്ക്

  അച്ഛന് ഞങ്ങളെ അഭിനേതാക്കള്‍ ആക്കണം എന്ന ആഗ്രഹമൊന്നുമാന്നുമില്ലായിരുന്നു. എന്നാല്‍ മുന്‍പെപ്പോഴോ അച്ഛന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. സൈനിക സ്‌കൂളിലെ ആന്വല്‍ ഡേയില്‍ ഞങ്ങളൊരുമിച്ച് ഡ്രാമ ചെയ്തിരുന്നു. ഇവന്‍മാര് രണ്ടും സിനിമയിലേക്കെത്തിയേക്കുമെന്ന് അന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്. അല്ലാതെ അച്ഛന് അങ്ങനെയൊരു ആഗ്രഹമുള്ളതായൊന്നും പറഞ്ഞിട്ടില്ല. സുകുമാരന്റെ വാക്കുകള്‍ അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

  പ്രണയവിവാഹം

  പ്രണയവിവാഹം

  പ്രണയവിവാഹമായിരിക്കും തന്റേതെന്ന് പൃഥ്വിരാജ് വളരെ മുന്‍പേ പറഞ്ഞിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ല, അതിന് മുന്‍പ് തന്നെ അവളെ അറിയണം. വിവാഹത്തെക്കുറിച്ച് പറഞ്ഞ് അമ്മ മടുത്തിരിക്കുകയാണെന്നുമായിരുന്നു അന്ന് പൃഥ്വിരാജ്. താന്‍ റൊമാന്റിക്കാണ്. പ്രണയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അന്ന് താരം പറഞ്ഞിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്തിനെ മാത്രമേ ഞാന്‍ പ്രണയിക്കൂയെന്നും താരം പറഞ്ഞിരുന്നു.

  ചേട്ടനോടുള്ള അസൂയ

  ചേട്ടനോടുള്ള അസൂയ

  വിവാഹത്തെക്കുറിച്ചുള്ള പ്ലാനൊന്നുമില്ല. വിവാഹം, കുടുംബം ഇവയെക്കുറിച്ചൊക്കെ ഭയങ്കരമായ ആഗ്രഹം തോന്നുന്നത് എന്റെ ചേട്ടന്റെ വീട്ടിലേക്ക് പോവുമ്പോഴാണ്. ചേട്ടനേയും ചേട്ടന്റെ മക്കളേയും കാണുമ്പോള്‍ എനിക്ക് ഭയങ്കരമായ അസൂയ തോന്നാറുണ്ട്. ചേട്ടന്‍ വളരെ നേരത്തെ വിവാഹം ചെയ്തതാണ്. പൂര്‍ണിമയും ഇന്ദ്രജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവരുടെ മക്കളായ പാത്തുവും നച്ചുവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്.

  പാത്തുവിന്‍രെ വിളി

  പാത്തുവിന്‍രെ വിളി

  പാത്തു ഇന്ദ്രൂയെന്നൊക്കെ വിളിച്ച് വരാറുണ്ട്. അത് ഭയങ്കര രസമാണ്. അവള്‍ കോളേജിലൊക്കെയാവുമ്പോള്‍ ഏട്ടന്‍ 40 വയസ്സൊക്കെയായിരിക്കും. അതൊരു ഇന്ററസ്റ്റിങ്ങായ കാര്യമാണ്. അക്കാര്യത്തില്‍ ചേട്ടനോട് എനിക്ക് അസൂയയുണ്ടെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കൊച്ചച്ഛനുമായുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. ആലിയെന്ന അലംകൃതയെക്കുറിച്ച് വാചാലനായെത്താറുണ്ട് പൃഥ്വിരാജും സുപ്രിയയും. ആലി വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

  ആലിയുടെ വരവ്

  ആലിയുടെ വരവ്

  പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകളായ അലംകൃതയെന്ന ആലിയും ആരാധകര്‍ക്ക് പരിചിതയാണ്. അഞ്ച് വയസ്സുകാരിയായ മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുള്ളത്. ഡാഡയുടെ മകളാണ് ആലി. ഡാഡയെ കണ്ടാല്‍ മറ്റാരേയും വേണ്ട. ലോക് ഡൗണ്‍ സമയത്ത് ഡാഡയുടെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എന്നും ആലി ചോദിച്ചിരുന്നത്.

  English summary
  Prithviraj feels jealous with Indrajith because of Prathana, old interview went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X