വീട്ടിലെത്തിയ പൃഥ്വിരാജിനെ കാത്തിരുന്ന സമ്മാനങ്ങള്‍! ചിത്രങ്ങള്‍ പുറത്ത് വിട്ട് സുപ്രിയ മേനോന്‍

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ജോര്‍ദാനില്‍ പോയ പൃഥ്വിരാജും സംഘവും മേയ് 22 നാണ് നാട്ടിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ പൃഥ്വിരാജ് സ്വന്തമായി കാര്‍ ഓടിച്ച് കൊണ്ടാണ് നിരീക്ഷണത്തില്‍ പോയത്. അങ്ങനെ ഏഴ് ദിവസത്തോളം നീണ്ട ഇന്‍സ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. ഏറെ കാലത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും ബാക്കിയുള്ള ഏഴ് ദിവസത്തെ ക്വാറന്റൈനിലായിരിക്കുമെന്ന് താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പൃഥ്വിയുടെ വീട്ടില്‍ നിന്നുള്ള പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ക്വാറന്റൈനില്‍ വീട്ടിലെത്തിയ താരത്തിന് കൈ നിറയെ സമ്മാനങ്ങളൊരുക്കി വെച്ചിരിക്കുകയായിരുന്നു ഭാര്യ സുപ്രിയ മേനോന്‍. മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും ഒപ്പം മറ്റ് മധുര പലഹാരങ്ങളും നിറഞ്ഞൊരുപെട്ടി തന്നെയാണ് പൃഥ്വിയ്ക്ക് കൊടുത്തിയിരിക്കുന്നത്. ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്നും ലഭിച്ച സ്‌നേഹ സമ്മാനത്തിന് നന്ദി പറഞ്ഞ് കൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

prithviraj

Recommended Video

Prithviraj hits the gym upon returning from Aadujeevitham shooting | FIlmiBeat Malayalam

ആടുജീവിതത്തിന് വേണ്ടി ഇരുപത് കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജ് വലിയ റിസ്‌ക് ആയിരുന്നു എടുത്തത്. താനെടുത്ത കഠിനമായ ഡയറ്റ് ആരും കണ്ട് പഠിക്കരുതെന്നും അത് വലിയ അപകടമുണ്ടാക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. പലരും ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തോളം വീട്ടില്‍ തന്നെ ഇരുന്ന് കൊണ്ടായിരുന്നു പൃഥ്വിരാജ് ശരീരഭാരം നിയന്ത്രിച്ചത്.

കൃത്യമായ ഡയറ്റ് തുടരേണ്ടി വന്നതിനാല്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പറ്റില്ലെന്ന പ്രശ്‌നം കൂടി നിലനിന്നിരുന്നു. ഷൂട്ടിങ്ങിന് പോയതിന് ശേഷം കൊറോണയുടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ പൃഥ്വിരാജും പ്രതിസന്ധിയിലായി. ഷൂട്ട് പൂര്‍ത്തിയാക്കി നാട്ടിലെത്തിയതിന് ശേഷമേ മര്യാദയ്ക്ക് ഫുഡ് കഴിക്കാന്‍ പറ്റു എന്ന അവസ്ഥയിലായിരുന്നു താരം. ഒടുവില്‍ ഇപ്പോള്‍ എല്ലാം കഴിക്കാം എന്ന സന്തോഷത്തിലാണ്.

prithviraj

ജോര്‍ദാനില്‍ നിന്ന് തന്നെ പൃഥ്വിരാജ് ജിം പരിശീലനം ആരംഭിച്ചിരുന്നു. നാട്ടില്‍ എത്തി ക്വാറന്റൈനില്‍ പോയ ഹോട്ടലിലും പൃഥ്വിയ്ക്ക് വേണ്ടി പ്രത്യേകം ജിം സൗകര്യം ഒരുക്കിയിരുന്നു. ഇവര്‍ക്കും താരം നന്ദി പറഞ്ഞിരുന്നു. എന്തായാലും ഇനിയുള്ള ലോക്ഡൗണ്‍ കാലം വീട്ടിലിരുന്ന് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരിക്കും താരം. മാത്രമല്ല ഏറെ കാലമായി ഭാര്യയെയോ മകളെയോ കാണാത്തതിന്റെ വിഷമവും ഇതോടെ തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X