»   » രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

Posted By:
Subscribe to Filmibeat Malayalam

അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജിനെ ചിലര്‍ രാജപ്പനാക്കി. ആദ്യമൊക്കെ വിമര്‍ശനങ്ങളോട് പ്രതികരിച്ചെങ്കിലും പിന്നീടതിനെ പക്വതയോടെ സമീപിയ്ക്കാന്‍ പൃഥ്വിരാജിന് സാധിച്ചു.

വിമര്‍ശനങ്ങളെ മൗനം കൊണ്ട് നേരിട്ട് സിനിമകളുടെ വിജയത്തിലൂടെ പൃഥ്വി മറുപടി നല്‍കി. രാജപ്പനല്ല, ഇപ്പോള്‍ മലയാളികളുടെ സ്വനം രാജുവേട്ടന്‍, ഹിറ്റ് രാജാണ് പൃഥ്വി. തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍.


രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

പണ്ട് നസീറിന്റെയൊക്കെ കാലത്ത് ഒരു മാസം നസീറിന്റെ മൂന്ന് നാല് സിനിമകള്‍ ഇറങ്ങുമായിരുന്നു. ഒരേ സമയം ആ ചിത്രങ്ങള്‍ തിയേറ്ററിലുണ്ടാവും. ഇപ്പോള്‍ ആ ചരിത്രം പൃഥ്വിയിലൂടെ ആവര്‍ത്തിയ്ക്കുകയാണ്. മൂന്ന് സിനിമകളാണ് പൃഥ്വിയുടേതായി തിയേറ്ററിലൂള്ളത്.


രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

അറുപത് ദിവസം പിന്നിട്ടും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജും പാര്‍വ്വതിയും താരജോഡികളായെത്തിയ എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി എഴുതിക്കഴിഞ്ഞു.


രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിരിച്ചും ചിന്തിപ്പിച്ചും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിയ്‌ക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു


രാജപ്പനായിരുന്നു, ഇപ്പോള്‍ ഹിറ്റ് രാജ്; ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍!!

കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ അനാര്‍ക്കലിയും മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. സച്ചി സംവിധാനം ചെയ്ത ഈ ചിത്രവും വിജയമായതോടെ പൃഥ്വി ഹാട്രിക് നേടി


English summary
Prithviraj Sukumaran is one of the biggest stars today in Malayalam cinema. He appeared in a total of 7 films this year, out of which three movies have been blockbusters. He had three continuous hits in the form of Anarkali, Amar Akbar Anthony and Ennu Ninte Moideen which are not just his personal hits, but biggest blockbusters of 2015 in Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam