ആമ്പല്‍ക്കുളത്തിനു നടുവിൽ സ്വിംസ്യൂട്ടണിഞ്ഞ് വേദിക, ഇവിടം സ്വര്‍ഗമാണെന്ന് നടി, ചിത്രം വൈറൽ
കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം അവധി ആഘോഷത്തിനായി താരങ്ങൾ നേരെ പോകുന്നത് മാലിദ്വീപിലേയ്ക്കാണ്. മാലിയിലെ മനോഹരമായ കാഴ്ചകൾ സോഷ്യൽ മീഡിയ പേജിലൂടെ താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. തെന്നിന്ത്യൻ താരം കാജൽ അഗർവാളും ഭർത്താവും ഹണിമൂൺ ആഘോഷത്തിനായി മാലിയായിരുന്നു എത്തിയത്.ഇതിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബോളിവുഡിലെ നിരവധി താരങ്ങളും അവധി ആഘോഷത്തിനായി മാലിദ്വീപിലേയ്ക്കാണ് പോകുന്നത്
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി വേദികയുടെ മാലിദ്വീപിലെ അവധി ആഘോഷ ചിത്രങ്ങളാണ്. താരം തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള നിരവധി മനോഹര ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. അവധി ആഘോഷത്തിനായി മാലിയിൽ വിമാനം ഇറങ്ങിയത് മുതലുള്ള ചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റാഗ്രാമിൽ ചേർത്തിട്ടുണ്ട്

അഭിനയത്തിനോടൊപ്പം തന്നെ ഫിറ്റ്നസ്സിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വേദിക മാലദ്വീപിലെ എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ കടൽ തീരത്തിനെ സാക്ഷിയാക്കി നീല വസ്ത്രം ധരിച്ചാണ് വേദിക ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. കൂടാതെ കടൽ തീരത്ത് കൂടി ഗ്ലാമറസ് ലുക്കിൽ നടക്കുന്ന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലുണ്ട്.

ചിത്രങ്ങൾ മാത്രമല്ല മനോഹരമായ മാലി ദ്വീപിൽ നിന്നുള്ള വീഡിയോയും നടി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. അവധിക്കായി എത്തിയത് മുതൽ റൂമിലെ കാഴ്ചകൾ വരെ ഈ വീഡിയോയിലുണ്ട്. മനോഹരമായ ആമ്പല്‍ക്കുളത്തിന് നടുവിലായി സ്വിംസ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വേദികയായിരുന്നു വീഡിയോയിലെ പ്രധാന ഹൈലൈറ്റ്. മാലിയിലെ കാഴ്ചകൾ പോലെ വേദികയും സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മാലിയിലെ കാഴ്ചകളോടൊപ്പം റിസോട്ടിനെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. ഇത് സ്വര്‍ഗമാണ് എന്നാണു വേദിക ഈ റിസോര്‍ട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

നടി സാമന്തയും നാഗ ചൈതന്യയും അവധി ആഘോഷാനായി എത്തിയിരിക്കുന്നതും മാലി ദ്വീപിലാണ്. നടന്റെ 34ാം പിറന്നാൾ ആഘോഷം ഇവിടെ വെച്ചായിരുന്നു നടന്നത്. ദ്വീപിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ സാമന്തയും ആരാധകർക്കായി പങ്കുവെച്ചിരുന്നു. നടിയുടെ മാലി ചിത്രത്തിനും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. താരങ്ങളെക്കാളും പ്രേക്ഷകരുടെ കണ്ണുകൾ ഉടക്കുന്നത് മാലിയിലെ മനോഹരമായ കാഴ്ചയിലാണ്. മാലി ദിവസങ്ങളിൽ നിന്ന് മടങ്ങിയെത്താൻ കഴിയുന്നില്ലെന്നാണ് നടി കാജൽ അഗർവാൾ പറയുന്നത്.

തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ പറ്റിയ സ്ഥലമാണ് മാലി. ടൂറിസം മന്ത്രാലയം നൽകുന്ന ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് റിസോർട്ടുകൾ പ്രവർത്തിക്കുന്നത്. മാലിദ്വീപ് സന്ദർശിക്കുന്ന യാത്രക്കാർ ഏത് റിസോർട്ടിലേക്കാണോ പോകുന്നത് അവിടെ തന്നെ സമയം ചെലവഴിക്കണം എന്ന നിബന്ധനയുണ്ട്. അതു കൊണ്ട് തന്നെ ഇത് യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു. മാലിദ്വീപിൽ എത്തുന്നവർക്ക് ക്വാറൻറൈൻ ആവശ്യമില്ല. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 30 ദിവസത്തെ സൗജന്യ വിസ ലഭിക്കും. കൊവിഡ് കാലത്തിന് മുൻപ് തന്നെ നടി അഹാനയും സഹോദരിമാരും മാലിദ്വീപ് സന്ദർശിച്ചിരുന്നു.


Click it and Unblock the Notifications











