»   » ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

Written By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. നിലപാടുകളിലായും സ്വീകരിക്കുന്ന സിനിമകളിലായാലും ഏറെ വ്യത്യസ്തനാണ് പൃഥ്വിരാജ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. നവാഗതരുടേതടക്കമുള്ള സിനിമകള്‍ ഇനിയും റിലീസ് ചെയ്യാനുണ്ട്. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജ്. സുകുമാരനും മല്ലികയ്ക്കും ഇന്ദ്രജിത്തിനും ശേഷം സിനിമയിലേക്കെത്തിയ പൃഥ്വിക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.

സുപ്രിയയും പൃഥ്വിരാജും സോണി പിക്‌ചേഴ്‌സിനൊപ്പം, മലയാള സിനിമയ്ക്കിത് അതുല്യ നേട്ടം, ഏതാണ് ആ സിനിമ?

സിനിമയെക്കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളുമൊക്കെ പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കാറുണ്ട്. സുപ്രിയയുടെയും അലംകൃതയുടെയും കാര്യത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അലംകൃതയുടെ സിനിമാപ്രവേശത്തെക്കുറിച്ച് വരെ ട്രോളുകള്‍ ഇറങ്ങിയിരുന്നു. അടുത്തിടെ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ അലംകൃതയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് അരങ്ങേറിയ ചര്‍ച്ചയും ഏറെ രസകരമായിരുന്നു.

പൃഥ്വിയുടെ കാറിന് നികുതി അടച്ച വിഷമം നസ്രിയയ്ക്ക്, സുപ്രിയ ചേച്ചിയെ എങ്ങനെ നേരിടും? കാണൂ!

പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പുറം തിരിഞ്ഞ് ജനലിന് അരികില്‍ നില്‍ക്കുന്ന അലംകൃതയുടെ ചിത്രമായിരുന്നു പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അത്യപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ താരം പോസ്റ്റ് ചെയ്യാറുള്ളൂ. സാധാരണ കുട്ടികളെപ്പോലെ തന്നെയാണ് മകളെ വളര്‍ത്തുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ താരപദവിയൊന്നും മകളുടെ ഭാവിയെ ബാധിക്കരുതെന്ന കാര്യത്തില്‍ പൃഥ്വിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്. ഒന്നാം പിറന്നാളിനിടയിലായിരുന്നു അലംകൃതയെ പൃഥ്വി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. കൊച്ചുമകളുടെ കുസൃതിയെക്കുറിച്ച് മല്ലിക സുകുമാരനും വാചാലയായിരുന്നു.

സുപ്രിയയുടെ എന്‍ട്രി

സ്‌പൈഡര്‍മാന്‍, ഫ്രണ്ട്‌ലി നെയ്ബര്‍ഹുഡ് എന്ന കമന്റോട് കൂടിയായിരുന്നു പൃഥ്വിരാജ് ചിത്രം പോസ്റ്റ് ചെയ്ത്. നിരവധി പേരാണ് അല്ലിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ഇതിനിടയിലാണ് അമ്മ സുപ്രിയയും രംഗപ്രവേശം ചെയ്തത്. അമ്മയുടെ അല്ലിയെന്ന് പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. ഉടന്‍ തന്നെ പൃഥ്വി അത് തിരുത്തി തന്റേതാണെന്നായിരുന്നു പൃഥ്വി മറുപടി നല്‍കിയത്. ഇവരുടെ കമന്റിനിടയില്‍ ആരാധകരും ഇടപെട്ടിരുന്നു. മുന്‍പ് സുപ്രിയയ്‌ക്കൊപ്പമുള്ള അലംകൃതയുടെ ഫോട്ടോ പൃഥ്വി പോസ്റ്റ് ചെയ്തപ്പോഴും സുപ്രിയ കമന്റുമായി എത്തിയിരുന്നു. ഒടുവില്‍ ഡാഡയുടെ ക്യാമറയില്‍ നമ്മളും പതിഞ്ഞുവെന്ന തരത്തിലായിരുന്നു താരപത്‌നി കമന്‍റ് ചെയ്തത്.

പക്ഷം ചേരാന്‍ നസ്രിയയും എത്തി

സുപ്രിയയുടെയും പൃഥ്വിയുടെയും അവകാശ വാദം മുറുകുന്നതിനിടയിലാണ് നസ്രിയ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നസ്രിയ. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലും താരം സജീവമാണ്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ താരം സിനിമയിലേക്ക് തിരിച്ച് വരികയാണ്. പൃഥ്വിരാജിന്റെ അനിയത്തിയായാണ് താരം വേഷമിടുന്നത്. പരിചയപ്പെട്ടത് മുതല്‍ ഇതുപോലൊരു അനിയത്തിയെ കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ച് പോയിരുന്നുവെന്നായിരുന്നു പൃഥ്വി അന്ന് പറഞ്ഞത്. കമന്റുമായി എത്തിയ നസ്രിയ ഉടന്‍ തന്നെ തന്റെ ഭാഗത്തേക്ക് വിളിച്ചു. തന്റെ ബെസ്റ്റ് ഫ്രണ്ടല്ലേയെന്നായിരുന്നു ചോദിച്ചത്. അതേയല്ലോ ഒരു കിവി കഴിക്കൂവെന്നായിരുന്നു നസ്രിയ മറുപടി നല്‍കിയത്. അല്ലി ഇങ്ങനെയൊന്നും പറയില്ലെന്ന് പറഞ്ഞ് സുപ്രിയയാണ് തര്‍ക്കം അവസാനിപ്പിച്ചത്.

അവളെ മാനേജ് ചെയ്യണം

കുടുംബസുഹൃത്തായ ലാഡാ സിങ്ങിനോട് ഇന്ന് അല്ലിയുടെ കാര്യങ്ങള്‍ മാനേജ് ചെയ്യണമെന്ന് പൃഥ്വി നിര്‍ദേശിച്ചിരുന്നു. രാത്രിയിലെ ഡിന്നര്‍ സമയത്ത് അവളെ നോക്കണം, ഇന്ന് രാത്രി അവളുടെ ഡാഡയ്ക്കും മമ്മയ്ക്കും കുറച്ച് സമാധാനം വേണമെന്നായിരുന്നു പൃഥ്വി ആവശ്യപ്പെട്ടത്. അലംകൃതയെ താന്‍ നോക്കിക്കോളാമെന്നും അവളോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും സുഹൃത്ത് മറുപടി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായി മാറിയിരിക്കുകയാണ് അല്ലിയുടെ പുതിയ ഫോട്ടോ.

കുസൃതിക്കാരിയാണെന്ന് അമ്മൂമ്മ

അലംകൃതയുടെ കുസൃതിയെക്കുറിച്ച് നേരത്തെ മല്ലിക സുകുമാരനും തുറന്നുപറഞ്ഞിരുന്നു. അവളെ നോക്കുന്നത് പത്താനയെ നോക്കുന്നതിന് സമമാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. കുസൃതിക്കാരിയായ അല്ലി താന്‍ വീട്ടിലെത്തുമ്പോഴാണ് ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതികള്‍ പറയുന്നത്. ഡാഡയേയും മമ്മയേയും അമ്മൂമ്മ ശിക്ഷിക്കുമെന്നാണ് അവളുടെ ധാരണ. താന്‍ വീട്ടിലുള്ളപ്പോള്‍ ഇത്തരം കുസൃതികളൊന്നും അവള്‍ ഒപ്പിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

അവള്‍ തീരുമാനിക്കട്ടെ

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അത്തരത്തില്‍ അലംകൃതയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഭാവിയില്‍ ദാവീദിനും ആദമിനുമൊപ്പം നായികയായി അലംകൃത അഭിനയിക്കുമെന്ന തരത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. ട്രോളര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് പൃഥ്വിരാജ്. തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് പൃഥ്വിയും വ്യക്തമാക്കിയിരുന്നു. മകളുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരായിത്തീരണമെന്നുള്ള കാര്യം അവള്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു പൃഥ്വിരാജ് വ്യക്തമാക്കിയത്.

പൃഥ്വിരാജിന്റെ പോസ്റ്റ്

ഇതായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

English summary
Prithviraj's latest Instagram post getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X