»   » പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള നടന്‍, ആ സ്ഥാനം പൃഥ്വിരാജിന് തന്നെയല്ലേ? പത്തൊമ്പതാമത്തെ വയസ്സില്‍ നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് പൃഥ്വിരാജ്. മറ്റ് നടന്മാരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പൃഥ്വിയുടെ ആ വ്യക്തിത്വവും പക്വതയുമാണ് കേരളത്തിലെ പെമ്പിള്ളേരുടെ മനസ് കീഴടക്കിയത് എന്ന് ഉറപ്പിച്ച് പറയാവുന്ന കാര്യമാണ്.

ന്യൂജനറേഷന്‍ തരംഗമെന്ന് പറഞ്ഞ് പുതുമുഖങ്ങള്‍ മലയാള സിനിമയിലേക്ക് കടന്ന് വരുമ്പോഴും പൃഥ്വിരാജ് എന്ന നായകന്റെ പ്രേഷകരിലെ സ്ഥാനം പഴയതു പോലെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ താരത്തിന് കഴിയുന്നുണ്ട്. മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങളിലേക്ക്.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

നന്ദനത്തിലെ ബാലമണിയുടെ മനുവേട്ടന്‍, എന്ന കഥാപാത്രത്തിലേക്ക് പൃഥ്വിരാജ് എത്തുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. വെറും പത്തൊമ്പത് വയസുള്ള ഒരു കൊച്ചു പയ്യന്‍, എങ്കിലും ആവശ്യത്തിലധികം പക്വത നിറഞ്ഞ പ്രകൃതം. അതായിരുന്നു നന്ദനത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച മനു എന്ന കഥാപാത്രം. ചിത്രത്തിന് വേണ്ടി മാത്രമായി സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൃഥ്വിരാജ് എന്ന കൊച്ചു പയ്യന്‍ നന്ദനത്തില്‍ താടി വച്ച് എത്തിയതത്രേ. നന്ദനമാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമെങ്കിലും, ചിത്രീകരണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. അതിന് മുമ്പ് പൃഥ്വി രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. നക്ഷത്രകണ്ണുള്ള രാജകുമാരന്‍,സ്റ്റോപ്പ് വയലന്‍സ്.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്


അഭിനയത്തിന് പുറമേ പൃഥ്വിരാജ് യാത്ര ചെയ്യാനും സമയം കണ്ടെത്താറുണ്ട്. സ്വിറ്റ്‌സര്‍ലണ്ട്,തസ്മാനിയ എന്നിവടങ്ങളാണ് പൃഥ്വിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. ഒപ്പം ഫോട്ടോഗ്രാഫിയിലും താല്പര്യം കാണിക്കാറുണ്ട്. അതുപോലെ തന്നെ പുസ്തകങ്ങള്‍ വായിക്കാനും പൃഥ്വി സമയം കണ്ടെത്താറുണ്ട്.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്


2005ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം,2006ലെ ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്, 2011ലെ ഉറുമിയും ഇന്ത്യന്‍ റുപ്പി, 2012ലെ ലാല്‍ ജോസ് സംവിധാനം ചെയ്ത് അയാളും ഞാനും തമ്മില്‍,2013ലെ സെല്ലുലോയ്ഡ്,പുണ്യാഹം,മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങള്‍ പൃഥ്വിയുടെ ജീവിതത്തിലെ മികച്ച ചിത്രങ്ങളാണ്.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

2011ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശിയ അവാര്‍ഡ്, 2012ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍,സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. പൃഥ്വിരാജിന്റെ 24ാംമത്തെ വയസിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കടത്തിവെട്ടിയതായിരുന്നു പൃഥ്വിരാജിന് ലഭിച്ച ഈ അംഗീകാരം.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

2009ലാണ് പൃഥ്വിരാജ് അഭിനയത്തോടൊപ്പം സിനിമ നിര്‍മ്മാണ രംഗത്തേക്കും ചുവട് വയ്ക്കുന്നത്. പിന്നീട് പൃഥ്വിയുടെ ആഗസ്റ്റ് സിനിമയുടെ ബാനറില്‍ 2011ല്‍ ഉറുമി എന്ന ചിത്രം പുറത്തിറങ്ങി. ആ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി, 2013ലെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, 2014ലെ സപ്തമശ്രീ തസ്‌ക്കര, ഈ അടുത്ത് പുറത്തിറങ്ങിയ ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രത്തങ്ങള്‍ പൃഥ്വിയുടെ സ്വന്തം നിര്‍മ്മാണ കമ്പിനിയില്‍ പുറത്തിറക്കിയതാണ്.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്


അഭിനയത്തിനും സിനിമാ നിര്‍മ്മാണത്തിനും ശേഷം, പൃഥ്വി സിനിമകളില്‍ പാടുകെയും ചെയ്തു. 2010 ല്‍ പുറത്തിറങ്ങിയ പുതിയമുഖം എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് ആദ്യമായി സിനിമയില്‍ പാടുന്നത്. പിന്നീട് പോക്കിരി രാജ, അന്‍വര്‍, ഉറുമി, സെവന്‍തേ ഡേ,2015 ലെ ഇവിടെ തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജ് പാടുകയുണ്ടായി.

പൃഥ്വിയെ കുറിച്ച് നിങ്ങള്‍ ഇതുവരെ അറിഞ്ഞത് മാത്രമല്ല, ഇനിയും അറിയാനുണ്ട്

2005ല്‍ കെവി ആനന്ദ് സംവിധാനം ചെയ്ത കനകണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഭാഗ്യരാജിന്റെ പരിചിതം, 2010ലെ രാധ മോഹന്‍ സംവിധാനം ചെയ്ത മൊഴി, വസന്തിന്റെ സത്രം പോടതെ,വി പ്രിയ സംവിധാനം ചെയ്ത കണ്ണാമ്പൂച്ചി യേനഡ,വെള്ളിത്തിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് 2012 ല്‍ പുറത്തിറങ്ങിയ അയ്യാ എന്ന ബോളിവുഡ് ചിത്രത്തിലും, പോലീസ് പോലീസ് എന്ന തെലുങ്ക് ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചു.

English summary
Nandanam is his debut film, but it was released after his other two films Nakshathrakkannulla Rajakumaran Avanundoru Rajakumari and Stop Violence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X