നെറ്റി കയറി, മുടി പോയതോടെ ലുക്ക് മാറി; പിന്നീട് വലിയ ട്രാൻസ്ഫോർമേഷൻ; അന്ന് പൃഥ്വിരാജിന് സംഭവിച്ചത്

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് നടൻ പൃഥ്വിരാജിപ്പോൾ. വിവാദ സീനുകൾ നീക്കം ചെയ്യുന്നതിനെ എതിർത്തും അനുകൂലിച്ചുമുള്ള ചർച്ചകൾ സജീവം. ഇത്രയും വലിയ രാഷ്ട്രീയ വിവാദം പൃഥ്വിരാജിന്റെ കരിയറിൽ ആദ്യമായാണ്. അതേസമയം സിനിമാ ലോകത്തെ പൊളിറ്റിക്സ് പൃഥ്വിക്ക് പുതിയ കാര്യമല്ല. കരിയറിൽ പല ഘട്ടങ്ങൾ പൃഥ്വിരാജ് കണ്ടിട്ടുണ്ട്. ഇത് ഏവർക്കും അറിയാവുന്നതാണ്. 42 കാരനായ പൃഥ്വിരാജിന് ഇക്കാലയളവിനിടെ ലുക്കിൽ വന്ന മാറ്റമാണ് ഇപ്പോഴത്തെ ചർച്ച. 19 വയസിൽ നായകനായി അഭിനയ രം​ഗത്തേക്ക് വന്ന നടനാണ് പൃഥ്വിരാജ്. നന്ദനമായിരുന്നു പുറത്തിറങ്ങിയ ആദ്യ സിനിമ.

ഇരുപതുകളുടെ തുടക്കത്തിൽ തന്നെ പക്വതയുള്ള നായക വേഷങ്ങൾ പൃഥ്വിരാജ് ചെയ്തു. വാസ്തവം, ക്ലാസ്മേറ്റ്സ്, ചക്രം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം. ഇന്നത്തെ യുവതാരം നസ്ലിന്റെ പ്രായത്തിലാണ് പൃഥ്വിരാജ് ഇത്തരം റോളുകൾ ചെയ്തതെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. പ്രായത്തേക്കാൾ പക്വത പൃഥ്വിക്ക് അന്ന് കാഴ്ചയിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് റെ‍‍ഡിറ്റിൽ ന‌‌ടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് നായകനായ മാെഴി എന്ന തമിഴ് ചിത്രമാണ് ചർച്ചയ്ക്കാധാരം.

Prithviraj

24 വയസിലാണ് മൊഴിയിൽ പൃഥ്വിരാജ് നായകനാകുന്നത്. എന്നാൽ ചിത്രത്തിൽ നടനെ കണ്ടാൽ 35 വയസ് പ്രായം തോന്നിക്കുമെന്നാണ് റെഡിറ്റിലെ അഭിപ്രായം. അക്കാലത്ത് പൃഥ്വിയുടെ ലുക്കിലും സ്ക്രീൻ പ്രസൻസിലുമെല്ലാം ചെറിയ കോട്ടം വന്നിരുന്നു. ഇതും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2006-2007 ആകുമ്പോഴേക്കും പൃഥ്വിയു‌ടെ ഹെയർ സ്റ്റെെൽ മാറി. നെറ്റി വല്ലാതെ കയറിത്തുടങ്ങിയ കാലമായിരുന്നു ഇത്. മൊഴി, നിനെെത്താലെ ഇനെെക്കും തുടങ്ങിയ സിനിമകളിൽ ഇത് പ്രകടമാണ്. 2007 ൽ പുറത്തിറങ്ങിയ കങ്കാരു എന്ന മലയാള സിനിമയിലും ഈ മാറ്റം കാണാം.

പിന്നീട് ഫിറ്റ്നെസിലേക്ക് പൃഥ്വിരാജ് ശ്രദ്ധ നൽകി. 2008 ൽ പുറത്തിറങ്ങിയ ലോലിപോപ്പ് എന്ന സിനിമയിൽ നടന്റെ ഫിറ്റ്നെസിലെ മാറ്റം പ്രകടമാണ്. പിന്നീടിങ്ങോട്ട് മികച്ച ലുക്കിലാണ് പൃഥ്വിയെ ആരാധകർ കണ്ടത്. പുതിയ മുഖം, പോക്കിരിരാജ തുടങ്ങിയ സിനിമകൾ ഇതിനു​ദാഹരണമാണ്. നടൻ ഹെയർ കെയറിന് ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടാകാമെന്ന് ആരാധകർ പറയുന്നു. പോക്കിരിരാജയിലെ ഹെയർ സ്റ്റെെൽ ഏറെ ശ്രദ്ധ നേടി. അൻവർ എന്ന സിനിമയിലെ ലുക്കും വലിയ പ്രശംസ പിടിച്ച് പറ്റി.

Prithviraj

ഇന്ന് പണ്ടത്തേക്കാളും സ്റ്റെെലിഷുമാണ് പൃഥ്വിരാജെന്ന് ആരാധകർ പറയുന്നുണ്ട്. പ്രായം നാൽപത് പിന്നിട്ടെങ്കിലും ഇന്ന് താരത്തെ കണ്ടാൽ മുപ്പതുകാരനാണെന്നേ തോന്നൂ. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് പൃഥ്വിരാജിപ്പോൾ. എന്നാൽ വിവാദങ്ങൾ ഈ വിജയത്തിന് മങ്ങലേൽപ്പിക്കുന്നുമുണ്ട്. സിനിമ ഇതിനോടകം കേരളത്തിൽ രാഷ്ട്രീയ വിഷയമായിക്കഴിഞ്ഞു. എമ്പുരാൻ ആദ്യ ഭാ​ഗം ലൂസിഫറിന്റെയത്ര മികവ് പുലർത്തിയില്ലെന്ന ചർച്ച വേറെയും.

അതേസമയം വലിയ കലക്ഷൻ നേടി എമ്പുരാൻ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. പൃഥ്വിരാജിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ഇതിലൊന്ന്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക. ഈ സിനിമയുടെ ഷൂട്ടിൽ നിന്ന് ഇടവേളയെടുത്താണ് പൃഥ്വിരാജ് എമ്പുരാൻ പ്രൊമോഷന് എത്തിയത്. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൃഥ്വിരാജ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. മോഹൻലാലിന്റെ ക്ഷമാപണ കുറിപ്പ് പൃഥ്വിയും റീ ഷെയർ ചെയ്തിട്ടുണ്ട്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X