അമ്മയ്ക്കൊപ്പം പൃഥ്വിരാജ്, അച്ഛന്‍റെ ചിത്രത്തിന് അരികില്‍ അമ്മയും മോനും, ഫോട്ടോ വൈറല്‍
അഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനേതാവായി അരങ്ങേറിയത്. എഞ്ചിനീയറിംഗ് പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. മകന്റെ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു മല്ലിക സുകുമാരന്‍ നല്‍കിയത്. അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായാണ് പൃഥ്വിയും സിനിമയിലെത്തിയത്. ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുമ്പോഴും പിന്നിലെ കാര്യങ്ങളെക്കുറിച്ചും താരപുത്രന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.
സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്‍രെ പേരുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തി 18 വര്‍ഷം പൂര്‍ത്തിയാക്കിയത് അടുത്തിടെയായിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കിയ ലൂസിഫര്‍ ഗംഭീര വിജയമായിരുന്നു നേടിയത്. ഇതിന് ശേഷമായാണ് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും എമ്പുരാനിലേക്ക് കടക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
പുതിയ സിനിമയായ കോള്‍ഡ് കേസില്‍ അഭിനയിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അമ്മയ്‌ക്കൊപ്പം 'പ്രാര്‍ത്ഥന'യില്‍ നില്‍ക്കുന്ന പൃഥ്വിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛന്റെ ഫോട്ടോയ്ക്ക് അരികില്‍ വെച്ചായിരുന്നു അമ്മയും മോനും ഫോട്ടോയെടുത്തത്. മല്ലിക സുകുമാരനും ഈ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു, നാളുകള്‍ക്ക് ശേഷമായാണ് പൃഥ്വി തിരുവനന്തപുരത്തെ വീട്ടിലേക്കെത്തിയത്.

ഇന്ദ്രജിത്തിന്റെ മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പേരായിരുന്നു മല്ലിക സുകുമാരന്‍ വീടിനും നല്‍കിയത്. കൊച്ചിയില്‍ ഫ്‌ളാറ്റുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ അവിടേക്ക് പോവാറുള്ളൂയെന്ന് അവര്‍ പറഞ്ഞിരുന്നു. മക്കളും മരുമക്കളുമൊക്കെ ഇടയ്ക്ക് തന്നെ കാണാനെത്താറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പമുള്ള മല്ലികയുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. കുടുംബസമേതമായാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്.
കോള്‍ഡ് കേസില്‍ എസിപി സത്യജിത്തായാണ് പൃഥ്വി എത്തുന്നത്. പോലീസ് വേഷത്തിലുള്ള താരത്തിന്റെ ചി്ത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായി വീണ്ടും കാക്കിയണിഞ്ഞിരിക്കുകയാണ് പൃഥ്വി. താരം പോലീസ് വേഷത്തിലെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും പ്രതീക്ഷയിലാണ്. ജനഗണമന, ആടുജീവിതം, എമ്പുരാന്‍, കാളിയന്‍ തുടങ്ങി നിരവധി സിനിമകളാണ് പൃഥ്വിയുടേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications