twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിന്‍ ഹനീഫ മുതല്‍ മോഹന്‍ലാല്‍ വരെ! നടന്മാര്‍ സംവിധായകരായല്‍ ഇതാണ് അവസ്ഥ, വരാനുള്ളതും കിടുക്കും!

    |

    Recommended Video

    ഇതുനു മുൻപ് ഡയറക്ടർ ആയ നടന്മാർ ആരൊക്കെ | #mohanlal | filmibeat Malayalam

    പുതുമുഖ സംവിധായകന്മാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ മലയാള സിനിമ മുന്‍പന്തിയിലാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് എത്തിച്ച് പലരും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുമുണ്ട്. നവാഗതര്‍ മാത്രമല്ല ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായകന്മാരും സംവിധാനത്തിലേക്ക് ചുവട് വെക്കുകയാണ്. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം ലൂസിഫര്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി വന്‍ ബിസിനസാണ് സിനിമ കാഴ്ച വെക്കുന്നത്.

    'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു'! ലാലേട്ടന് ആശംസകളുമായി മഞ്ജു വാര്യര്‍! പോസ്റ്റ് വൈറല്‍!'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു'! ലാലേട്ടന് ആശംസകളുമായി മഞ്ജു വാര്യര്‍! പോസ്റ്റ് വൈറല്‍!

    പൃഥ്വിരാജിന്റെ സംവിധാനത്തിനും നല്ല പ്രതികരണമായിരുന്നു. ലൂസിഫറിന്റെ പശ്ചാതലത്തില്‍ മറ്റൊരു സംവിധായകന്‍ കൂടി വരികയാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് താനും ഒരു സംവിധായകനാവുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ കൂടി സംവിധാനത്തിലേക്ക് കടന്ന് വരുമ്പോള്‍ അടുത്ത കാലത്തായി സംവിധായകരായ ഒത്തിരി താരങ്ങളെ കുറിച്ചും പറയേണ്ടി വരും..

     മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    നാല് പതിറ്റാണ്ടുകളോളം മലയാള സിനിമയിലും മറ്റ് ഭാഷകളിലും അഭിനയിച്ച് നടനവിസ്മയമായി മാറിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹം സംവിധാനത്തിലേക്ക് കൂടി എത്തുകയാണ്. ബ്ലോഗിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബറോസ്സ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ 3ഡി ചിത്രമായിട്ടാണ് ഒരുക്കുന്നത്. ഈ സിനിമ മുന്‍കൂട്ടി എടുത്ത തീരുമാനമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അഭിനയിച്ച് വിസ്മയിപ്പിച്ച മോഹന്‍ലാലിന്റെ സംവിധാന സംരംഭം എത്രത്തോളം മനോഹരമായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

     പൃഥ്വിരാജ്

    പൃഥ്വിരാജ്

    താര കുടുംബത്തില്‍ ജനിച്ച പൃഥ്വിരാജ് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. അഭിനയത്തിന് പുറമേ ഗായകന്‍, നിര്‍മാതാവ് തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധാനത്തിലേക്കും ചുവട് മാറിയിരുന്നു. പൃഥ്വിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രമായ ലൂസിഫര്‍ ബോക്‌സോഫീസില്‍ 150 കോടിയോളം മറികടന്നിരിക്കുകയാണ്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ലൂസിഫറിന് രണ്ടാമതൊരു ഭാഗം കൂടി വരുന്നുണ്ടെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

     രമേഷ് പിഷാരടി

    രമേഷ് പിഷാരടി

    മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ രമേഷ് പിഷാരടി കൈകാര്യം ചെയ്യാത്ത മേഖലകളില്ല. അഭിനയം, മിമിക്രി, അവതാരകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ പിഷാരടിയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവര്‍ണതത്ത. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഈ ചിത്രത്തിലൂടെയായിരുന്നു പിഷാരടി സംവിധാനത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. കുടുംബ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച സിനിമയായിരുന്നിത്. വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്നൊരു സിനിമ കൂടി പിഷാരടിയുടെ സംവിധാനത്തിലെത്തുകയാണ്.

    നാദിര്‍ഷ

    നാദിര്‍ഷ

    മിമിക്രി കലാകാരനായിരുന്നു നാദിര്‍ഷയും മലയാളത്തിലെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നിങ്ങനെ മൂന്ന് സിനിമകളാണ് നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയത്. ഈ കഴിഞ്ഞ വിഷുവിന് തിയറ്ററുകളിലേക്ക് എത്തിയ മേരാ നാം ഷാജി ആയിരുന്നു നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം. ഇനി മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷമേ ആരംഭിക്കുകയുള്ളു. രാജേഷ് പറവൂരും രാജേഷ് പാണാവള്ളിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

     കലാഭവന്‍ ഷാജോണ്‍

    കലാഭവന്‍ ഷാജോണ്‍

    കോമഡി, വില്ലന്‍ റോളുകളിലൂടെ മലയാളത്തിന് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ഇന്ന് മലയാളത്തിലെ ഭാഗ്യമുള്ള ചില താരങ്ങളില്‍ ഒരാളായി ഷാജോണ്‍ മാറി. മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയനായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നിലയിലേക്ക് ഷാജോണ്‍ എത്തിയിരുന്നു. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഷാജോണും സംവിധായകനാവുകയാണ്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയതും ഷാജോണാണ്. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്.

    സൗബിന്‍ ഷാഹിര്‍

    സൗബിന്‍ ഷാഹിര്‍

    സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ സൗബിന്‍ ഷാഹിര്‍ അതിവേഗമാണ് മുന്‍നിര നായകനായി മാറിയത്. സഹനടനായി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സൗബിന്റെ സംവിധാനത്തിലെത്തിയ പറവ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിന് ശേഷമാണ് സൗബിനെ തേടി നായക വേഷം എത്തിയത്. ഇനിയും സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ വേറെയും ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. അതിലൊരു മമ്മൂട്ടി ചിത്രത്തിനും സാധ്യതയുണ്ടെന്നാണ് സൂചന.

     മറ്റ് താരങ്ങള്‍

    മറ്റ് താരങ്ങള്‍

    അടുത്ത കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങിയ താരങ്ങള്‍ ഇവരാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പും നിരവധി താരങ്ങള്‍ സംവിധായകന്മാരായി മാറിയിട്ടുണ്ട്. മധു. പ്രതാപ് പോത്തന്‍, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, മധുപാല്‍, സലീം കുമാര്‍, വിനീത് കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, വിനീത് ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍, എന്ന് വേണ്ട ഒരുപാട് താരങ്ങളാണ് സംവിധാനത്തിലേക്ക് എത്തിയിട്ടുള്ളത്. അതില്‍ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ താരങ്ങളുമുണ്ട്. കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തിലെത്തിയ വാത്സല്യം ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

    English summary
    Prithviraj, Mohanlal and many actors become director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X