twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിസന്ധി നീങ്ങി പൃഥ്വിയുടെ ആടു ജീവിതം, ജോർദാനിൽ ചിത്രീകരണം ആരംഭിച്ചു

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിൽ പുരോഗമിക്കവെയാണ് കൊവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടത്. ഇപ്പോഴിത പ്രശ്നത്തിൽ ഇടപ്പെട്ട് വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാനുള്ള അനുമതി അണിയറ പ്രവർത്തകർ സ്വന്തമാക്കിയിരിക്കുകയാണ്.

    aadujeevitham

    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണം താൽക്കാലിമായി നിർത്തിവെച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസി എപി ആന്റോ ആന്റണിയെ വിളിക്കുകയായിരുന്നു.തുടർന്ന് എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു.

    നടൻ പൃഥ്വിരാജ് ഉൾപ്പെടെ 58 പേരടങ്ങുന്ന സംഘമാണ് ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയിൽ ചിത്രീകരണം നടത്തിയിരുന്നത്. ആദ്യ ഘട്ട ചിത്രീകരണം കഴിഞ്ഞിരുന്നു. എന്നാൽ ജോർദാനിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ ആടുജീവിത സംഘത്തിന് വാദിറം മരുഭൂമിയിലെ ആൽ സുൽത്താൻ ക്യാംപ് വിട്ട് പുറത്തു പോകാൻ കഴിയാത്ത സ്ഥിതിയിലാവുകയായിരുന്നു.

    സംഭവം കേട്ടപ്പോൾ ആദ്യം പേടിച്ചു, സഹോദരി സുരക്ഷിതയാണ്, ശിൽപ ബാലയുടെ കുറിപ്പ് വൈറലാകുന്നുസംഭവം കേട്ടപ്പോൾ ആദ്യം പേടിച്ചു, സഹോദരി സുരക്ഷിതയാണ്, ശിൽപ ബാലയുടെ കുറിപ്പ് വൈറലാകുന്നു

    ക്യാംപിലെ ഭക്ഷണസാധനങ്ങൾ കഴിയാറായതോടെയാണ് സംവിധായകൻ ബ്ലെസി എംപി ആന്റോ ആന്റണിയുമായി ബന്ധപ്പെട്ടത്.തുടർന്ന് വിദേശകാര്യ മന്ത്രാലയം ജോർദാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ജോൺ സെബാസ്റ്റ്യനെ ചുമതലപ്പെടുത്തി. ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൂടാതെ ജോർദാനിലുള്ള പ്രാദേശിക സിനിമാ നിർമാണ കമ്പനിയും ഇടപെട്ട് ക്യാംപിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.

    ദിവസക്കൂലിക്കാരനായ യുവാവിന്റെ പെങ്ങളുടെ കല്യാണ ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി, കുറിപ്പ് വൈറലാകുന്നുദിവസക്കൂലിക്കാരനായ യുവാവിന്റെ പെങ്ങളുടെ കല്യാണ ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി, കുറിപ്പ് വൈറലാകുന്നു

    ചിത്രത്തിൽ അഭിനയിക്കുന്ന ഓമാനി താരം ഡോ താലിബ് അൽ ബലൂഷി ജോർദാനി ഹോട്ടലി ക്വാറന്റൈനിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. കൂടാതെ ആടുജീവിതത്തിലെ താരങ്ങൾ ദുരത്തിലാണെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിലുള്ള ആശങ്കകൾ അകറ്റാൻ നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്നും, തെറ്റായ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു. നടൻ പൃഥ്വിരാജിന്റെ കരിയറിൽ തന്നെ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ആട് ജീവിതം. ചിത്രത്തിലെ താരത്തിന്റെ താടി നീണ്ടി വളർത്തിയ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നജീബ് ആയുള്ള അവസാന ലുക്ക് തിയേറ്ററുകളിൽ മാത്രം കാണേണ്ട ഒന്നാണെന്ന് പറഞ്ഞു കൊണ്ട് മാറി സോഷ്യൽ മീഡിയയിൽ നിന്നും മറ്റും മാറി നിൽക്കുകയാണ് താരം.

    English summary
    Prithviraj Movie Aadujeevitham Shooting restarting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X