For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അർജുനെ കെട്ടിപ്പിടിക്കുന്ന ചിത്രം, ഫോട്ടോയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി ദുർഗ കൃഷ്ണ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുർഗ കൃഷ്ണ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ദുർഗയുടേയും അർജുന്റേയും വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് , ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു കല്യാണം. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. താരങ്ങളുടെ വിവാഹച്ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിൽ വൈറലായിരുന്നു.

  സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരുപോലെ തിളങ്ങി നടി, ചിത്രം നോക്കൂ

  ബോയ് ഫ്രണ്ടിനെ ചുംബിക്കുന്ന പ്രിയ വാര്യർ, രസകരമായ ക്യാപ്ഷനോട് കൂടി വീഡിയോ പങ്കുവെച്ച് താരം

  വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു ദുർഗ. ഇവർ ഒന്നിച്ച് ചാനൽ പരിപാടികളിലും മറ്റും പങ്കെടുക്കാറുണ്ട്. ദുർഗയെ പോലെ തന്നെ അർജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അർജുനും ദുർഗയും അതിഥികളായി എത്തിയ റെഡ് കാര്‍പ്പറ്റ് ഷോയാണ്. തങ്ങളുടെ പ്രണയത്തെ കുറിച്ചും അർജുൻ നൽകിയ സർപ്രൈസുകളെ കുറിച്ചുമൊക്കെ ദുർഗ ഷോയി പറയുന്നുണ്ട്. സ്വാസികയാണ് ഷോ അവതരിപ്പിക്കുന്നത്. ദുർഗയുടെ അടുത്ത സുഹൃത്താണ് സ്വാസിക...

  സത്യം ഉടൻ പുറത്ത് വരും, മജ്സിയ-ഡിംപൽ വിഷയത്തിൽ പ്രതികരിച്ച് ലക്ഷ്മി, മുന്നറിയിപ്പുമായി ആരാധകർ

  ദുർഗ പറ്റിച്ചതിനെ കുറിച്ച് സ്വാസിക ഷോയിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ.. അർജുനുമായുള്ള ദുർഗയുടെ ചിത്രം കണ്ടപ്പോള്‍ റിലേഷന്‍ഷിപ്പിലാണോയെന്ന് ചോദിച്ചിരുന്നു. എന്നാൽ അന്ന് അവൾ ചുമ്മ ഇട്ടതാണെന്നായിരുന്നു പറഞ്ഞത്. ആ ചിത്രത്തിന് പിന്നിലുള്ള കഥയും ദുർഗ പങ്കുവെച്ചിട്ടുണ്ട്.

  ഏട്ടായെന്നല്ല ബ്രോയ് എന്നാണ് താന്‍ ഭര്‍ത്താവിനെ വിളിക്കുന്നതെന്നും ദുർഗ പറഞ്ഞു. ആദ്യം സഹോദരനാക്കിയിരുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ എന്നും കാണുമായിരുന്നു. ലോക്ഡൗണ്‍ സമയത്താണ് ഞങ്ങള്‍ക്കിടയില്‍ വലിയ ഗ്യാപ് വന്നത്. ഒരു ദിവസം ഞാന്‍ ഗെയിം കളിച്ചൊണ്ടിരിക്കുന്നതിനിടയില്‍ ഉണ്ണിയേട്ടന്‍ എന്നെ വിളിച്ചിരുന്നു. ആമസോണില്‍ ഞാനൊരു സാധനം ബുക്ക് ചെയ്തിട്ടുണ്ട്. അത് പോയെടുക്കാനായിരുന്നു പറഞ്ഞത്. ഇപ്പോള്‍ത്തന്നെ പോണോയെന്നായിരുന്നു ചോദിച്ചിരുന്നു. ഗെയിം കളിച്ചോണ്ടാണ് താഴേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മുന്നില്‍ ഉണ്ണിയേട്ടൻ. എനിക്ക് നല്ല ഷോക്കായി. ഓടിപ്പോയി ഹഗ് ചെയ്തു. ആ ഫോട്ടോ അനിയന്‍ എടുത്തിരുന്നു. അത് ഞാന്‍ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

  ഷോയിൽ താരങ്ങൾക്ക് ഒരു രസകരമായ ഗെയിമും അവതാരക സ്വാസിക നൽകിയിരുന്നു. മനപ്പൊരുത്തം ടാസ്ക്ക് ആയിരുന്നു നൽകിയത്. ഗെയിമിൽ ദുര്‍ഗയായിരുന്നു വിജയിച്ചത്. തോറ്റയാള്‍ക്ക് രസകരമായൊരു ടാസ്‌ക്കും സ്വാസിക നല്‍കിയിരുന്നു. അരിമാവിന്റെ പരസ്യം ചെയ്യാനായിരുന്നു സ്വാസിക അർജുനോട് പറഞ്ഞത്. സ്വാസിക എന്നാണ് മാവിന അർജുൻ പേര് നൽകിയത്. സ്വാസിക വീട്ടില്‍ത്തന്നെ അരച്ചുണ്ടാക്കിയ മാവാണ്, സ്വാസികയെപ്പോലെ തന്നെ സൗന്ദര്യവും ലഭിക്കുമെന്നുമായിരുന്നു അർജുന്റെ പരസ്യം. മികച്ച പരസ്യമായിരുന്നു എന്നാണ് സ്വാസികയുട കമന്റ്. കുടുക്ക് 2025 ലെ വൈറൽ ഗാനത്തിന് ദുർഗയും സ്വാസികയും ചുവട് വയ്ക്കുകയും ചെയ്തിരുന്നു.

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെയാണ് ദുർഗ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ നടിക്ക് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് ദുർഗയുടെ മറ്റ് ചിത്രങ്ങൾ. മോഹൻലാൽ -ജീത്തു ജോസഫ് ചിത്രമായ റാം ആണ് ദുർഗ്ഗയുടെ പുതിയ ചിത്രം.തൃഷയുടെ സഹോദരിയായിട്ടാണ് ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

  Read more about: durga krishna arjun
  English summary
  Prithviraj Movie Actress Durga Krishna Opens up About her Viral Hugging Pic With Arjun,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X