അന്നത്തെ ഡിംപലിന്റെ വാക്ക് ദുർഗ്ഗ കൃഷ്ണയുടെ ജീവിതം മാറ്റി, പഴയ സംഭവം വെളിപ്പെടുത്തി നടി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. 2021 ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ആയിരുന്നു ഡിംപൽ എത്തിയത്. ഷോയിൽ എത്തിയപ്പോൾ പുതുമുഖമായിരുന്നുവെങ്കിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ3 യുടെ ഫൈനൽ മത്സരാർഥികളിൽ ഒരാളാണ് ഡിംപൽ. ഫിനാലെ ഷൂട്ടിനായി താരം ചെന്നൈയിൽ എത്തിയിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നന്നത് ഡിംപൽ ഭാലും നടി ദുർഗ്ഗ കൃഷ്ണയുമായുള്ള ബന്ധത്തെ കുറിച്ചാണ് . ഡിംപൽ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറ് വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത വ്യക്തിയാണ് ഡിംപൽ എന്നും ദുർഗ്ഗ പറയുന്നു. ഡിംപൽ മാം എന്ന് വിളിച്ചു കൊണ്ടാണ് വിമാനം നടി ആ അടുത്ത ബന്ധത്തെ കുറച്ച് പറഞ്ഞത്.

ഡിംപലിന്റെ  ലൈവ്

ഡിംപലിന്റെ ഇൻസ്റ്റഗ്രാം ലൈവിലാണ് ദുർഗ്ഗ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബിഗ് ബോസ്, ഓണം സെലിബ്രേഷൻ എന്നിവയുടെ ഷൂട്ടിന്റെ ഭാഗമായി ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ട്. ഏറെ നാളുകൾക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ദുർഗ്ഗയെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് ഡിപംൽ കൊണ്ട് വരുന്നത്.

ദുർഗ്ഗയുടെ വാക്കുകൾ

പിന്നീട് ദുർഗ്ഗയാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് ഡിംപലിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് സൗഹൃദത്തെ കുറിച്ച് പറയുന്നത്. ദുർഗ്ഗയുടെ വാക്കുകൾ ഇങ്ങനെ.. 2014 മുതൽ ഡിംപലിനെ തനിക്ക് അറിയാം. താൻ സിനിമയിലേയ്ക്ക് വരാനുളള കാരണക്കാരിൽ ഒരാൾ ഡിംപലാണ്. തങ്ങൾ ഒരുമിച്ച് മിസ് മലബാർ എന്നൊരു ഷോ ചെയ്തിരുന്നു. ആ ഷോയിൽ പങ്കെടുക്കുന്നവരെ മാത്രമേ അവിടെ നിർത്തുകയുള്ളൂ. അതുകൊണ്ട് തന്നെ വീട്ടുകാർ വിട്ടിരുന്നില്ല. അപ്പോൾ ഡിംപലാണ് എന്റെ അച്ഛനുമായി സംസാരിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചത്. ആ ഷോ ചെയ്തത് കൊണ്ടാണ് തനിക്ക് ഇന്ന് സിനിമയിലേയ്ക്ക് വാരൻ പറ്റിയതെന്നും ദുർഗ്ഗ പറയുന്നു.

 ആരാധകരുടെ കമന്റ്

മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഡിംപലിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ ഫാൻസ് മജ്സിയയെ ട്രോളുമുണ്ട്. ഈ പറഞ്ഞത് മജ്സിയ കേൾക്കുന്നുണ്ടോ ആവോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അത് പോലെ തന്നെ ദുർഗ്ഗ ഡിംപലിനെ മാം എന്ന് വിളിച്ചതിനെകുറിച്ചും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. എയ്ഞ്ചലും ബിഗ് ബോസ് ഹൗസിലെത്തിയപ്പോൾ ഡിംപലിനെ മാം എന്ന് വിളിച്ചതിനെ കുറിച്ചും പ്രേക്ഷകർ ഓർമിക്കുന്നുണ്ട്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
ദുർഗ്ഗയുടെ സിനിമ

2017 ൽ പുറത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെയാണ് ദുർഗ്ഗ വെള്ളിത്തിരയിൽ എത്തിയത്. പൃഥ്വിരാജിന്റെ നായികയായ ജാനകി എന്ന കഥാപാത്രത്തെയാണ് ദുർഗ അവതരിപ്പിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. മോഹൻലാൽ ചിത്രമായ റാം ആണ് ദുർഗ്ഗയുടെ പുതിയ ചിത്രം.തൃഷയുടെ സഹോദരിയായിട്ടാണ് ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X