For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2000 രൂപ ബാദുഷ തരും, കുഞ്ഞിന് എന്തേലും വാങ്ങി കൊടുക്ക്; ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥയുമായി ആര്‍ എസ് വിമല്‍

  |

  എന്ന് നിന്റെ മൊയ്തീന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ലിസ്റ്റിലെത്തിയ താരമാണ് ആര്‍ എസ് വിമല്‍. മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം വിമലിലൂടെ മലയാളികള്‍ ആസ്വദിച്ചു. ഇന്നും സിനിമയുണ്ടാക്കിയ ഓളം തീര്‍ന്നിട്ടില്ല. ഇനി മഹാവീര്‍ കര്‍ണ എന്ന ബിഗ് ബജറ്റ് സിനിമ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് വിമല്‍.

  ഗ്ലാമറസ് ലുക്കിൽ ഫോട്ടോയുമായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാവുന്നു

  കഴിഞ്ഞ ദിവസം വിമല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചൊരു ഫോട്ടോയും അതിന് നല്‍കിയ കുറിപ്പും വൈറലാവുകയാണിപ്പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷയ്ക്കും ആനന്ദ് പയ്യന്നൂരിനൊപ്പം നില്‍ക്കുന്ന ചിത്രമാണ്. താന്‍ സംവിധായകന്‍ ആവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സൗഹൃദത്തെ കുറിച്ചാണ് വിമല്‍ പറയുന്നത്. വിശദമായി വായിക്കാം...

  ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥ.. വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചു സിനിമ ചെയ്യാന്‍ നടന്ന കാലം.. അറക്കല്‍ ബീവിയെ കുറിച്ച് സിനിമ ചെയ്യാന്‍ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാന്‍ വയനാട്ടിലേക്കു പോയി. അവിടിരുന്നു സ്‌ക്രിപ്റ്റ് തീര്‍ത്തു.. പക്ഷെ പടം നടന്നില്ല. തിരിച്ചു വീട്ടിലേക്കു പോകാന്‍ കാശില്ല.. ദിവസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്.. മകള്‍ക്കു എന്തെങ്കിലും കൊണ്ടു കൊടുക്കണം.. പക്ഷെ കാശില്ല.. ആദ്യം വിളിച്ചത് സുഹൃത്തും സഹോദരനുമായ ആനന്ദ് പയ്യന്നൂരിനെയാണ്.

  സുമിത്രയെ പോലെ തന്നെ മരുമകളും; ആദ്യരാത്രിയ്ക്ക് പിന്നാലെ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് സഞ്ജനയും

  അന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയ ആനന്ദ് കേരളത്തിന് പുറത്തായിരുന്നു.. കൊച്ചി വരെ പൊക്കൊളു.. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയ ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങി കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്.. കൊച്ചിയിലെത്തി ബാദുഷയെ കണ്ടു.. ഇന്നത്തേതിനേക്കള്‍ മെലിഞ്ഞിട്ടാണ് അന്ന് ബാദുഷ. 2000 രൂപ തന്നു... ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു..

  ആരാ അവിടുത്തെ ജഡജ്? തല്ലിക്കൊല്ലണം, ഇവന്റെ കഴിവ് കണ്ടില്ലേ? സരിഗമപയ്‌ക്കെതിരെ എംജി ശ്രീകുമാര്‍

  എന്തായാലും ആ സൗഹൃദം വലുതായി.. ഇപ്പോള്‍ അവര്‍ രണ്ടുപേരും നിര്‍മാതാക്കളും ഞാന്‍ സംവിധായകനുമായി... എന്റെ ആദ്യ പടത്തിനു അഡ്വാന്‍സ് തന്നത് ആനന്ദ് ആയിരുന്നു.. പക്ഷെ അന്ന് അത് നടന്നില്ല. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്നലെ ഒരുമിച്ച് കണ്ടു.. ഓര്‍മ്മകള്‍ പങ്കുവെച്ചു.. സാക്ഷിയായി നിര്‍മാതാവ് ബി. രാകേഷും ഉണ്ടായിരുന്നു... സൗഹൃദങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹം ജീവിതത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയാണെന്നു ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ആര്‍ എസ് വിമല്‍ പറയുന്നത്.

  ഉള്ളില്‍ ആ കൈ ഇപ്പോഴും എന്റെ കയ്യോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്; ലാലേട്ടനെക്കുറിച്ച് സായ് വിഷ്ണു

  ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയുമോ ? കോടികളുടെ മമ്മൂക്ക | FIlmiBeat Malayalam

  സിനിമാക്കാരുടെ തുടക്കം ഇതുപോലെ ആയിരിക്കുമെന്ന് മുന്‍പ് പല താരങ്ങളുടെയും അനുഭവങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ്. വണ്ടിക്കൂലിയ്ക്ക് പോലും കാശില്ലാതെ ഇരുന്ന ആള്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആരാധിക്കുന്ന സംവിധായകരില്‍ ഒരാളായി വളര്‍ന്നു. ആദ്യ സിനിമയുടെ സംവിധാനത്തിനൊപ്പം തിരക്കഥ രചിച്ചതും വിമല്‍ തന്നെയായിരുന്നു. ഇനി വിക്രം നായകനാവുന്ന മഹാവീര്‍ കര്‍ണയാണ് വിമല്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.

  ഷാരൂഖ് സിനിമയിൽ വന്നിട്ട് എന്ത് കാണിക്കാൻ, ആദ്യം ഇഷ്ടമായിരുന്നില്ല, കരൺ ജോഹർ പറയുന്നു

  English summary
  Prithviraj Movie Director RS Vimal Emotional Open Letter About Friendship Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X