പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സ് ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ!

തുടക്കം മുതല്‍ത്തന്നെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ ചിത്രങ്ങളിലൊന്നായ ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കട്ടത്താടിയില്‍ കൂളിങ് ഗ്ലാസ് വെച്ച് സ്‌റ്റൈലിഷായുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ക്രിസ്മസിന് മുന്നോടിയായാണ് ഈ ചിത്രവും തിയേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകനായി എത്തിയതിന് പിന്നാലെയായാണ് നായകനായും പൃഥ്വിരാജ് എത്തുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ്. സച്ചിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ആഡംബരക്കാറുകളോട് പ്രത്യേക താല്‍പര്യമുള്ള സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് വേഷമിട്ടത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലേക്ക് എത്തുന്നത്. അഭിനേതാവായ ഹരീന്ദ്രന്റെ കടുത്ത ആരാധകനാണെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്ത വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് സുരാജ് എത്തുന്നത്. ഇവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മസംഘര്‍ഷമാണ് ചിത്രത്തില്‍ തെളിയുന്നത്. ദീപ്തി സതി, മിയ, അനീഷ് ജി മേനോന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.

Prithviraj

പൃഥ്വിരാജും സുരാജും ഇടവേള അവസാനിപ്പിച്ചാണ് ഒരുമിച്ച് അഭിനയിക്കുന്നത്. മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വ്യത്യസ്തമായ കഥയും അവതരണവുമായി സിനിമ മുന്നേറുകയാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചും ലാഗൊന്നുമില്ലാതെയാണ് സിനിമ മുന്നേറുന്നത്. ആദ്യ പകുതി കഴിഞ്ഞതിന് പിന്നാലെയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ ഇങ്ങനെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X