twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിവേഗം 100 കോടിയും 200 കോടിയും ലൂസിഫറിനോ? ബോക്‌സോഫീസ് തൂത്തുവാരി പൃഥ്വിയും മോഹന്‍ലാലും!!

    |

    Recommended Video

    ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

    മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെ തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ആദ്യദിനങ്ങളില്‍ തന്നെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വിഷുവിന് മുന്നോടിയായി വേറെയും സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയെങ്കിലും ലൂസിഫറിന് ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

    റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ സിനിമയെ കുറിച്ച് വന്ന പോസീറ്റിവ് റിവ്യൂ ആയിരുന്നു ലൂസിഫറിനെ ഹിറ്റിലേക്ക് എത്തിച്ചത്. ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ പിന്നീടുള്ള ദിവസങ്ങളിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോള്‍ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

    നൂറ് കോടി ക്ലബ്ബില്‍

    നൂറ് കോടി ക്ലബ്ബില്‍

    ലോക ബോക്‌സോഫിസില്‍ ലൂസിഫര്‍ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര കടന്നു. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിലാണ് ഇത് സാധ്യമായത്. പുലിമുരുകനും കായംകുളം കൊച്ചുണ്ണിയ്ക്കും ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച നൂറ് കോടി ചിത്രമാണ് ലൂസിഫര്‍. നൂറ് കോടി ക്ലബ്ബിലേക്ക് സിനിമ എത്തിയ കാര്യം ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന വാര്‍ത്ത മോഹന്‍ലാലും പൃഥ്വിരാജുമടക്കം അണിയറ പ്രവര്‍ത്തകരെല്ലാം പങ്കുവെച്ചിരുന്നു. ഇതോടെ ബാക്കിയുള്ള ദിവസങ്ങളില്‍ എത്ര കളക്ഷന്‍ നേടി എന്നറിയാനുള്ള ആകാംഷയിലായി പ്രേക്ഷകര്‍.

     റെക്കോര്‍ഡ് തകര്‍ക്കുന്നു

    റെക്കോര്‍ഡ് തകര്‍ക്കുന്നു

    മലയാള സിനിമയുടെ ചരിത്രത്തിലെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് ലൂസിഫര്‍ ബോക്‌സോഫീസില്‍ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ഇപ്പോഴും പ്രതിദിനം 23 ഷോ ലൂസിഫറിന് ലഭിക്കുന്നുണ്ട്. പതിനേഴ് ദിവസം കൊണ്ട് ഇവിടെ നിന്നും 2 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടിയിരിക്കുകയാണ് ചിത്രം. നിലവില്‍ പതിനെട്ട് ദിവസം കഴിയുമ്പോള്‍ 2.09 കോടിയാണ് ലൂസിഫറിന്റെ തിരുവനന്തപുരം പ്ലെക്‌സിലെ ടോട്ടല്‍ കളക്ഷന്‍. മറ്റ് സെന്ററുകളിലെ അവസ്ഥയും ഇതൊക്കെ തന്നെയാണ്.

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും

    തിരുവനന്തപുരത്ത് മാത്രമല്ല കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സിലുമെല്ലാം ലൂസിഫറിന്റെ തേരോട്ടം തന്നെയാണ്. കൊച്ചിന്‍ സിംഗിള്‍സില്‍ ഇപ്പോള്‍ 19 ഷോ ആണ് ലഭിക്കുന്നത്. അതില്‍ നിന്നും 1.49 കോടിയാണ് പതിനെട്ട് ദിവസം കൊണ്ട് ലൂസിഫര്‍ സ്വന്തമാക്കിയത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 15 ഷോ ആണ് ഇപ്പോഴുള്ളത്. അതില്‍ നിന്നും 1.59 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്ക് വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

     ബോക്‌സോഫീസില്‍ തൂക്കിയടി

    ബോക്‌സോഫീസില്‍ തൂക്കിയടി

    റിലീസിനെത്തി വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും വലിയ കളക്ഷന്‍ വാരിക്കൂട്ടുക മാത്രമല്ല പ്രദര്‍ശനങ്ങളുടെ കാര്യത്തിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇതിനകം 20000 ഷോ കഴിഞ്ഞിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. എന്നിട്ടും ബോക്‌സോഫീസില്‍ തൂക്കിയടി നടന്ന് കൊണ്ടിരിക്കുകയാണ്. പുതിയ കളക്ഷന്‍ വിവരം ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ്. നൂറില്‍ നിന്നും 200 കോടി ക്ലബ്ബിലേക്ക് ചിത്രം എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.

    ചെന്നൈയിലെ കളക്ഷന്‍

    ചെന്നൈയിലെ കളക്ഷന്‍

    മൂന്നാം ആഴ്ച പിന്നിടുമ്പോള്‍ ചെന്നൈ ബോക്‌സോഫീസില്‍ ലൂസിഫര്‍ ഒരു ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ്. ഫോറം റിലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇവിടെ നിന്നും 43 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തമായി 1.9 കോടിയും കര്‍ണാടകത്തില്‍ നിന്ന് 4.4 കോടിയും ബാക്കി ഇന്ത്യയ്ക്ക് അകത്തുള്ള മറ്റ് സെന്ററുകളില്‍ നിന്നുമായി 3.7 കോടിയും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.ഇതോടെ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 10 കോടിയ്ക്ക് മുകളില്‍ നേടുന്ന സിനിമയായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണെന്നും റിപ്പോര്‍ട്ടുണ്ട്.

     ബാംഗ്ലൂരില്‍ ചരിത്രമാവും

    ബാംഗ്ലൂരില്‍ ചരിത്രമാവും

    ഏറ്റവുമധികം മലയാളികള്‍ തമാസിക്കുന്ന ബാംഗ്ലൂരിലും ലൂസിഫറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പതിനേഴ് ദിവസം കഴിയുമ്പോള്‍ ഇവിടെ നിന്നും 3.57 കോടിയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാളത്തില്‍ നിന്നും ബോക്‌സോഫീസില്‍ ഏറ്റവും വലിയ തുക നേടുന്ന സിനിമയായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ ലൂസിഫറിന് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകരും മലയാള സിനിമാപ്രേമികളും.

    English summary
    Prithviraj movie Lucifer 18 day collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X