പൃഥ്വിരാജ് വെറും മോഹന്‍ലാല്‍ ആരാധകനല്ല! കിടു സംവിധായകനാണ്, പൃഥ്വിയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറി

മലയാളത്തെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നടന്‍ പൃഥ്വിരാജ്. സ്വന്തമായി നിര്‍മാണം ചെയ്ത സിനിമയിലൂടെ അതിന് തുടക്കം കുറിച്ച താരം ആദ്യമായി സംവിധാനം ചെയ്ത സിനിമയിലൂടെ നൂറ് ശതമാനം വിജയം കൊയ്തിരിക്കുകയാണ്. പുലിമുരുകനിലൂടെ ബോക്‌സോഫീസില്‍ ആദ്യ നൂറ് കോടി സ്വന്തമാക്കിയ മോഹന്‍ലാല്‍ വീണ്ടും നൂറ് കോടി ചിത്രവുമായി വന്നിരിക്കുകയാണ്.

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ നേട്ടം വീണ്ടും മലയാളത്തിന് ലഭിച്ചിരിക്കുന്നത്. റിലീസിനെത്തിയത് മുതല്‍ ലൂസിഫറിന് ലഭിച്ച പിന്തുണ കണക്കിലെടുത്ത് ഇതിനകം നൂറ് കോടി മറികടന്നിട്ടുണ്ടെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരം അണിയറ പ്രവര്‍ത്തകര്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മലയാള സിനിമയില്‍ പൃഥ്വിരാജ് മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണെന്ന് പറയാം.

 ചരിത്രം തിരുത്തി ലൂസിഫര്‍

ചരിത്രം തിരുത്തി ലൂസിഫര്‍

മലയാള സിനിമയ്ക്ക് വീണ്ടുമൊരു നൂറ് കോടി ചിത്രം ലഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു നായിക നായകന്മാര്‍. റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വിജയ സാധ്യത കാണിച്ച ചിത്രം ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന വാര്‍ത്ത മോഹന്‍ലാലും പൃഥ്വിരാജുമടക്കം അണിയറ പ്രവര്‍ത്തകരെല്ലാം ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ ആവേശത്തിലാണ് ആരാധകരും.

 ലൂസിഫര്‍ നൂറ് കോടി സ്വന്തമാക്കി

ലൂസിഫര്‍ നൂറ് കോടി സ്വന്തമാക്കി

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ 'ലൂസിഫര്‍' എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചു കൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് 'ലൂസിഫര്‍' നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം 'ലൂസിഫ'റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്നുമാണ് ഫേസ്ബുക്കിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

  നൂറ് കോടി നേടിയ പുതുമുഖ സംവിധായകന്‍

നൂറ് കോടി നേടിയ പുതുമുഖ സംവിധായകന്‍

സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം ഹിറ്റാക്കിയ ഒട്ടനവധി നവാഗത സംവിധായകര്‍ മലയാളത്തിലുണ്ട്. എന്നാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിച്ച പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ പൃഥ്വിയ്ക്ക് ലൂസിഫര്‍ ആളുകള്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. ലൂസിഫര്‍ പരാജയത്തിലേക്കാണെങ്കില്‍ ഇനി സംവിധാനം ചെയ്യുമോ എന്നതിനെ കുറിച്ച് വരെ ആലോചിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇനി അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. കഴിവുള്ളതും ഭാഗ്യമുള്ളൊരു സംവിധായകനുമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്.

 അച്ഛനാണ് സമര്‍പ്പിച്ചത്

അച്ഛനാണ് സമര്‍പ്പിച്ചത്

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ അച്ഛന്‍ സുകുമാരനാണ് പൃഥ്വിരാജ് സമര്‍പ്പിച്ചത്. അച്ഛന്‍ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചെത്തിയായിരുന്നു ലൂസിഫറിന്റെ ഫാന്‍സ് ഷോ കണ്ടത്. മലയാളത്തിലെ എക്കാലത്തെയും റെക്കോര്‍ഡുകളാണ് റിലീസ് ദിവസം തന്നെ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് തകര്‍ത്തത്. റിലീസിനെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഗംഭീര പ്രകടനം തുടരുകയാണ് സിനിമ. കേരളത്തിലും മറ്റ് വിദേശ സെന്ററുകളിലെയും ഈ വര്‍ഷത്തെ ഹിറ്റ് സിനിമയായി ലൂസിഫര്‍ മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X