ലൂസിഫർ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം!! പ്രേക്ഷകർ ഉറപ്പായും അറിഞ്ഞിരിക്കണം ഇവരെ..., കാണൂ
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫർ. പ്രേക്ഷകരുടെ കാത്തിരുപ്പിന് വിരമാമിട്ട് ചിത്രം പുറത്തെത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. മാർച്ച് 29 നാണ് ലൂസിഫർ തിയേറ്ററുകളിൽ എത്തുന്നത്. നടൻ എന്ന നിലയിൽ പൃഥ്വിരാജ് തന്റെ കഴിവ് വളരെ നേരത്തെ തന്ന തെളിയിച്ചതാണ്. എന്നാൽ ഇനി എല്ലാവർക്കും അറിയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകനെയാണ്. നടൻ എന്ന നിലയിൽ തന്റെ പ്രേക്ഷകർക്ക് എന്താണ് ആവശ്യം അത് അറിഞ്ഞു നൽകിയ പൃഥ്വി ഒരു സംവിധായകനാകുമ്പോൾ പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുള്ള പ്രതീക്ഷയിലാണ് ഫാൻസ്.
ഞാൻ പുരുഷനായി ജനിച്ചു!! എന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ട്, സ്വവർഗ്ഗനുരാഗത്തെ ട്രോളിയ പെൺകുട്ടിയ്ക്ക് മറുപടിയുമായി പ്രമുഖ സംവിധായകൻ
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ലൂസിഫറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രെയിലർ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പ്രേക്ഷകരും സിനിമ ലോകവും. വിചാരിച്ചതിലും ഒരുപിടി അപ്പുറമാണ് ലൂസിഫറിന്റെ ട്രെയിലർ എന്നാണ് പ്രേക്ഷകരിൽ നിന്ന് ഉയർന്ന് കേൾക്കുന്ന കമന്റ്. ഒരു ലാലേട്ടൻ ചിത്രം എന്നതിലുപരി മലയാളത്തിലെ പ്രമുഖ താരങ്ങൾ ലൂസിഫറിലൂടെ പ്രത്യേക്ഷപ്പെടുന്നുണ്ട്. ഒരു മൾട്ടിസ്റ്റാർ ചിത്രമാണിത്. മൾട്ടിസ്റ്റാർ ചിത്രങ്ങൾക്കൊന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. പ്രധാനമായും 26 കഥാപാത്രങ്ങളാണ് ലൂസിഫറിലുളളത്. ഇവരെ പരിചയപ്പെടുത്തി കൊണ്ടുളള ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. താരങ്ങളും ലൂസിഫറുമായി ഇവർക്കുള്ള ബന്ധവും എന്താണെന്ന് നോക്കാം.

ഫാദർ നെടുമ്പുളളി
മലയാള സിനിമയിൽ മികച്ച ഒരുപിടി സിനിമകൾ പ്രേക്ഷകർക്കായി ഒരുക്കിയ സംവിധായകനാണ് ഫാസിൽ . ഏറെ നാളുകൾക്ക് ശേഷം ഫാസിൽ ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ലൂസിഫർ. ഫാദർ നൊടുമ്പുള്ളി എന്ന വൈദികന്റെ വേഷത്തിലാണ് ഫാസിൽ ചിത്രത്തിവെത്തുന്നത്. മോഹൻലാലിന്റെ സഹോദരനായിട്ടാണ് ഫാസിൽ എത്തുന്നത്രേ. എന്നാൽ ഇതിൽ ഔദ്യാഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ നെടുമ്പുള്ളി കൃഷ്ണനായി എത്തുന്നത് കൈമക്കിരി തങ്കരാജാണ് എത്തുന്നത്. ഇവർ തമ്മിലുളള ബന്ധമെന്താണെനന് ഇതുവരെ വ്യക്തമായിട്ടില്ല.

നൈല ഉഷ, സാനിയ അയ്യപ്പൻ, ബാല
നടനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരമാണ് ബാല. ലൂസിഫറിലും ബാല ഒരു പ്രധാനപ്പെട്ട കഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. ഭഭ്രൻ എന്ന കഥാപാത്രമായിട്ടാണ് ഭാല പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അരുന്ധതിയായി നൈല ഉഷയും ലൂസിഫറിൽ എത്തുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ സാനിയ അയ്യപ്പനും ലൂസിഫറിലെ ഒരു ചെറിയ കണ്ണിയാകുന്നുണ്ട്. ജാൻവി എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധമെന്താണെന്നുളളത് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. ചിത്രം പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു ഉത്തരം ലഭിക്കുകയുള്ളൂ.

കിടിലൻ ലുക്കിൽ കലാഭവൻ ഷജോൺ
ഹാസ്യ താരം, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ എല്ലാ തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് തെളിയിച്ച താരമാണ് കലഭവൻ ഷാജോൺ. ഹാസ്യതരമായി എത്തുകയും മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ നില ഉറപ്പിക്കാൻ ഷാജോണിനായി. ലൂസിഫറിൽ താരം സൂപ്പർ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ട്രെയിലറിൽ ലാലേട്ടന്റെ വലം കൈയ്യായിട്ടാണ് ഷാജോണിനെ കാണാൻ സാധിച്ചത്. എന്നാൽ ആരാണ് ആലോഷി ജോസഫ് എന്ന് അറിയാൻ മാർച്ച് 28 വരെ കാത്തിരിക്കേണ്ടി വരും.

വില്ലാനായ ജിതിൻ രാംദാസ്
ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടെവിനോ തോമസ് അവതരിപ്പിക്കുന്നത്. യുവ രാഷ്ട്രീയ നേതാവായിട്ടാണ് ടെവിനോ എത്തുന്നത്. എബിസിഡിയ്ക്ക് ശേഷം ടൊവിനോ രാഷ്ട്രീയക്കാരന്റെ കുപ്പായമിടുന്ന ത് ഈ ചിത്രത്തിലൂടെയാണ്. കൂടാതെ ജതിൻ രാമദാസ് എന്ന കഥാപാത്രത്തിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നായകനായി തിളങ്ങി നിൽക്കുന്ന ടൊവിനോ നെഗറ്റീവ് കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്.

ഗോവർദ്ധൻ
മഞ്ജു വാര്യർ ഇന്ദ്രജിത്ത് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2018 ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിനു ശേഷം ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് ലൂസിഫർ. അനിയന്റെ ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചതിലുളള സന്തോഷം നേരത്തെ തന്നെ ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു. ഗോവർദ്ധൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് ട്രെയിലർ മുന്നോട്ട് നീങ്ങുന്നക്. ഗോവർദ്ധൻ ആരാണ്. ഇയാളുടെ ഉദ്യോശം എന്താണെന്ന് അറിയാൻ അടുത്ത വ്യാഴം(28- മാർച്ച് ) വരെ കാത്തിരിക്കണം.

ആരാണ് പ്രിയദർശിനി രാംദാസ്
മഞ്ജുവാര്യരെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രിയദർശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ടൊവിനോയുടെ കഥാപാത്രമായ ജതിൻ രാംദാസിന്റെ സഹോദരിയാണ് പ്രിയദർശിനി രാംദാസ്. താരത്തിന്റെ ഫസ്റ്റ് ലുക്ക ഏറെ ശ്രദ്ധേയമായിരുന്നു.

ലാലേട്ടന് ബോളിവുഡിൽ നിന്നൊരു വില്ലൻ
ബോളിവുഡ് സൂപ്പർ സ്റ്റാർ വിവേക് ഒബ്റേയ് ആണ് ലൂസിഫറിൽ ലാലേട്ടന്റെ വില്ലനായി എത്തുന്നത്. ബോബി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിവേക് ഒബ്റോയുടെ ഗെറ്റപപ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. അധേലോക നായകന്റെ ഗെറ്റപ്പിലാണ് താരം എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രവചനങ്ങൾ സത്യമാകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുളളൂ.

സ്റ്റീഫൻ നെടുമ്പള്ളി
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ലാലേട്ടൻ ലൂസിഫറിൽ എത്തുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പ് തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ലൂസിഫർ ഒരു പക്ക ലാലേട്ടൻ ചിത്രം തന്നെയാണ്. അത് ട്രെയിലറിൽ നിന്ന് വളരെ കൃത്യാമായി തന്നെ മനസ്സിലാക്കാൻ സാധിക്കും. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളെല്ലാം സ്റ്റീഫൻ നെടുമ്പള്ളിയുമായി ചേർനന് നിൽക്കുന്നതാണ്. എന്നാൽ ഇവർ തമ്മിലുളള ബന്ധം എന്താണെന്ന് ലൂസിഫർ പുറത്തു വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. മാർച്ച് 28 നായി കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications