twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 കോടിയില്‍ നിന്നും 200 കോടിയിലേക്ക്! പൃഥ്വിരാജിന്റെ ലൂസിഫറിന് തകര്‍ക്കാന്‍ ഇനി റെക്കോര്‍ഡുകളില്ല!

    |

    നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ പ്രതീക്ഷിച്ചതിലും അപ്പുറം വിജയം നേടിയിരിക്കുകയാണ്. ഇക്കൊല്ലത്തെ അവധിക്കാലം ലക്ഷ്യമാക്കി മാര്‍ച്ച് 28 നായിരുന്നു ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരങ്ങളുടെ പ്രകടനവും സംവിധാന മികവും തിരക്കഥയുടെ ശക്തിയുമെല്ലാം ചേര്‍ന്നതോടെയാണ് ലൂസിഫര്‍ നൂറ് ശതമാനം വിജയത്തിലേക്ക് വന്നത്.

    റിലീസിനെത്തി ആഴ്ചകള്‍ പിന്നിടുമ്പോളും ലൂസിഫര്‍ തകര്‍ത്ത റെക്കോര്‍ഡുകള്‍ ഒന്നും രണ്ടുമല്ല. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ നേടിയെടുത്ത റെക്കോര്‍ഡ് ആദ്യ ദിവസങ്ങളില്‍ തന്നെ മറികടന്നിരുന്നു. ഇനി ഉടനെ മറ്റൊരു സിനിമയ്ക്കും എത്തിപ്പെടാന്‍ കഴിയാത്തതുമായ ഉയരത്തിലാണ് സിനിമ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ അമ്പത് ദിവസം പിന്നിടുമ്പോള്‍ പുതിയൊരു ചരിത്രം കൂടി ലൂസിഫര്‍ തന്റെ പേരില്‍ എഴുതി എടുത്തു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

     ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി

    ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി

    പുലിമുരുകനിലൂടെ മലയാള സിനിമയിലൂടെ ആദ്യ നൂറ് കോടി സമ്മാനിച്ച മോഹന്‍ലാല്‍ ലൂസിഫറിലൂടെയും അത് നേടി തന്നിരിക്കുകയാണ്. പുലിമുരുകന്‍ 38 ദിവസം കൊണ്ട് സ്വന്തമാക്കിയ നൂറ് കോടി ലൂസിഫര്‍ കേവലം എട്ട് ദിവസം കൊണ്ടായിരുന്നു മറികടന്നത്. റിലീസിനെത്തി 21 ദിവസം കഴിയുമ്പോള്‍ 150 കോടി ക്ലബ്ബിലുമെത്തി. ഇതോടെ സിനിമ എത്തിപ്പെട്ട ഉയരങ്ങള്‍ എത്രത്തോളമാണെന്നുള്ള കാര്യം വ്യക്തമാണ്. 21 ദിവസത്തിന് ശേഷം ലൂസിഫറിന്റെ പുതിയ കളക്ഷന്‍ വിവരങ്ങളൊന്നും ഔദ്യഗികമായി പുറത്ത് വന്നിട്ടില്ല. അതേ സമയം സിനിമ കേരളത്തില്‍ ഇതുവരെ നേടാത്ത ഒരു റെക്കോര്‍ഡ് തുക തന്നെ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നുണ്ട്.

     അമ്പത് ദിവസം എത്തുമ്പോള്‍

    അമ്പത് ദിവസം എത്തുമ്പോള്‍

    റിലീസിനെത്തി വിജയകരമായി നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ലൂസിഫര്‍. ഇപ്പോഴും പ്രദര്‍ശനങ്ങളുടെ കാര്യത്തില്‍ സിനിമ പുതിയ റെക്കോര്‍ഡ് തന്നെ നേടിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴും കേരളത്തില്‍ നിന്ന് മാത്രം 119 ഓളം തിയറ്ററുകളില്‍ ലൂസിഫര്‍ പ്രദര്‍ശനം നടത്തുകയാണ്. ഇതില്‍ നിന്നും 233 ഷോ പ്രതിദിനം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് ഏഴ് ആഴ്ചകള്‍ കഴിയുമ്പോഴും ഇത്രയധികം പ്രദര്‍ശനങ്ങള്‍ കിട്ടുന്നത് വലിയ കാര്യമാണ്. ഇത് ലൂസിഫറിന്റെ സാമ്പത്തിക വരുമാനം കൂട്ടുന്നതില്‍ വലിയ പി്ന്തുണ നല്‍കിയിരിക്കുകയാണ്.

     പുലിമുരുകന്റെ റെക്കോര്‍ഡ്

    പുലിമുരുകന്റെ റെക്കോര്‍ഡ്

    മലയാളത്തില്‍ നിന്നും നേരത്തെ ഈ റെക്കോര്‍ഡ് കൈയടിക്കി വെച്ചിരുന്നത് പുലിമുരുകനായിരുന്നു. അമ്പത് ദിവസം കഴിയുമ്പോള്‍ കേരളത്തില്‍ 101 ഓളം തിയറ്ററുകളിലായിരുന്നു പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അന്ന് 364 ഷോ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ അതിവേഗം ലൂസിഫര്‍ ആ റെക്കോര്‍ഡും മറികടന്നു. ഇനി ഇതുവരെ ആരും സൃഷ്ടിക്കാത്ത ചരിത്രത്തിലേക്കാണ് സിനിമയുടെ യാത്ര. ഇതിനകം ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന തുക ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്.

    200 കോടിയിലേക്ക്

    200 കോടിയിലേക്ക്

    ഹിറ്റ് ചിത്രങ്ങളുടെ നീണ്ട പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. റിലീസിനെത്തി ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് 100 കോടിയായിരുന്നെങ്കില്‍ 21 ദിവസം കഴിയുമ്പോള്‍ 150 കോടി ക്ലബ്ബിലുമെത്തി. ഇതോടെ മലയാളത്തില്‍ നിന്നും ഏറ്റവും വേഗം നൂറും നൂറ്റിയമ്പതും വാരിക്കൂട്ടിയ ചിത്രം ലൂസിഫറായി മാറി. കൊച്ചിന്‍ മള്‍ട്ടിപ്ലെക്സ്, തിരുവനന്തപുരം പ്ലെക്‌സ് അടക്കമുള്ള സെന്ററുകളിലും സിനിമ ചരിത്ര നേട്ടമായിരുന്നു. അമ്പത് ദിവസമെത്തുമ്പോള്‍ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രം 200 കോടി എത്തിയെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

    English summary
    Prithviraj movie Lucifer ready to break yet another record?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X