»   » പൃഥ്വിയുടെ കാറിന് നികുതി അടച്ച വിഷമം നസ്രിയയ്ക്ക്, സുപ്രിയ ചേച്ചിയെ എങ്ങനെ നേരിടും? കാണൂ!

പൃഥ്വിയുടെ കാറിന് നികുതി അടച്ച വിഷമം നസ്രിയയ്ക്ക്, സുപ്രിയ ചേച്ചിയെ എങ്ങനെ നേരിടും? കാണൂ!

Written By:
Subscribe to Filmibeat Malayalam

അടുത്തിടെയാണ് പൃഥ്വിരാജ് മൂന്നുകോടിയിലേറെ വിലവരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയത്. പുതിയ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇഷ്ടപ്പെട്ട നമ്പറായ താരം സ്വന്തമാക്കിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വാഹനം കേരളത്തില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരിയിലാണ് പലരും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാഹനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പല താരങ്ങളുടെയും പേരുകള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ വാഹനത്തിന് കൃത്യമായ ആഡംബര നികുതി അടച്ച് കേരളത്തില്‍ രജിസ്‌ട്രേഷനും നടത്തി പൃഥ്വിരാജ് മാതൃകയായത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിയെ ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ നിലപാടുകളും ഫേസ്ബുക്ക് പോസ്റ്റുമൊക്കെ ട്രോളര്‍മാര്‍ ഏറ്റെടുക്കാറുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയപ്പോഴും താരത്തെ വെറുതെ വിടാന്‍ അവര്‍ ഉദ്ദേശിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!

നമ്മുടെ കാശ് തന്നെയാണല്ലോ!

മലയാള സിനിമയില്‍ ലംബോര്‍ഗിനി സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് പൃഥ്വിരാജിന് സ്വന്തമാണ്. പൃഥ്വിയുടെ പുതിയ വാഹനത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ആദ്യമായി ഈ വാഹനം സ്വന്തമാക്കുന്ന താരമെന്ന് തന്നെയാണ് പലരും വിശേഷിപ്പിച്ചത്. ഇതൊക്കെ കോള്‍ക്കുമ്പോള്‍ നമ്മുടെ കൂടി കാശാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം വരുമെന്ന് ആരാധകര്‍. പുതിയ കാര്‍ കണ്ടവരുടെ ആശ്വാസം ഇങ്ങനെ.

ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല

പൃഥ്വിരാജും സുപ്രിയയും പുതിയ വാഹനത്തില്‍ പോവാനിറങ്ങിയതായിരുന്നു. പക്ഷേ അതിനിടയില്‍ എന്തോ തകരാര്‍, വീട്ടിനകത്തു നിന്നും ഇവരെ നിരീക്ഷിക്കുന്ന ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും സാമാധാനം നോക്കൂ. ഇനി ഇവരായിരിക്കുമോ പുതിയ വണ്ടിക്ക് പണി കൊടുത്തത്.

പൃഥ്വിരാജാണ് ഹീറോ

പോണ്ടിച്ചേരിയില്‍ പോയി കാര്‍ വാങ്ങി നികുതി വെട്ടിച്ച സുരേഷ് ഗോപിയല്ല സൂപ്പര്‍ സ്റ്റാര്‍. കേരളത്തില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്തി 50 ലക്ഷം രൂപ ആഡംബര നികുതിയും അടച്ച പൃഥ്വിരാജാണ് സൂപ്പര്‍ സ്റ്റാര്‍, ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍. മാതൃകാപരമായ പ്രവര്‍ത്തി ചെയ്തവരെയല്ലേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കേണ്ടത്.

സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും?

പുതിയ കാര്‍ മേടിച്ചെന്ന് മാത്രമല്ല കൃത്യമായി ടാക്‌സ് ഒടുക്കിയിട്ടുമുണ്ടെന്നാണ് അറിഞ്ഞത്. ഇവിടൊരാള്‍ കാര്‍ വാങ്ങിയപ്പോഴോ, ടാക്‌സ് വെട്ടിച്ച് മനുഷ്യന് നാണക്കേടുണ്ടാക്കി, ഇനി എങ്ങനെ സുപ്രിയ ചേച്ചിയുടെ മുഖത്ത് നോക്കുമെന്നതാണ് നസ്രിയയെ അലട്ടുന്ന ആശങ്ക.

അഞ്ച് മിനിറ്റ് നേരം ഓടിക്കാന്‍ തരാമോ?

പുതിയ കാര്‍ വാങ്ങിച്ച പൃഥ്വിരാജിന് മുന്നില്‍ കെഞ്ചുകയാണ് ഇന്ദ്രജിത്ത്. ആവശ്യം വേറൊന്നുമല്ല പുതിയ കാര്‍ അഞ്ച് മിനിറ്റ് ഓടിക്കാന്‍ തരുമോയെന്നാണ്. എന്നാല്‍ ഈ അവസരത്തില്‍ പഴയ കാര്യം പറഞ്ഞ് ആനന്ദിക്കുകയാണ് പൃഥ്വിരാജ്. ചെറുപ്പത്തില്‍ ടോയ് കാര്‍ എടുത്തപ്പോള്‍ തല്ലിയിരുന്നില്ലേയെന്നാണ് പൃഥ്വിരാജിന്റെ ചോദ്യം.

കാര്‍ മാത്രമല്ല

പുതിയ കാര്‍ മാത്രമല്ല കരിയറില്‍ മറ്റൊരു സുപ്രധാന കാര്യത്തിനും പൃഥ്വിരാജ് തുടക്കമിട്ടിട്ടുണ്ട്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ സ്വന്തം പൊഡക്ഷന്‍ കമ്പനിയുമായി എത്തുമെന്നായിരുന്നു പൃഥ്വിരാജ് വ്യക്തമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതിനുള്ളപരിപാടിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം പൃഥ്വിരാജ് പ്രൊഡക്ഷനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

English summary
Prithviraj gets trolled in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam