പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ് കണ്ടതൊന്നുമല്ല! കട്ടത്താടിയും ബുള്ളറ്റുമായി താരം, ബ്രദേഴ്‌സ് ഡേ ലുക്ക്

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ കന്നിചിത്രം ലൂസിഫര്‍ വിസ്മയമായി മാറിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമ ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളുകള്‍ കഷ്ടപാടിലായിരുന്ന പൃഥ്വി സിനിമ റിലീസിനെത്തിയതോടെ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.

 prithvi-

ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന പൃഥ്വിരാജ് ചിത്രം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റേതായി തിയറ്ററുകളിലേക്ക് എത്താന്‍ സാധ്യതയുള്ള സിനിമയുടെ ഷൂട്ടിംഗില്‍ പൃഥ്വിയും എത്തിയിരുന്നു. പിന്നാലെ തന്നെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നു. മാസ് ലുക്കിലെന്ന് ഒറ്റ വാക്കില്‍ പറയാവുന്ന ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഇപ്പോഴിതാ പൃഥ്വിയുടെ മറ്റ് ചില ഫോട്ടോസും തരംഗമായി കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജിന്റെ മാസ് എന്‍ട്രി

പൃഥ്വിരാജിന്റെ മാസ് എന്‍ട്രി

ഇനി പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കാം. അഭിനേതാവ്, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയിലെ സര്‍വ്വ മേഖലയിലും കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ സംവിധാനവും കിടുക്കിയിരുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രം തിയറ്ററുകളില്‍ എത്തിക്കുക മാത്രമല്ല അതിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടി തുടങ്ങിയിരിക്കുകയാണ് താരമിപ്പോള്‍. വീണ്ടും വീണ്ടും പൃഥ്വിയുടെ മാസ് എന്‍ട്രിയാണ് പ്രേക്ഷകരും ആരാധകരും കണ്ട് കൊണ്ടിരിക്കുന്നത്. അതിനൊപ്പമാണ് ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് സൈറ്റില്‍ നിന്നും ആരോ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയ വഴി പുറത്ത് എത്തുന്നത്.

 പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

നേരത്തെ കട്ടത്താടി ലുക്കിലെത്തുന്ന പൃഥ്വിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇപ്പോള്‍ ബുള്ളറ്റ് ഓടിച്ച് വരുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് വന്നിരിക്കുന്നത്. ഒരു കിടിലന്‍ ഐറ്റം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് പറഞ്ഞ് പൃഥ്വിരാജ് ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുതിയ ചിത്രങ്ങളെത്തിയത്. കട്ട മാസ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ എന്നും സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതേ ആവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. നേരത്തെ വന്നതിലും ഗ്ലാമറ് കൂടിയ പൃഥ്വിയാണ് ഇപ്പോഴുള്ള ചിത്രങ്ങളിലുള്ളത്.

ഷാജോണിന്റെ സംവിധാനം

ഷാജോണിന്റെ സംവിധാനം

സഹനടന്റെയും കോമഡി, വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് കലാഭവന്‍ ഷാജോണ്‍. മലയാളത്തിലെ മറ്റ് നവാഗത സംവിധായകന്മാര്‍ക്കൊപ്പം ഷാജോണും സംവിധായകന്‍ ആവുകയാണ്. സംവിധാനത്തിനൊപ്പം ഷാജോണ്‍ തന്നെയാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചില്‍ പൂജ ചടങ്ങുകള്‍ കഴിഞ്ഞ് ബ്രദേഴ്സ് ഡേ യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഇപ്പോള്‍ പൃഥ്വിരാജ് കൂടി ജോയിന്‍ ചെയ്തതോടെ സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 മുഴുനീള ഫണ്‍ മൂവി

മുഴുനീള ഫണ്‍ മൂവി

കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്ലറുമായി പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ യിലെ കഥാപാത്രത്തിന് സാമ്യമുണ്ടെന്നുള്ള സൂചനകളാണ് പുറത്ത് വന്നിരിക്കുന്നു. നായികമാരു എണ്ണം കൂടിയത് കൊണ്ടും സിനിമയുടെ പേര് കൊണ്ടുമാണ് ഇത്തരമൊരു സംശയം എല്ലാവര്‍ക്കും തോന്നിയത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 വമ്പന്‍ താരനിരയാണ്

വമ്പന്‍ താരനിരയാണ്

പൃഥ്വിരാജ് നായകനായിട്ടെത്തും എന്ന് പറഞ്ഞതല്ലാതെ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ പൃഥ്വിരാജിന് നാല് ചിത്രത്തില്‍ നായികമാരാണുള്ളത്. പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് കരുതുന്നത്. ഹിറ്റ്ലര്‍ മാധവന്‍ കുട്ടിയായിട്ടെത്തിയ മമ്മൂട്ടി അഞ്ച് സഹോദരിമാരുടെ മൂത്ത സഹോദരനായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ബ്രദേഴ്സ് ഡേ യെ സംബന്ധിച്ചിടത്തോളം അത്തരമൊരു കഥ പശ്ചാതലമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X