ഇത്രയും വലിയ ക്ഷമ ആരോടും ചോദിക്കേണ്ടി വന്നിട്ടില്ല, ആ നഷ്ടം വളരെ വലുതാണ്; പൃഥ്വിരാജ് പറയുന്നു

അഭിനയിക്കുന്ന സിനിമകളായാലും നിര്‍മിയ്ക്കുന്ന സിനിമകളായാലും സംവിധാനം ചെയ്യുന്ന സിനിമകള്‍ ആയാലും, പൃഥ്വിരാജ് കൈ വയ്ക്കുന്നതെല്ലാം വന്‍ വിജയമാണ്. ഒരേ ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, പൃഥ്വിരാജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍ അതൊരെണ്ണം മതി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. അതിനുമുന്‍പേ പൃഥ്വി ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതാണ് പ്രേക്ഷകരുടെ വലിയ പ്രതീക്ഷ. ലൂസിഫര്‍ കണ്ട് ഫ്‌ളാറ്റയത് മലയാളികള്‍ മാത്രമല്ല, ഒരു തമിഴ് സൂപ്പര്‍സ്റ്റാറും പൃഥ്വിരാജിന്റെ സംവിധാന മികവിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.

പറയുന്നത് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ കുറിച്ചാണ്. ലൂസിഫര്‍ കണ്ട് രജനികാന്ത് പൃഥ്വിയെ വിളിച്ചിരുന്നവത്രെ. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചു. പക്ഷെ ആടുജീവിതം എന്ന സിനിമയുടെ തിരക്കുകളിലായതിനാല്‍ പൃഥ്വിയ്ക്ക് രജനികാന്തിനോട് നോ എന്ന് പറയേണ്ടി വന്നു. ജീവിതത്തിലാരോടും ഇത്രയും വലിയ ക്ഷമാപണം ആവശ്യപ്പെട്ട് മെസേജ് അയച്ചിട്ടില്ല എന്ന് പൃഥ്വിരാജ് പറയുന്നു. രജനിസാര്‍ വച്ചുനിട്ടിയ അവസരം നിഷേധിച്ചത് ഏറ്റവും വലിയ നഷ്ടമാണ്. സൂപ്പര്‍ ഫാന്‍സ് പരിപാടിയില്‍ ആരാധകരോട് സംവദിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വി.

prithviraj

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനിയും മൂന്ന് മാസം കൂടെ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വി മാറ്റിവച്ചിട്ടുണ്ട്. ആടുജീവിതം പൂര്‍ത്തിയാക്കിയാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഏമ്പുരാനിലേക്ക് കടക്കുമത്രെ. 2020 അവസാനമാവുമ്പോഴേക്കും ഏമ്പുരാന്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X