For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധമില്ല; ആ നടി എന്നോട് പറഞ്ഞത്; പൃഥിരാജ്

  |

  മലയാളത്തിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള താരമാണ് പൃഥിരാജ്. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമാ ലോകത്ത് ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം പൃഥിരാജിനുണ്ട്. നടി മല്ലിക, അന്തരിച്ച നടൻ സുകുമാരൻ എന്നിവരുടെ മകനായ പൃഥിരാജ് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ നായിക നിരയിലെത്തി. നന്ദനം എന്ന രഞ്ജിത്ത് സിനിമ ആയിരുന്നു ആദ്യം.

  പിന്നീട് മലയാളത്തിലെ മുൻനിര നായക നടൻ ആയി പൃഥിരാജ് മാറി. വാസ്തവം, ക്ലാസ്മേറ്റ്സ് തുടങ്ങി ശ്രദ്ധേയമായ ഒരുപിടി സിനിമകൾ ചെയ്യാൻ അക്കാലഘട്ടത്തിൽ പൃഥിരാജിന് സാധിച്ചു. പിന്നീടിങ്ങോട്ട് നിരവധി പരീക്ഷണ ചിത്രങ്ങളുടെയും ഭാ​ഗമായി.

  Also Read: മോഹൻലാൽ എങ്ങനെ അത് സെറ്റിൽ ചെയ്തു എന്നറിയില്ല; ഭാര്യാ പിതാവ് പ്രാർത്ഥിച്ചത്; ശ്രീനിവാസന്റെ വാക്കുകൾ

  നിലവിൽ മാസ് കൊമേഴ്ഷ്യൽ സിനിമകളിലെ നായക നടൻ ആണ് പൃഥിരാജ്. കടുവ, കാപ്പ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. സിനിമകളുടെ ഒരു വലിയ നിര തന്നെ അടുത്തിടെ പൃഥിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ ​ഗോൾഡ് മാത്രമാണ് പ്രേക്ഷകർ തീരെ സ്വീകരിക്കാതെ പോയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാപ്പയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്

  സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ പൃഥിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്ലബ് എഫ് എമ്മുമായുള്ള അഭിമുഖത്തിൽ നിലവിൽ ഒപ്പം അഭിനയിക്കുന്ന നായികമാരുമായുള്ള പ്രായ വ്യത്യാസത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പൃഥി. കാപ്പയിൽ ഒപ്പം അഭിനയിച്ച നടി അപർണ ബാലമുരളിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ.

  'എനിക്ക് അപർ‌ണയെ അത്രയ്ക്കങ്ങോട്ട് അറിയില്ല. ഇതിലെ വ്യത്യാസം എന്തെന്നാൽ ഞാൻ സിനിമയിൽ വന്ന സമയത്ത് വളരെ ചെറുപ്പം ആയിരുന്നു. എന്റെ സുഹൃത്തായി അന്ന് അഭിനയിച്ചിരുന്നത് ജ​ഗദീഷ് ചേട്ടനും അമ്പിളി അങ്കിളും ഒക്കെയായിരുന്നു. അന്നത്തെ പല സിനിമകളിലും ഞാനവരെ എടാ എന്ന് വിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ്'

  'അന്ന് ഒപ്പം അഭിനയിച്ചവരിൽ യങ് ആക്ടേർസ് കുറവായിരുന്നു. അതിനാൽ സെറ്റിലെത്തുമ്പോൾ ഒരു പ്രായത്തിലുള്ള ഏക വ്യക്തി പലപ്പോഴും നായിക ആയിരിക്കും. അത് കൊണ്ട് തന്നെ അന്ന് ഒപ്പം അഭിനയിച്ച നായികമാരെ ആണ് എനിക്ക് കൂടുതൽ അറിയാവുന്നത്. ഇന്ന് പക്ഷെ അപർണയെ പോലുള്ളവർ എന്നേക്കാൾ ചെറുപ്പമാണ്. എന്നേക്കാൾ 13 വയസ് ചെറുപ്പമാണ് അപർണ'

  'അമർ അക്ബർ അന്തോണിയുടെ സെലിബ്രേഷൻ സമയത്ത് നമിത പ്രമോദ് വന്ന് ഞാൻ മൂന്നാം ക്ലാസ് മുതൽ ചേട്ടന്റെ വലിയ ആരാധിക ആണെന്ന് പറഞ്ഞത് പോലെ ആണത്. അതിനാൽ തുറന്ന് പറഞ്ഞാൽ ഇവരൊന്നുമായി എനിക്ക് അടുത്ത ബന്ധം ഇല്ല,' പൃഥിരാജ് പറഞ്ഞു.

  മലയാളത്തിൽ കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ, സംവൃത സുനിൽ തുടങ്ങിയവർ ആയിരുന്നു പൃഥിയുടെ ഒരു കാലത്തെ നായികമാർ. ഇപ്പോൾ പുതുമുഖ നടിമാരും പൃഥിയുടെ നായിക ആയെത്തുന്നു. പൃഥിയുടെ നിരവധി സിനിമകൾ ആണ് അടുത്ത വർഷം വിവിധ ഭാഷകളിലായി വരാനുള്ളത്. തെലുങ്കിൽ പ്രഭാസിനൊപ്പം അഭിനയിക്കുന്ന സലാർ ആണ് ഇതിലൊന്ന്. മലയാളത്തിൽ ആടുജീവിതം എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

  Read more about: prithviraj
  English summary
  Prithviraj Open Up About His Friendship With Actresses; Says He Is Not Close With Young Heroines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X