ഫഹദിന്റെ കൈയിലുള്ളത് സ്മാർട്ട് ഫോണല്ല; മാസങ്ങളോളം അങ്ങനെയാണ്; ഒരുമിച്ച് കൂടുമ്പോൾ ദുൽഖർ ഇങ്ങനെ; പൃഥി

ആടുജീവിതത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് പൃഥിരാജ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. സംവിധായകൻ ബ്ലെസിയുടെയും പൃഥിരാജിന്റെയും സ്വപ്ന പ്രൊജക്ട് ആണിത്. ആടുജീവിതം പൃഥിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മലയാള സിനിമാ ലോകത്തെക്കുറിച്ചും നടൻമാരെക്കുറിച്ചും പൃഥിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരെക്കുറിച്ചാണ് പൃഥിരാജ് സംസാരിച്ചത്. ഫഹദ് വളരെ അടുത്ത സുഹൃത്താണെന്ന് പൃഥിരാജ് പറയുന്നു. ചുറ്റും എന്തൊക്കെ ബഹളങ്ങൾ ഉണ്ടായാലും എല്ലാത്തിൽ നിന്നും ഷട്ട് ഓഫാവാകാനുള്ള മിടുക്ക് ഷാനുവിനുണ്ട്. അത് ഒരു നടനെന്ന നിലയിലും ഷാനുവിനെ സഹായിക്കുന്നുണ്ടെന്ന് കരുതുന്നു. അവൻ ചിലപ്പോൾ ഫോൺ പോലും ഉപയോ​ഗിക്കില്ല. ഇപ്പോഴും ഫീച്ചർ ഫോണാണ് കൊണ്ട് നടക്കുന്നത്, സ്മാർട്ട് ഫോണല്ല.

Prithviraj  Fahadh Faasil  Dulquer

സ്മാർട്ട് ഫോണുണ്ടെങ്കിലും മാസങ്ങളോളം ഷാനു അത് ഉപയോ​ഗിക്കാതിരിക്കുമെന്നും പൃഥിരാജ് വ്യക്തമാക്കി. ദുൽഖർ സൽമാനെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു, വളരെ ഫണ്ണിയാണ്. ദുൽഖറിനെ അടുത്തറിയാത്തവർ ലഞ്ജാശീലനായ ഒതുങ്ങിയ ആളാണെന്ന് കരുതും. പക്ഷെ അടുത്ത ​ഗ്രൂപ്പുകളിൽ കംഫർട്ടബിളായാൽ വളരെ തമാശക്കാരനാണ്. ഞങ്ങൾ കുടുംബത്തോടൊപ്പം കറങ്ങുമ്പോൾ ഏറ്റവും തമാശക്കാരൻ ദുൽഖറാണെന്നും പൃഥിരാജ് പറയുന്നു.

ലോക്ഡൗണിന്റെ സമയത്ത് കുരിതി എന്ന സിനിമ ചെയ്യവെ ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് നസ്ലിൻ താരമാകുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നെന്നും പൃഥിരാജ് ഓർത്തു. താൻ ചെയ്തതിൽ അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ് എന്നീ സിനിമകൾ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും പൃഥിരാജ് വ്യക്തമാക്കി.

Prithviraj  Fahadh Faasil  Dulquer

മലയാളം സിനിമാ രം​ഗത്ത് വരാനാ​ഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. മികച്ച സിനിമകളൊരുക്കി റിലീസ് ചെയ്ത് അതവിടെ വിടുന്നു. കേരളത്തിനും ഇന്ത്യക്കും പുറത്തേക്ക് ശരിയായ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വളർത്തിയെടുക്കുന്നില്ല. മൂന്ന് വർഷം മുമ്പ് നിങ്ങളുടെ സിനിമ ഹൈദരാബാദിൽ റിലീസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ മാറ്റം വന്ന് തുടങ്ങിയെന്നും പൃഥിരാജ് വ്യക്തമാക്കി.

മലയാള സിനിമാ രം​ഗത്ത് മാറരുതെന്ന് ആ​ഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. കഴിഞ്ഞ അ‍ഞ്ചാറ് വർഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ സിനിമകൾക്ക് ചെലവഴിക്കുന്ന പണത്തിലും കലക്ട് ചെയ്യുന്ന പണത്തിലും ഉയർച്ച വന്നിട്ടുണ്ട്. എന്നാൽ ബ‍ഡ്ജറ്റ് കൂടുന്നുണ്ടെങ്കിലും മലയാളം സിനിമകൾ മികച്ച കഥകളുടെ പേരിൽ അറിയപ്പെടണമെന്നും അതിൽ മാറ്റം വരരുതെന്നും പൃഥിരാജ് അഭിപ്രായപ്പെട്ടു.

തെലുങ്കിലെ സൂപ്പർതാരങ്ങളെക്കുറിച്ചും പൃഥിരാജ് അഭിമുഖത്തിൽ സംസാരിക്കുന്നു. നടൻ നന്ദമൂരി ബാലകൃഷ്ണയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ താൽപര്യമുണ്ടെന്ന് പൃഥിരാജ് വ്യക്തമാക്കി. സൂപ്പർതാര സിനിമയ്ക്കപ്പുറം മലയാളം സിനിമകൾ സാധാരണ രീതിയിൽ ബാലകൃഷ്ണയെ അവതരിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്നും പൃഥിരാജ് വ്യക്തമാക്കി.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X