അത്രയും പേരെ വിളിച്ച് നടത്തിയ ഫംങ്ഷനാണ്, പക്ഷെ എനിക്കും സുപ്രിയക്കും ഓർക്കാൻ ഒന്നുമില്ല; പൃഥിരാജ്

സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ഇവരെക്കൊണ്ട് ആരാധകർ പറയാറുള്ളത്. മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനും വിവാഹ ശേഷം കരിയർ വിടുകയാണുണ്ടായത്. കരിയറിലെ ഏറ്റവും മിതച്ചട സമയത്ത് നിൽക്കുമ്പോഴാണ് സുപ്രിയ കരിയർ വിട്ടത്. പിന്നീട് പൃഥിരാജിനൊപ്പം സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞു. ഇന്ന് മലയാള സിനിമാ രം​ഗത്ത് തന്റേതായ ഒരിടം കണ്ടെത്താനും സുപ്രിയക്ക് കഴിഞ്ഞു.

പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾ‌പ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണെന്ന് നേരത്തെ പൃഥിരാജ് പറഞ്ഞിട്ടുണ്ട്.
2011 ലാണ് പൃഥിരാജും സുപ്രിയയും വിവാഹിതരായത്. പാലക്കാട് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് സിനിമാ രം​ഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിക്ക് ആശംസകൾ അറിയിക്കാനെത്തി.

Prithviraj  Supriya Menon

ഇപ്പോഴിതാ വിവാഹ ചടങ്ങ് അധികമാരെയും വിളിക്കാതെ സ്വകാര്യമായി നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. കല്യാണം എന്നത് കുടുംബത്തിന് ഒരു അനുഭവവും സന്തോഷവുമാണ്. ഇത് വലുതാകുന്തോറും നമ്മുടെ ഫങ്ഷൻ അല്ലാതായി മാറും. വേറെ ആരുടെയൊക്കെയോ ഫംങ്ഷനാണ്, നമ്മൾ അതിന്റെ ഭാ​ഗമാകുന്നു എന്ന് തോന്നിപ്പോകും.

ഞാൻ എന്റെ കല്യാണം അധികമാരെയും അറിയിക്കാതെ കുടുംബത്തെ മാത്രം വിളിച്ചാണ് നടത്തിയത്. 50 പേരോ മറ്റോ ആണ് കല്യാണത്തിനുണ്ടായത്. അതിന് ശേഷം എറണാകുളത്ത് പത്ത് പതിനായിരം ആൾക്കാർ കൂടി ഒരു ഫംങ്ഷൻ നടത്തി.

Prithviraj  Supriya Menon

ആ ഫംങ്ഷനെക്കുറിച്ച് ഒരു ഓർമയും എന്റെ മനസിലോ സുപ്രിയയുടെ മനസിലോ ഇല്ല. എന്നാൽ പാലക്കാട് 50 പേരെ വെച്ച് നടത്തിയ കല്യാണത്തെക്കുറിച്ച് എത്രയോ നല്ല ഓർമകളാണുള്ളത്. അങ്ങനെ വിവാ​ഹം ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും പൃഥിരാജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൃഥിരാജിന്റെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്.

സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ അന്നുണ്ട്. അവർക്കെന്നും യാത്ര ചെയ്യാൻ വയ്യ. ഒരാൾ വീൽ ചെയറിലായിരുന്നു. താലി കെട്ട് ച‌ടങ്ങ് മാത്രം നമുക്ക് കുടുംബക്കാരെ വിളിച്ച് നടത്താമെന്ന് പറഞ്ഞു. അത് തന്നെയാണ് നല്ലത്. പക്ഷെ അതിൽ അവസാനിപ്പിക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞിരുന്നെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. ഞങ്ങൾ സിനിമാ ഫീൽഡിൽ നിന്നുള്ളവരാണ്.

സിനിമാ രം​ഗത്തുള്ളവരെയും പത്ര മാധ്യമ സുഹൃത്തുക്കളെയും വിളിക്കണമെന്ന് ഞാൻ പറഞ്ഞു. എറണാകുളത്ത് ഞങ്ങളുടേതായ പാർട്ടി ന‌ടത്തി. വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും വന്നു. അതിൽ തനിക്ക് സന്തോഷം തോന്നിയെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. പൃഥിരാജിന്റെ പ്രകൃതത്തെക്കുറിച്ചും നേരത്തെ മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത ആളാണ് പൃഥിരാജ്. എന്നാൽ താനും ഇന്ദ്രജിത്തും ഒരുപാട് സംസാരിക്കുന്നവരാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ​ഗുരുവായൂർ അമ്പല നടയിൽ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് പൃഥിരാജിപ്പോൾ.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X