രണ്ടാം തവണയും വേണ്ടി വന്നതോടെ സുപ്രിയ കടുത്ത ദേഷ്യത്തിൽ; ബ്ലെസി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; പൃഥിരാജ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. പൃഥിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ അടുത്ത വർഷം ഏപ്രിൽ മാസം പ്രേക്ഷകർക്ക് മുമ്പിലെത്തും. ആടു ജീവിതത്തിന് വേണ്ടി ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചും സിനിമ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥിരാജിപ്പോൾ. ബ്ലെസിയുടെ പതിനഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതമെന്ന് പൃഥിരാജ് ചൂണ്ടിക്കാട്ടുന്നു.

ആടുജീവിതം വളരെ ടഫ് ആയിരുന്നു. എനിക്ക് മാത്രമല്ല, മുഴുവൻ‌ ടീമിനും. 2008 ലാണ് ഈ സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുന്നത്. ആ സമയത്ത് ബ്ലെസി മലയാളത്തിലെ ഏറ്റവും വലിയ ഫിലിം മേക്കേർസിലൊരാളാണത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഏത് താരങ്ങൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്ന സംവിധായകൻ. അദ്ദേഹത്തിന്റെ സിനിമയ്ക്ക് അവരെല്ലാം പെട്ടെന്ന് യെസ് പറയും.

Prithviraj, Aadujeevitham

2008 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത ഏക സിനിമ ആടുജീവിതമാണ്. കരിയറിന്റെ പീക്കിൽ നിൽക്കുന്ന, മലയാളത്തിലെ ഏറ്റവും വിലപിടിപ്പള്ള ഫിലിം മേക്കറായിരിക്കുമ്പോഴാണ് പതിനഞ്ച് വർഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കാൻ ബ്ലെസി തീരുമാനിച്ചതെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി.

ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങാൻ പത്ത് വർഷമെടുത്തു. ഒന്നിലേറെ കാരണങ്ങൾ അതിനുണ്ട്. പ്രധാന കാരണം ബ്ലെസി മനസിൽ കണ്ട വിഷൻ മലയാളത്തിൽ ആലോചിക്കാൻ പോലും പറ്റാത്തതായിരുന്നു. ഒരുപാട് സമയമായെങ്കിലും ഒരു തരത്തിൽ അത് നന്നായെന്ന് ഞാൻ ബ്ലെസിയോട് പറയും. കാരണം ആ സമയത്ത് ഇന്ന് ചെയ്തത് പോലെ ഈ സിനിമ ഒരുക്കാനുള്ള വഴിയില്ലായിരുന്നു.

Prithviraj, Aadujeevitham

ഷൂട്ടിം​ഗ് തുടങ്ങി ആദ്യ ഷോട്ടിന് മുമ്പ് ബ്ലെസി എന്റെയുടുത്ത് വന്ന് കെട്ടിപ്പിടിച്ച് പത്ത് മിനുട്ട് പൊട്ടിക്കരഞ്ഞു. ഞാൻ പോലും കരയാൻ തുടങ്ങി. പത്ത് വർഷമാണ് എടുത്തത്. അതിനിടയിൽ ഞാൻ മറ്റ് സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം ഈ സിനിമ തുടങ്ങാൻ കാത്തിരുന്നു. ഒടുവിൽ ഷൂട്ടിം​ഗ് തു‌ടങ്ങിയപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. മരുഭൂമിയിലെ ഭാ​ഗങ്ങൾ രാജസ്ഥാനിൽ ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷെ അവിടെ ഇത്തരം ആടുകളില്ല.

ബ്ലെസിയും ടീമും 250 ആടുകളെയും മറ്റും സൗദിയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചു. അതിനുള്ള മാർ​ഗനിർദ്ദേശങ്ങളെല്ലാം പാലിച്ചു. കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയാക്കി രാജസ്ഥാനിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ അനിമൽ ഡിപ്പാർട്ട്മെന്റ് നോ പറഞ്ഞു. അതോടെ എവിടെ സെറ്റിടുമെന്ന് തിരഞ്ഞു. ദുബായ്, അബുദാബി, ഒമാൻ, മൊറോക്കോ തുടങ്ങി എല്ലായിടത്തും നോക്കി. ഒടുവിൽ ജോർദാനിലെത്തി. 2019 ലാണ് ജോർദാനിൽ ഷൂട്ടിം​ഗിന് എത്തുന്നതെന്നും പൃഥിരാജ് വ്യക്തമാക്കി.

അന്ന് ഞാൻ വണ്ണം കൂട്ടിയിട്ടുണ്ട്. വണ്ണമുള്ള കഥാപാത്രം പിന്നീട് മെലിയുന്നതാണ് ബ്ലെസിക്ക് വേണ്ടത്. 'ഫാറ്റ് ഡെസേർട്ട് ഷെഡ്യൂൾ' എന്നാണ് ആ ഷെഡ്യൂളിനെ ഞങ്ങൾ വിളിച്ചത്. ഞങ്ങൾ വളരെ ഹാപ്പിയായി. ഇനി വണ്ണം കുറയ്ക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് ഞാൻ ചോദിച്ചു. ആറ് മാസം വേണ്ടി വരുമെന്ന് ഞാൻ കരുതി. പക്ഷെ നാല് മാസത്തിനുള്ളിൽ മുപ്പത് കിലോ ഭാരം കുറച്ചു. ബ്ലെസി വളരെ സന്തോഷിച്ചു.

ഞാൻ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഷൂട്ടിം​ഗ് തുടങ്ങാൻ ആറ് ദിവസം ബാക്കി നിൽക്കെ ലോകം ഷട്ട് ഡൗൺ ആയി. എപ്പോൾ ഷൂട്ട് തുടങ്ങുമെന്ന് അറിയില്ല. ഒന്നര വർഷം കഴിഞ്ഞേ ഷൂട്ട് ചെയ്യൂ എന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ കഴിക്കാൻ തുടങ്ങിയേനെ. കൊവിഡ് ലോക്ഡൗൺ ഇത്രയും നീളുമെന്ന് ആർക്കും അറിയില്ലായിരുന്നു. 20 ദിവസം കഴിഞ്ഞ് അനുമതി ലഭിച്ചാൽ ഷൂട്ട് തുടങ്ങാമല്ലോ എന്നാണ് ഞാൻ കരുതിയത്.

ഒന്നര വർഷത്തിന് ശേഷം ഷൂട്ട് തുടങ്ങിയപ്പോൾ വീണ്ടും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. രണ്ടാംവട്ടവും എനിക്കതിന് കഴിയുമോ എന്നറിയില്ലെന്ന് ബ്ലെസിയോട് പറഞ്ഞു. ബോഡി അതിനോട് പ്രതികരിക്കുമോ എന്നറിയില്ല. വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതിൽ ഭാര്യക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. രണ്ടാം വട്ടവും ഇതേ ട്രാൻസ്ഫർമേഷന‍ിലൂടെ കടന്ന് പോയെന്നും പൃഥിരാജ് വ്യക്തമാക്കി. ​ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X