ലാലേട്ടന്റെ അടുത്തിരുന്നിട്ട് സിനിമ കാണാന്‍ വയ്യ!ലൂസിഫറിന്റെ ഫസ്റ്റ് ഷോ കണ്ടതിനെ കുറിച്ച് പൃഥ്വിരാജ്
ലൂസിഫറിന്റെ വിജയാഘോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ തിയറ്ററുകളിലേക്ക് എത്തിച്ചു. അത് നൂറ് ശതമാനം വിജയമായതിന്റെ സന്തോഷത്തിലാണ് നടന്‍ പൃഥ്വിരാജ്. റിലീസ് ദിവസം എറണാകുളം കവിതാ തിയറ്ററില്‍ നായകനും സംവിധായകനും ഒന്നിച്ചെത്തിയായിരുന്നു സിനിമ കണ്ടത്. മോഹന്‍ലാലും പൃഥ്വിരാജും സിനിമ കാണാനെത്തിയത് ആരാധകരിലും ആവേശമുണ്ടാക്കിയിരുന്നു. മോഹന്‍ലാലിനും വളരെ സാധാരണക്കാരയ ആരാധകര്‍ക്കുമൊപ്പം ലൂസിഫറിന്റെ ആദ്യ ഷോ കണ്ടതിന്റെ ത്രില്ലിലാണ് പൃഥ്വിരാജും. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യം തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. ഇനി ഒരു സിനിമ സംവിധാനം ചെയ്യുമോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ പോവാം എന്ന് തീരുമാനിച്ച് ഞാന്‍ എറണാകുളം കവിത തിയറ്ററിലേക്ക് പോവുകയാണ്. അപ്പോഴാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്. ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് വന്നാല്‍ ഒരുമിച്ച് പോകാം എന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയി.

നോക്കുമ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറിയിരുന്നു. ഞാന്‍ ചോദിച്ചു ചേട്ടന്‍ എങ്ങോട്ടാ.. മോനെ ഞാനും വരുന്നുണ്ട്. എന്ന് ചേട്ടന്‍ പറഞ്ഞു. ചേട്ടന്‍ കവിത തിയറ്ററിലേക്ക് വരുന്നെന്നോ പൊന്നു ചേട്ടാ നടക്കൂല്ല. എന്ന് ഞാന്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ല, ഞാന്‍ വരുന്നു ഇത് മോന് ചേട്ടന്‍ തരുന്ന സമ്മാനമാണെന്ന് ലാലേട്ടന്‍ പറഞ്ഞു. ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു.
സിനിമ കാണാന്‍ വയ്യ. ലാലേട്ടന്‍ അപ്പുറത്തിരിക്കുന്നു. ഇത് ചില്ലറപ്പെട്ട കാര്യമൊന്നുമല്ല. മോഹന്‍ലാലാണേ പത്തയ്യായിരം ആളുകളുടെ ഇടയിലേക്ക് ചെന്ന് ഇറങ്ങുമ്പോള്‍ വല്ലാത്ത ഒരു എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഈ സിനിമ ചെയ്തതിനെക്കാള്‍ വലിയ എക്‌സീപിരിയന്‍സ് ആണ് ലൂസിഫറിന്റെ ഫസ്റ്റ് ഷോ സാധാരണ പ്രേക്ഷകരുടെ ഇടയില്‍ ലാലേട്ടന്റെ അടുത്ത് ഇരുന്ന കാണുക എന്നത്. പറയുന്നത് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷമായിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications











