ബിജു മേനോനോട് അസൂയ തോന്നിയ ആ ഗുണത്തെ കുറിച്ച് പൃഥ്വിരാജ്, ഒരു ഹാപ്പി പേഴ്‌സണ്‍ ആണ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ബിജുമേനോനും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ കൂടെയാണിവർ. അയ്യപ്പനും കോശിയും അനാർക്കലിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ചർച്ച വിഷയമാണ്. ചിത്രങ്ങളിലെ താരങ്ങളുടെ മത്സരപ്രകടനമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

prithviraj- biju menon

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിജു മേനോന്റേയും പൃഥ്വിരാജിന്റെയും ഒരു പഴയ അഭിമുഖമാണ്. അയ്യപ്പനും കോശിയും പുറത്ത് വന്ന സമയത്തെ അഭിമുഖമാണിത്. അഭിനേതാവ് എന്നതിൽ ഉപരി ബിജു മേനോനോട് അസൂയ തോന്നിയ ഒരു കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. നടന്റെ വാക്കുകൾ ഇങ്ങനെ...

ബിജു ചേട്ടനില്‍ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ഗുണം കണ്ടന്‍മെന്റാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്. ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും. നമ്മുടെ ഒരു സിനിമ ഹിറ്റായാല്‍ മറ്റേയാളുടെ അത്ര ഹിറ്റായില്ലല്ലോ എന്ന് തോന്നും. അങ്ങനെ എപ്പോഴും നമുക്കുള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ആഗ്രഹിച്ച്, ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച് ബിജു ചേട്ടന്‍ ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണെന്ന്.

Recommended Video

സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

ഇതിനെപ്പറ്റി എപ്പോഴെങ്കിലും ബിജു മേനോനോട് ചോദിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ചോദിച്ചാല്‍ ബിജു ചേട്ടനും ഉത്തരമുണ്ടാകില്ലെന്നു പൃഥ്വിരാജ് പറഞ്ഞു. ആത്യന്തികമായി അദ്ദേഹം ഒരു ഹാപ്പി പേഴ്‌സണ്‍ ആണ്. കൂടാതെ തനിക്ക് ഏറ്റവും കംഫര്‍ട്ടായ കോസ്റ്റാറാണ് ബിജു മേനോന്‍ എന്നും താരം പറഞ്ഞു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലുമാണ് താരങ്ങൾ ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.

Read more about: prithviraj biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X