For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടില്ലെങ്കിൽ മോനേ വാ എന്ന് പറഞ്ഞ് ലാലേട്ടൻ വിളിക്കും; സൗഹൃദത്തെക്കുറിച്ച് പൃഥിരാജ്

  |

  ലൂസിഫർ‌ എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിലെ ഹിറ്റ് കോംബോയായി‌ മാറിയ താരങ്ങളാണ് പൃഥിരാജും മോഹൻലാലും. പൃഥിരാജിന്റെ സംവിധാനത്തിൽ പിറന്ന ലൂസിഫർ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി. സംവിധാനത്തിലെ തുടക്കം തന്നെ ഹിറ്റാക്കിയ പൃഥിരാജ് പിന്നീട് മോഹൻലാലിനെ വെച്ച് തന്നെ ബ്രോ ഡാഡി എന്ന സിനിമയുമെടുത്തു. ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ സിനിമ ഫാമിലി ഹിറ്റായി മാറി. പൃഥിരാജും മോഹൻലാലും തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

  ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 400 കോടി ബജറ്റിൽ പാൻ വേൾഡ് റിലീസാണ് ചിത്രത്തിന് പൃഥിരാജ് ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. ഒരുമിച്ചുള്ള സിനിമകൾ പൃഥിയെയും മോഹൻലാലിനെയും അടുത്ത സുഹൃത്തുക്കളാക്കിയിരിക്കുകയാണ്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പൃഥിരാജ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

  Also Read: 'നെപ്പോട്ടിസം ആണെങ്കിൽ ഞാനിപ്പോൾ എത്ര പടം ചെയ്തേനെ, സ്റ്റാർസിന്റെ പിള്ളേർ അല്ലേ സ്റ്റാർ കിഡ്': അഹാന കൃഷ്ണ

  ഇതിനിടെയാണ് മോഹൻലാൽ-പൃഥിരാജ് ട്രോളുകളും വന്നത്. പൊതുവേദികളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ അവസാനം ഞാൻ ലാലേട്ടനെ കാണാൻ പോവുകയാണെന്ന ഡയലോ​ഗ് പൃഥിരാജ് പറയാറുണ്ടായിരുന്നു.

  പലപ്പോഴായി ഇതേ കാര്യം പൃഥി ആവർത്തിച്ചതോടെ ട്രോളുകളും എത്തി. ഇപ്പോൾ മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പൃഥി. മോഹൻലാൽ തന്റെ അയൽക്കാരനാണെന്ന് പൃഥിരാജ് പറയുന്നു. രണ്ട് പേരും ഒരേ ബിൽഡിം​ഗിലാണ് താമസിക്കുന്നത്.

  Also Read: 'ആണുങ്ങൾക്ക് ഈ പേരുദോഷം വരുന്നില്ലല്ലോ? നിങ്ങൾ നന്നായശേഷം ഉപദേശിക്കാൻ വരൂ'; ലളിത് മോദി വിഷയത്തിൽ സുസ്മിത സെൻ!

  'ലാലേട്ടന്റെ കൂടെയുള്ള ഫോട്ടോകൾ എപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ ഇടാറുണ്ടല്ലോ എന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞങ്ങൾ ഒരേ ബിൽഡിം​ഗിലാണ് താമസിക്കുന്നത് എന്നത് കൊണ്ടാണ്. സ്വാഭാവികമായും ഒരുദിവസം ഷൂട്ടിം​ഗ് ഇല്ല, അല്ലെങ്കിൽ ഒരു ദിവസം നാല് മണിക്ക് ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ലാലേട്ടൻ മുകളിൽ ഉണ്ടെങ്കിൽ ഞങ്ങൾ പല ദിവസങ്ങളിലും കാണാറുണ്ട്. മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും. അങ്ങനെ മീറ്റ് ചെയ്യുന്നതാണ്'

  'കഴിഞ്ഞ കുറേ വർഷങ്ങളായി എനിക്ക് ലാലേട്ടനെ എപ്പോഴും കാണാൻ സാധിക്കാറുണ്ട്. കാരണം എന്റെ ഫ്ലാറ്റിന്റെ തൊട്ടുമുകളിലാണ് അദ്ദേഹം താമസിക്കുന്നത്. സ്വാഭാവികമായും രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തപ്പോൾ നമ്മൾ ക്ലോസ് ആയിട്ടുണ്ട്. കൂടാതെ സുചി ചേച്ചിയെയും വലിയ ഇഷ്ടമാണ്. കുടുംബപരമായി തന്നെ ആ ബന്ധമുണ്ട്'

  Also Read: ചിലർക്കൊപ്പം ജീവിക്കുക എന്നത് സൗഭാഗ്യമാണ്, അഭിമാനമാണ്; യേശുദാസിനെ കുറിച്ച് വാചാലനായി മോഹൻലാൽ

  'മമ്മൂക്കയോടും അങ്ങനെ തന്നെയാണ്. എന്റെ വീട്ടിലേക്ക് സ്ഥിരമായി വരുന്ന ആക്ടർ ഫ്രണ്ട്സിൽ ഒരാൾ ചാലുവാണ് (ദുൽഖർ). മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് എല്ലാ സംവിധായകരുടെയും ആ​ഗ്രഹമാണ്. അത് എപ്പോൾ എങ്ങനെ എന്ന് എനിക്കറിയില്ല,' പൃഥിരാജ് പറഞ്ഞു. 24 ന്യൂസിനോടാണ് പ്രതികരണം.

  കടുവയാണ് പൃഥിരാജിന്റെ ഒടുവിൽ റിലീസായ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ വാണിജ്യ വിജയമായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രം. ചിത്രത്തിനായി നടൻ നടത്തിയ മേക്ക്ഓവർ വലിയ തോതിൽ ചർച്ചയായിരുന്നു.

  Read more about: mohanlal prithviraj
  English summary
  prithviraj opens up about his bond with mohanlal; says they are neighbours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X