For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയ പഴയ കാലം ശരിക്കും മിസ് ചെയ്യുന്നുണ്ട്; ഈ ജോലി ചെയ്യേണ്ട ആളല്ല അവൾ, ഭാര്യയുടെ ജോലിയെ പറ്റി പൃഥ്വിരാജ്

  |

  നടന്‍ എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിയ്ക്ക് സാധിക്കുന്നുണ്ട്. അതിനെല്ലാം പിന്തുണയായി ഭാര്യ സുപ്രിയ മേനോനും കൂടെയുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മാണ കമ്പനിയുടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് സുപ്രിയയാണ്. ഇതിനെ പറ്റി മുന്‍പ് പലപ്പോഴും താരദമ്പതിമാര്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ജോലി എളുപ്പമാക്കുന്ന സുപ്രിയയുടെ ഇടപെടലുകളെ കുറിച്ചാണ് പൃഥ്വിയിപ്പോള്‍ സംസാരിച്ചിരിക്കുന്നത്. മാത്രമല്ല ജേണലിസ്റ്റായ സുപ്രിയ ആ ജോലി മിസ് ചെയ്യുന്നതിനെ പറ്റിയും പൃഥ്വിരാജ് പറയുന്നു.

  പൃഥ്വിരാജിനെ വിവാഹം കഴിക്കുന്നതിന് മുന്‍പേ ബിബിസിയുടെ അടക്കം റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു സുപ്രിയ മേനോന്‍. സുപ്രിയ റിപ്പോര്‍ട്ട് ചെയ്യുന്ന പല വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പൃഥ്വിയുമായിട്ടുള്ള വിവാഹത്തോടെ കരിയറില്‍ നിന്നും മാറി നിന്ന സുപ്രിയ ഇപ്പോള്‍ കുടുംബകാര്യവും നിര്‍മാണ കമ്പനിയും മനോഹരമായി കൈകാര്യം ചെയ്യുകയാണ്. ഭാര്യയുടെ പിന്തുണയെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ പൃഥ്വി പറഞ്ഞു.

  കല്യാണം കഴിക്കില്ലെന്ന് പറഞ്ഞതാണ്; ലാസ്റ്റ് പ്രണയിച്ച് കെട്ടി! 8 വര്‍ഷത്തിന് ശേഷമുണ്ടായ മകനെ പറ്റി താരങ്ങൾ

  പൃഥ്വിയുടെ പ്രൊഫഷണല്‍ ലൈഫില്‍ സുപ്രിയയുടെ ഇടപെടല്‍ എത്രത്തോളം സഹായിക്കുന്നുണ്ട്..

  'ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുമ്പോള്‍ അതിന്റെ പുറത്ത് നിന്ന് നിങ്ങള്‍ കാണുന്നതണ് അതിന്റെ ഗ്ലാമറസായിട്ടുള്ള ജോലി. എവിടെ ഷൂട്ട് ചെയ്യണം, ഏത് സിനിമ തിരഞ്ഞെടുക്കണം, സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക, ലൊക്കേഷന്‍ തീരുമാനിക്കുക, താരങ്ങളെ കണ്ടെത്തുക, സിനിമ തുടങ്ങും മുന്‍പ് മീറ്റിങ് ഇരിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് ഞാനാണ്.

  അത് വളരെ കുറച്ചേയുള്ളു. ഭൂരിഭാഗവും ചെയ്യാന്‍ ഇഷ്ടമില്ലാത്ത ജോലികളുണ്ട്. ക്ലറിക്കല്‍ ടൈപ്പ് ജോലികള്‍ ചെയ്യുന്നത് സുപ്രിയയും കമ്പനിയിലെ സ്റ്റാഫുകളും ചേര്‍ന്നാണ്'.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  സുപ്രിയയുടെ ഇഷ്ടത്തിന് ജോലി ചെയ്യിപ്പിക്കണമെന്ന് കൂടി പൃഥ്വിരാജ് വെളിപ്പെടുത്തി..

  'ശരിക്കും ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാളും ഓവര്‍ ക്വാളിഫൈഡ് ആയിട്ടുള്ള ആളാണ് സുപ്രിയ. ജേണലിസ്റ്റാണ് സുപ്രിയ. കമ്പനി ഒന്ന് സ്മൂത്തായി റണ്‍ ചെയ്ത് ഒരു മെഷിനറി സെറ്റായി കഴിഞ്ഞാല്‍ ഇതില്‍ നിന്നും മാറിക്കോളാന്‍ സുപ്രിയയോട് പറഞ്ഞിട്ടുണ്ട്.

  മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം. ക്രിയേറ്റീവായി സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം. സ്വന്തമായി ഒരു ബാനറോ, ഒരു ന്യൂസ് ചാനലോ എന്ത് വേണമെങ്കിലും അവള്‍ക്ക് തുടങ്ങാം' എന്നും താരം പറഞ്ഞു.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  ജേണലിസ്റ്റായിരുന്ന സുപ്രിയ പഴയ ജോലി മിസ് ചെയ്യുന്നുണ്ട്..

  'സുപ്രിയ ഇതൊക്കെ ഇപ്പോള്‍ ചെയ്യുന്നത് കൊണ്ടാണ് എനിക്കത് ശ്രദ്ധിക്കാതെ അഭിനയിക്കാനൊക്കെ സാധിക്കുന്നത്. മുന്‍പത്തെ ജീവിതം സുപ്രിയ ശരിക്കും മിസ് ചെയ്യുന്നുണ്ട്. പുറത്ത് പോയി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് അവള്‍ക്കേറ്റവും മിസ് ചെയ്യുന്നത്.

  ബിബിസിയില്‍ ബിസിനസ് ജേണലിസ്റ്റായിരുന്നു സുപ്രിയ. അതിന് മുന്‍പ് ഓണ്‍ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന ജേണലിസ്റ്റാണ്. സുപ്രിയ തീര്‍ച്ചയായും അത് മിസ് ചെയ്യുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു'.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: supriya menon prithviraj
  English summary
  Prithviraj Opens Up About Wife Supriya Menon's Career And Her Supports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X