twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ പേരിലെ ഗോസിപ്പുകൾ ഉണ്ടാക്കുന്നത് താനാണെന്ന് പൃഥ്വിരാജ്; അവതാരകയുടെ ചോദ്യത്തിന് തഗ് മറുപടിയുമായി താരം

    |

    പൃഥ്വിരാജ് നായകനായിട്ടെത്തുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥയും അവതരണവുമാണ് സിനിമയുടെ പ്രത്യേകത. സത്യജിത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. അദിതി ബാലന്‍, ലക്ഷ്മിപ്രിയ, അലന്‍സിയര്‍ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    എന്തൊരു സുന്ദരിയാണ് ദിഷിക ജെ സിംഗ്, നടിയുടെ ഫോട്ടോസ് കാണാം

    ട്രെയിലര്‍ റിലീസ് ആയതിന് പിന്നാലെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍. പൃഥ്വിരാജും അദിതിയും സംവിധായകന്‍ തനു ബാലക്കും അഭിമുഖത്തിന് എത്തിയിരുന്നു. അവതാരക വീണയുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങളാണ് പൃഥ്വി നല്‍കിയത്.

     ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഞാനാണെന്ന് പൃഥ്വി

    പൃഥ്വി എന്ന് വിളിച്ചോട്ടേ? രാജുവേട്ടന്‍ എന്നൊക്കെ വിളിക്കുന്നതിലും കൂടുതല്‍ സ്‌നേഹം തോന്നുന്നത് പൃഥ്വി എന്ന് വിളിക്കുമ്പോഴാണെന്ന് അവതാരക പറയുമ്പോള്‍ 'എങ്ങനെ വിളിച്ചാലും ഞാന്‍ സ്‌നേഹിച്ചോളാം' എന്നായിരുന്നു പൃഥ്വിയുടെ മറുപടി. പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൃഥ്വി പറഞ്ഞത്. അത്തരം കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ ആ കഥകളൊക്കെ കേള്‍ക്കാനും അത്തരം സിനിമകളും ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ടെന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം.

     ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഞാനാണെന്ന് പൃഥ്വി

    ആട് ജീവിതത്തില്‍ നിന്നും പോലീസ് ഓഫീസറുടെ വേഷത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു. ഈസി ആണെന്ന് പറഞ്ഞാല്‍ ഞാന്‍ പലരെയും കളിയാക്കുന്നത് പോലെയായി പോകുമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

     ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഞാനാണെന്ന് പൃഥ്വി

    സിനിമകള്‍ അത്യാന്തികമായി നിര്‍മ്മിക്കപ്പെടുന്നത് തിയറ്ററുകള്‍ക്ക് വേണ്ടിയാണ്. പക്ഷേ മലയാള സിനിമയില്‍ ഈക്കാര്യം ഏറ്റവും ആദ്യം പറഞ്ഞ ആള്‍ ഞാനാണ്. ഈ മഹാമാരിയ്ക്കും കൊറോണയ്ക്കുമൊക്കെ മുന്‍പ് ഇനി ഒരുപാട് ദൂരെ അല്ലാതെ ഭാവിയില്‍ സിനിമകള്‍ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതെന്തായാലും സംഭവിക്കാന്‍ പോവുന്ന കാര്യമായിരുന്നു. കൊവിഡ് കാരണം അത് കുറച്ച് കൂടി നേരത്തെ എത്തി എന്ന് മാത്രം. എത്രയൊക്കെ പ്രൊമോഷന്‍ കൊടുത്താലും എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ വന്ന് സിനിമ കാണാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പിന്നെ മറ്റൊരു ഓപ്ഷന്‍ ഒടിടിയാണ്. ഇതിന് ചില ഗുണങ്ങളും ഉണ്ട്. 240 ല്‍ പരം രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈം വഴി ആള്‍ക്കാര്‍ ഈ സിനിമ കാണും.

     ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഞാനാണെന്ന് പൃഥ്വി

    മേജര്‍ രവി പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും അവതാരക ചോദിച്ചിരുന്നു. പൃഥ്വിയുമായി ഒരു സിനിമ ചെയ്യുന്നതിന് മുന്‍പ് പൃഥ്വി ഒരു മടിയന്‍ ആണെന്നും കൃത്യ സമയത്ത് എത്തില്ലെന്നും പലരും പറഞ്ഞിരുന്നു. ഇക്കാര്യം പൃഥ്വിയോട് ഞാന്‍ ചോദിച്ചപ്പോള്‍ സാറ് രണ്ട് ദിവസം എന്റെ കൂടെ വര്‍ക്ക് ചെയ്ത് നോക്ക്. എന്നിട്ട് മനസിലാക്കാമല്ലോ എന്ന് പറഞ്ഞു. എന്നാല്‍ പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ കണ്ടാല്‍ നമിച്ച് പോകുമെന്നാണ് മേജര്‍ രവി പറഞ്ഞതെന്നും വീണ സൂചിപ്പിച്ചു.

     ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഞാനാണെന്ന് പൃഥ്വി

    അങ്ങനെയുള്ളപ്പോള്‍ പൃഥ്വിയെ കുറിച്ച് ഇത്തരം ഗോസിപ്പുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ളതെങ്ങനെയാണെന്ന ചോദ്യത്തിന് 'അതെല്ലാം ഞാന്‍ തന്നെ പറഞ്ഞ് പരത്തുന്നതാണ്. അല്ലെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്. എന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ എങ്ങനെ ഉണ്ടാവുമെന്ന് എന്നോട് തന്നെ ചോദിച്ചാല്‍ എന്ത് ഉത്തരം പറയും' എന്നായി പൃഥ്വി. ഒരു കണക്കിന് ഇത് നല്ലതാണ്. കാരണം എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വരുന്നവര്‍ ഇതൊക്കെ വച്ച് വളരെ കുറഞ്ഞ പ്രതീക്ഷയുമായി വന്നാല്‍ മതിയല്ലോ.

    Recommended Video

    Prithviraj Sukumaran reacts to fake clubhouse account | FilmiBeat Malayalam

    അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

    English summary
    Prithviraj Opens Up He's The One Who Gossips About Himself To A Interviewer Goes Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X