twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ ജീവിതത്തിലെ ഏകനഷ്ടം അതാണ്; വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വി പറഞ്ഞ ഏറ്റവും വലിയ ആഗ്രഹം

    |

    മലയാള സിനിമയിലെ നട്ടെല്ല് എന്നൊക്കെയുള്ള വിശേഷങ്ങള്‍ സ്വന്തമാക്കിയ താരപുത്രനാണ് പൃഥ്വിരാജ്. അന്തരിച്ച നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായ പൃഥ്വിരാജ് സിനിമയില്‍ തന്റേതായ സ്ഥാനം കീഴടക്കി കഴിഞ്ഞു. നടന്‍, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് പൃഥ്വി ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്.

    പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആരാണെന്ന് പറയുന്ന പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്. അച്ഛൻ സുകുമാരൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വീട്ടിൽ നടക്കാൻ സാധ്യതയുള്ള കാര്യത്തെ കുറിച്ചായിരുന്നു പൃഥ്വി അന്ന് സൂചിപ്പിച്ചിരുന്നത്.

     പൃഥ്വിയുടെ വാക്കുകളിലേക്ക്

    'അച്ഛനാണ് ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി. സുകുമാരന്‍ എന്ന നടന്‍ എന്നെ സ്വാധീനിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. അച്ഛന്റെ ഒന്നോ രണ്ടോ സിനിമകള്‍ ഒഴികെ സുകുമാരന്‍ എന്ന താരത്തെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. എംടി സാറിന്റെ കുറച്ച് സിനിമകളിലാണ് അച്ഛനെ പെര്‍ഫോമറായി കണ്ടിട്ടുള്ളത്. പിന്നെ സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണം, കിന്നാരം തുടങ്ങിയ ചിത്രങ്ങളിലൊക്കെയാണ് ഒരു നടനായി ഞാന്‍ കണ്ടിട്ടുള്ളു. ബാക്കിയൊക്കെ അദ്ദേഹത്തിന്റെ ഡയലോഗ് പറയുന്ന രീതിയും സുകുമാരനെ കൊണ്ട് ചെയ്യിപ്പിക്കുന്ന സിനിമകളുമായിരുന്നു.

    പൃഥ്വിയുടെ വാക്കുകളിലേക്ക്

    'ബന്ധനം' ഒക്കെ ആണ് ഭയങ്കര പെര്‍ഫോമന്‍സായി തോന്നിയിട്ടുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് കൂടുതലായും സ്വാധീനിച്ചിട്ടുള്ളത്. അച്ഛനും മക്കളും തമ്മില്‍ സാധാരണ പോലുള്ള ബന്ധമായിരുന്നു. പുറത്ത് കാണുന്ന അച്ഛനായിരുന്നില്ല വീട്ടില്‍. അച്ഛന്‍ സംസാരിക്കുന്ന രീതിയൊക്കെ അതായിരുന്നു. പക്ഷേ തമാശ നിറഞ്ഞതും ചിരിപ്പിക്കുന്ന വ്യക്തിയുമാണ്. ഫ്രീ ടൈം കിട്ടിയാല്‍ വീട്ടില്‍ കുടുംബത്തിനൊപ്പം ചിലവഴിക്കുന്നതായിരുന്നു അച്ഛന്റെ പതിവ്. അല്ലാതെ കുറച്ച് ദിവസം ഫ്രീ ഉണ്ട്. നമുക്കൊരു ട്രിപ്പിന് പോകാം എന്ന് പറയുന്നതല്ല.

    പൃഥ്വിയുടെ വാക്കുകളിലേക്ക്

    ഫാമിലിയുടെ കൂടെ നില്‍ക്കുക എന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ വിനോദം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ച് പോകുന്നത്. ഏറ്റവും വലിയ സങ്കടവും അതാണ്. ഒരുപക്ഷേ ഇന്ന് അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്യുന്നത് അദ്ദേഹത്തിനൊപ്പം വൈകുന്നേരങ്ങളില്‍ ഇരുന്ന് സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതൊക്കെ ആയിരിക്കും. അത് പറ്റിയില്ലെന്നുള്ളത് വലിയ സങ്കടമായി പോയി.

     പൃഥ്വിയുടെ വാക്കുകളിലേക്ക്

    എന്റെയും ചേട്ടന്റെയും വിജയം ഏറ്റവുമധികം ആഘോഷിക്കുന്നത് അച്ഛനായിരിക്കും. അതെനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അമ്മ കുറച്ച് പക്വതയുള്ള കക്ഷിയാണ്. അച്ഛന്‍ അതൊരു ആഘോഷമാക്കി മാറ്റും. ശരിക്കും ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന സിനിമ ഏതാണെന്നോ അടുത്തതായി ഞാന്‍ ഏത് സിനിമയാണ് ചെയ്യാന്‍ പോവുന്നതെന്ന് പോലും അമ്മയ്ക്ക് അറിയില്ലെന്നും അന്ന് പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon

    വീഡിയോ കാണാം

    English summary
    Prithviraj Opens Up His Relationship Bond With Father Sukumaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X