'ആടുജീവിതം വിജയിക്കുമോ എന്ന് അറിയില്ലെന്ന് പറഞ്ഞു; എന്റെ വിജയം ആഘോഷിക്കാന്‍ സമയം കിട്ടാറില്ല'

ആടുജീവിതം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ സിനിമകള്‍ താന്‍ ആഘോഷിക്കാറില്ലെന്നും ആടുജീവിതത്തിന്റെ വിജയത്തെക്കുറിച്ചുമാണ് പൃഥ്വിരാജ് പറയുന്നത്. കരിയറിന്റെ തുടക്ക കാലം തൊട്ടേ വളരെ ഭാഗ്യം ചെയ്ത നടനാണ്. സിനിമയില്‍ വന്ന് ആദ്യത്തെ സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നതിന് മുമ്പ് തന്നെ അന്നത്തെ മലയാളത്തിലെ ഏറ്റവും സീനിയറായ സംവിധായകരെല്ലാവരും എന്നെ വെച്ച് സിനിമ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും നടന്‍ പറയുന്നു.

Prithviraj

നന്ദനത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെയാണ് സാജന്‍ ചേട്ടന്‍ വയലന്‍സ് എന്ന് പറയുന്ന സിനിമ എന്നെ വെച്ച് പ്ലാന്‍ ചെയ്യുന്നത്. രാജസേനന്‍ സാര്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്ന സിനിമ പ്ലാന്‍ ചെയ്യുന്നതും. അത് കഴിഞ്ഞ് കുറച്ചു നാളുള്‍ക്ക് ശേഷമാണ് ലോഹി സാര്‍, ഭദ്രന്‍ സാര്‍, കമല്‍ സാര്‍ തുടങ്ങിയവര്‍ ഒക്കെ സമീപിക്കുന്നത്.

'നന്ദനം സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ അറിയുന്നത് മറ്റൊരു സെറ്റില്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്. ഇത് കഴിഞ്ഞാല്‍ അടുത്ത സിനിമ എന്ന് പറയുന്നതായിരുന്നു നോക്കിയിരുന്നത്. അല്ലാതെ ഒരു വിജയം ആഘോഷിക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല തുടക്കകാലത്ത്. അത് ഉണ്ടാക്കി വെച്ച പ്രതീതി ആണോ എന്ന് അറിയില്ല, ഇന്നും ഞാന്‍ അങ്ങനെ വിജയം അങ്ങനെ ആഘോഷിക്കുകയോ തോല്‍വികളില്‍ അധികം നിരാശപ്പെടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍.അക്കാര്യത്തില്‍ ഞാന്‍ വളരെ ഡിറ്റാച്ച്ഡ് ആണ്,' പൃഥ്വിരാജ് പറയുന്നു.

മെയ് 16ന് ഗുരുവായൂരമ്പല നടയില്‍ റിലീസാകും. ഇതില്‍ എന്ത് സംഭവിച്ചാലും മെയ് 17-ാം തീയതി ഞാന്‍ എംബുരാന്റെ ഷൂട്ടിംഗിലാണ്. അതില്‍ വ്യത്യാസമൊന്നുമില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ് എന്നത് ഭേദിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമാ ചരിത്രത്തില്‍ ഡബ്ബ് ചെയ്യാതെ തന്നെ അന്യഭാഷകളില്‍ ഇന്‍ഫ്‌ളുവന്‍സ് ചെലുത്താന്‍ സാധിച്ചിട്ടുള്ള ഒരു മലയാള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

Prithviraj

മഞ്ഞുമ്മല്‍ ബോയ്‌സ് നമുക്ക് മുന്നില്‍ തുറന്ന് തന്ന വലിയ ഒരു വഴി ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉണ്ട്. അതിനെ നമ്മള്‍ കൃത്യമായി വിനിയോഗിക്കുക എന്നതാണ്. ആടുജീവിതം എന്ന സിനിമയ്ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകത്തില്‍ നിന്നുമൊക്കെ കിട്ടുന്ന കളക്ഷന് വലിയൊരു കാരണം മഞ്ഞുമ്മല്‍ ബോയ്‌സിനും പ്രേമലുവിനും ബ്രമയുഗത്തിനും ഒക്കെ കിട്ടിയ അംഗീകാരം തന്നെയാണ്.

ഇതുകൊണ്ടൊക്കെ തന്നെയാണ് ആടുജീവിതത്തിന്റെ പ്രമോഷന്‍ സമയത്ത് അവരോടൊക്കെ നന്ദി പറയേണ്ടതാണ് എന്ന് ഞാന്‍ പറഞ്ഞത്. ആടുജീവിതം വലിയ സക്‌സസ് ആയി. പക്ഷെ ചിത്രം റിലീസ് ആവുന്നതിന് മുമ്പെ അത് കാണുന്നവരെല്ലാം ഞങ്ങളോട് പറഞ്ഞത്, ഗംഭീര സിനിമയാണ്. ഒരുപാട് അംഗീകാരങ്ങള്‍ കിട്ടും. പക്ഷെ വിജയസാധ്യതകളെക്കുറിച്ച് അറിയില്ല എന്നാണ്. റിലീസിന്റെ തലേദിവസം വരെ അങ്ങനെയാണ് പറഞ്ഞത്. പക്ഷെ പ്രേക്ഷകര്‍ അതെല്ലാം തച്ചുടച്ചില്ലേ. കമേഴ്‌സ്യല്‍ ആസ്‌പെക്ട് കൊണ്ടല്ല, സിനിമ കണക്ട് ചെയ്തു ആളുകള്‍ സിനിമ കണ്ടു എന്നും പൃഥ്വിരാജ് പറഞ്ഞു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X