അച്ഛന്റെ അവസ്ഥ ഞങ്ങൾക്ക് വരരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു, പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി പൃഥ്വിരാജ്
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിപ്രേക്ഷകരുടെ ഇടയൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ മനു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പർ താരങ്ങൾക്ക് ശേഷം മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പൃഥ്വിരാജ് .
തുടക്കകാലത്ത് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും പൃഥ്വിരാജ് എന്ന പേര് ചർച്ചയായിരുന്നു. അധികം മലയാളി പ്രേക്ഷകരുടെ ഇടയിൽ കേൾക്കാത്ത ഒരു പേരായിരുന്നു അത്. പൃഥ്വിയുടേത് പോലെ തന്നെ സഹോദരൻ ഇന്ദ്രജിത്തിന്റെ പേരും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത പിതാവ് സുകുമാരൻ തങ്ങൾക്ക് ഇങ്ങനെയൊരു പേരിടാനുണ്ടായ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് . കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

സുകുമാരൻ ആയിരുന്നു മക്കൾക്ക് പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നുള്ള പേര് ഇട്ടത്. അച്ഛൻ ഇത്തരത്തിലുളള പേര് ഇടാനുള്ള കാരണം ചോദിച്ചപ്പോഴാണ് പേരിന് പിന്നിലുള്ള കഥ നടൻ വെളിപ്പെടുത്തിയത്. അച്ഛൻ പേരിടാനുള്ള കാരണം വളരെ സിമ്പിളാണ്. പണ്ട് അച്ഛൻ സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ആരെങ്കിലും വന്ന് അന്വേഷിച്ചാൽ ഏത് ക്ലാസിലെ സുകുമാരനാണെന്ന് ചോദിക്കുമായിരുന്നു. ഇത് തന്റെ മക്കളുടെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് അധികം ആർക്കുമില്ലാത്ത പേര് ഞങ്ങൾക്ക് ഇട്ടത്.

സിനിമയിൽ വന്ന സമയത്ത് പലരും തന്നോട് പേര് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പേരിലെ നോർത്തിന്ത്യൻ ടച്ചായിരുന്നു കാരണം. എന്നാൽ പേര് മാറ്റാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്ന് പൃഥ്വിരാജ് എന്നത് ഒരു മലയാളി പേരായി. അതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു.

കൂടാതെ അച്ഛൻ തങ്ങളുടെ ഭാവി പ്രവചിച്ചതിനെ കുറിച്ചും പൃഥ്വി അഭിമുഖത്തിൽ പറയുന്നുണ്ട്. മക്കളെ സിനിമാ താരങ്ങളാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. ഒരിക്കലും അച്ഛന് അത്തരത്തിലൊരു ആഗ്രഹമില്ലായിരുന്നു എന്നായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എന്റേയും ചേട്ടന്റേയും ഒരു നാടകം അച്ഛൻ കണ്ടിരുന്നു. അത് കണ്ടതിന് ശേഷം അമ്മയോട് പറഞ്ഞിരുന്നു ഇവർ വലുതാകുമ്പോൾ സിനിമയിൽ വരുമെന്ന്. ഇത് നടി മല്ലിക സുകുമാരനും മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുകുമാരന്റെ ദീർഘവീക്ഷണത്തെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ എത്തുകയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അഭിനേതാവ് എന്നതിൽ ഉപരി മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വി. ആദ്യമായി സംവിധാനം ചിത്രം ലൂസിഫർ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങിയവരണ് ചിത്രത്തിലെ താരങ്ങൾ


Click it and Unblock the Notifications