»   » അമ്മയും ദിലീപും ഒന്നിച്ച് ശ്രമിച്ചിട്ടും തളര്‍ന്നില്ല!!! വിലക്കിനെ മറികടക്കാന്‍ പൃഥ്വിരാജ് ചെയ്തത്?

അമ്മയും ദിലീപും ഒന്നിച്ച് ശ്രമിച്ചിട്ടും തളര്‍ന്നില്ല!!! വിലക്കിനെ മറികടക്കാന്‍ പൃഥ്വിരാജ് ചെയ്തത്?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള  സിനിമയിലെ വിലക്ക് വാര്‍ത്തകളില്‍ നിറയുന്നതും അതിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ താരങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഉണ്ടാകുന്നതും നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു. പണ്ടും വിലക്കിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒറ്റപ്പെട്ട ശബ്ദമായി അത് ഒതുങ്ങിപ്പോകുകയായിരുന്നു. 

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിലക്കുകളായിരുന്നു തിലകന്‍, വിനയന്‍, സുകുമാരന്‍ തുടങ്ങിയ താരങ്ങളുടെത്. എന്നാല്‍ ഒരു കുടുംബത്തിലെ രണ്ട് തലമുറകളെ വിലക്കിയ ചരിത്രവും മലയാളത്തിലെ താര സംഘടനയ്ക്കുണ്ട്. സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ആയിരുന്നു അമ്മയുടെ വിലക്കിന് പാത്രമായ ആ രണ്ടാം തലമുറക്കാരന്‍. എന്നാല്‍ തോറ്റ് പോകാന്‍ മനസില്ലാത്ത് പൃഥ്വി വിലക്കിനെ അതിജീവിച്ച് താരമായി വളരുകയായിരുന്നു. 

അച്ഛനെ വിലക്കിയ സംഘടന

മലയാള സിനിമയിലെ തിളയ്ക്കുന്ന യൗവ്വനം എന്നറിയപ്പെട്ടിരുന്ന സുകുമാരന്‍ ആദ്യകാല സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായിരുന്നു. 1995ല്‍ സുകുമാരനേയും സംഘടന വിലക്കിയിരുന്നു. സംഘടനയുടെ വിലക്കിന് ശേഷം ബോക്‌സര്‍ എന്ന ചിത്രത്തിലൂടെ സുകുമാരന്‍ തിരികെയെത്തി.

വിലക്ക് പൃഥ്വിരാജിനും

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു പൃഥ്വിയെ വിലക്കിയത്. സംഘടന വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനായിരുന്നു പൃഥ്വിരാജിനെ സംഘടന വിലക്കിയത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ സംഘടന വിലക്കിയ പൃഥ്വിയെ സപ്പോര്‍ട്ട് ചെയ്യാന്‍ അന്ന് ആരും മുന്നോട്ട് വന്നിരുന്നില്ല.

വിനയനും ദിലീപും

തുളസിദാസ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കി അഡ്വാന്‍സ് വാങ്ങിയ ദിലീപിന് ചിത്രത്തിലെ അഭിനയിക്കാതെ സംവിധായകനെ ചുറ്റിക്കുകയായിരുന്നു. ഇതിനെതിരെ തുളസിദാസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ മാക്ടയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ മാക്ട വിലക്കി.

ഫെഫ്കയും

മാക്ട ദിലീപിനെ വിലക്കിയതോടെ വിനയനെതിരായ മാക്ടയിലെ വികാരം മുതലെടുത്ത് ദിലീപിന്റെ നേതൃത്വത്തില്‍ മാക്ട പിളര്‍ത്തി ഫെഫ്ക എന്ന പുതിയ സംഘടന രൂപീകരിച്ചു. തുടര്‍ന്ന ഫെഫ്ക വിനയനെ വിലക്കുകയും ഫെഫ്ക വിലക്കിയ വിനയന്റെ ചിത്രത്തില്‍ അംഗങ്ങള്‍ അഭിനയിക്കേണ്ടതില്ലെന്ന് അമ്മയും തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലും ദിലീപായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്ക് പാലിക്കുമെന്ന് പൃഥ്വിരാജ്

വെള്ളനക്ഷത്രത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ നായകനായി അഭിനയക്കാന്‍ പൃഥ്വിരാജിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഘടന വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പൃഥ്വിരാജിന് നിര്‍ദ്ദേശം കിട്ടി. എന്നാല്‍ അത് മറികടന്ന് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.

പിന്തുണച്ച് മുതിര്‍ന്ന് സംവിധായകരും

പൃഥ്വിയുടെ ഈ തീരുമാനത്തെ അന്നത്തെ മുതിര്‍ന്ന രണ്ട് സംവിധായകരും അംഗീകരിച്ചിരുന്നു. അവരുടെ പിന്തുണ പൃഥ്വിക്കുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ പൃഥ്വിക്ക് വിലക്ക് വന്നപ്പോള്‍ ഇവരും പൃഥ്വിയെ കൈയൊഴിഞ്ഞു.

തിയറ്ററിലെത്താത്ത കഥ

2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കഥ. പൃഥ്വിരാജിനൊപ്പം കാവ്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. ഇതേ പ്രമേയത്തില്‍ ഗ്രീറ്റിംഗ് എന്ന് ജയസൂര്യ ചിത്രം ഇറങ്ങിയതിന്റെ വിവാദത്തില്‍ ചിത്രം ഒതുങ്ങുകയായിരുന്നു. ഒടുവില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഏഷ്യാനെറ്റ് ചാനലിലായിരുന്നു.

രക്ഷകനായി വിനയന്‍

പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്തു. അത്ഭുത ദ്വീപ് എന്ന ചിത്രം ഈ വിലക്കിനിടെയായിരുന്നു ചിത്രീകരിച്ചത്. സിനിമ വന്‍ വിജയമായി മാറിയതോടെ പൃഥ്വിരാജ് വീണ്ടും സിനിമ തിരിച്ചെത്തി. വിലക്ക് നീക്കാന്‍ സംഘടന നിര്‍ബന്ധിതരാകുയായിരുന്നു.

ഒറ്റയ്ക്ക് വളര്‍ന്ന പൃഥ്വി

ആര്‍ക്കും പിടി കൊടുക്കാതെ ഒറ്റയ്ക്ക് മുന്നേറുകയായിരുന്നു പൃഥ്വിരാജ്. ഒപ്പം വന്നവര്‍ക്കും മുന്നേ വന്നവര്‍ക്കും ഒരുപടി മുകളിലേക്ക് പൃഥ്വിരാജ് വളര്‍ന്ന് കയറി. ഇപ്പോള്‍ യുവ നിരയുടെ തലപ്പത്ത് പൃഥ്വിരാജ് തന്നെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമ പ്രതീക്ഷ വയ്ക്കുന്ന നടനാണ് പൃഥ്വി.

ദിലീപും പൃഥ്വിരാജും

പൃഥ്വിരാജ് ചിത്രങ്ങളുടെ റിലീസ് ദിവസം കാശുകൊടുത്ത് ആളെക്കേറ്റി തിയറ്ററില്‍ കൂവാന്‍ ഒരു പ്രമുഖ താരം ക്വട്ടേഷന്‍ കൊടുത്തിരുന്ന കഥ അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. അതിന്റെ ആരോപണങ്ങള്‍ ദിലീപിന് നേര്‍ക്കായിരുന്നു നീണ്ടിരുന്നത്. സംഘടനയുടെ വിലക്കിന് പിന്നിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

English summary
AMMA ban Prithviraj in his early career. But Prithvi over come it with his talent. Vinaya's Athbhutha Dweep helps him to over come it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X