twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ പോലെ ഹിറ്റ്ലര്‍ മാധവന്‍ക്കുട്ടിയായി പൃഥ്വിരാജ്! കലാഭവന്‍ ഷാജോണിന്റെ മാസ് ചിത്രം വരുന്നു

    |

    Recommended Video

    കലാഭവന്‍ ഷാജോണിന്റെ മാസ് ചിത്രം | filmibeat Malayalam

    ചില സിനിമകളുടെ പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമാവാറുണ്ട്. അത്തരത്തില്‍ പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ലൂസിഫറിന്റെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മാര്‍ച്ച് ആദ്യ ആഴ്ചയോടെ ചിത്രീകരണം ആരംഭിച്ച സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

    മാസ്, ആക്ഷന്‍, ഹൊറര്‍ ത്രില്ലര്‍, റോമാന്റിക് ചിത്രങ്ങളായിരുന്നു കുറേ ഏറെ കാലമായി പൃഥ്വിരാജിന്റേതായി വന്ന് കൊണ്ടിരുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായിട്ടാണ് ബ്രദേഴ്‌സ് ഡേ എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്‌ലറുമായി പൃഥ്വിരാജിന് സാമ്യമുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്.

    ബ്രദേഴ്‌സ് ഡേ

    ബ്രദേഴ്‌സ് ഡേ

    നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം മുതല്‍ കൂടുതല്‍ വിവരങ്ങള്‍ വരുന്നതിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതിനിടെയാണ് മാര്‍ച്ച് ഒന്‍പതിന് പൂജ ചടങ്ങുകള്‍ കഴിഞ്ഞ് ബ്രദേഴ്‌സ് ഡേ യുടെ ഷൂട്ടിംഗ് ആരംഭിച്ചത്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഏറെ കാലത്തിന് ശേഷമാണ് പൃഥ്വി ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്

     നാല് നായികമാര്‍

    നാല് നായികമാര്‍

    സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ബ്രദേഴ്‌സ് ഡേ യില്‍ പൃഥ്വിരാജിന് നാല് നായികമാരാണുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ ആ നാല് നായികമാര്‍. മിയ ജോര്‍ജിനൊപ്പം പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിരുന്നു. ഇവരുടെയെല്ലാം കഥാപാത്രമെന്താണെന്നുള്ളതിനെ കുറിച്ച് വലിയ സൂചനയില്ല. എന്നാല്‍ പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് കരുതുന്നത്.

     ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടിയോ?

    ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടിയോ?

    സിനിമയുടെ പേര് ബ്രദേഴ്‌സ് ഡേ ആയതിനാലാണ് ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ നടിമാരില്‍ മൂന്നോ നാലോ പേര് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിമാരായി എത്തുന്നതെന്ന സൂചന നല്‍കിയത്. അങ്ങനെ എങ്കില്‍ മമ്മൂട്ടി ഹിറ്റ് സിനിമയായ ഹിറ്റ്‌ലര്‍ പോലൊരു സിനിമയായിരിക്കുമെന്ന താരതമ്യം വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെന്ന അഞ്ച് സഹോദരിമാരുടെ മൂത്ത സഹോദരനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്. ബ്രദേഴ്‌സ് ഡേ യെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായ യാതൊരു അറിയിപ്പുകളും ഇനിയും വന്നിട്ടില്ല.

     ഷാജോണിന്റെ സിനിമ

    ഷാജോണിന്റെ സിനിമ

    മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കലാഭവന്‍ ഷാജോണ്‍. തുടക്കത്തില്‍ വില്ലന്‍, സഹനടന്‍, കോമഡി താരം തുടങ്ങിയ ചെറുതും വലുതമായ കഥാപാത്രങ്ങളായിരുന്നു താരം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് മലയാളത്തിലെ ഭാഗ്യമുള്ള ചില താരങ്ങളില്‍ ഒരാളായി ഷാജോണ്‍ മാറി. മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയനായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നിലയിലേക്ക് ഷാജോണ്‍ എത്തിയിരുന്നു. സിനിമാ അഭിനയത്തില്‍ സജീവമായിരുന്നപ്പോഴാണ് സംവിധായകന്റെ റോളിലേക്ക് കൂടി ഷാജോണ്‍ എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ പിന്തുണയായിരുന്നു സംവിധാനത്തിലേക്ക് ചുവടുമാറാന്‍ താരത്തെ പ്രേരിപ്പിച്ചത്.

     സംവിധാനത്തിലേക്ക് എത്തിയത്!!

    സംവിധാനത്തിലേക്ക് എത്തിയത്!!

    ബ്രദേഴ്‌സ് ഡേ യ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയതും കലാഭവന്‍ ഷാജോണായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ പൃഥ്വിരാജിനെ കാണാനെത്തി. ഷാജോണ്‍ എഴുതിയ ഒരു സ്‌ക്രിപ്റ്റ് പൃഥ്വിയെ വായിച്ചു കേള്‍പ്പിച്ചു. അതില്‍ പൃഥ്വിരാജ് അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി' അങ്ങനെയാണ് കലാഭവന്‍ ഷാജോണ്‍ സംവിധാനത്തിലേക്ക് എത്തിയതെന്ന് നേരത്തെ ബ്രദേഴ്‌സ് ഡേ യെ കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്.

    English summary
    Prithviraj play brother in Kalabhavan Shajon movie brothers day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X