പൃഥ്വിരാജിന്റെ ഇംഗ്ലീഷിന് ആരാധകന്റെ കിടിലന്‍ കമന്റ്! പൃഥ്വിയെ വരെ ചിരിപ്പിച്ച കമന്റിതാണ്!
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറിന് വേണ്ടി കട്ട കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍. മോഹന്‍ലാല്‍ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്നു എന്നിങ്ങനെ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ വെചച്ചാണ് ലൂസിഫറിന്റെ ഷൂട്ടിംഗ് അവസാനിച്ചത്.
ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ലക്ഷദ്വീപിലെ കവരത്തി ദ്വീപിന് സമീപം കടലില്‍ വെച്ച് പുലര്‍ച്ചെ 4.30 നായിരുന്നു ഫൈനല്‍ ഷോട്ട് എടുത്തതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇംഗ്ലീഷില്‍ മാസ് ഡയലോഗുകള്‍ പറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള പൃഥ്വിരാജ് ലൂസിഫറിനെ കുറിച്ച് പറഞ്ഞതും അങ്ങനെയായിരുന്നു.

ഇപ്പോള്‍ ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ ഇംഗ്ലീഷ് പോസ്റ്റും പരിഭാഷപെടുത്തി ഒരു ആരാധകന്‍ ഞെട്ടിച്ചിരിക്കുകയാണ്. തമാശ രൂപേണ പൃഥ്വിയുടെ ട്വീറ്റിന് താഴെ ആരാധകനിട്ട കമന്റ് പൃഥ്വിയ്ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പൃഥ്വി മറ്റൊരു ട്വീറ്റ് കൂടി ഇട്ടിരിക്കുകയാണ്.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ലൂസിഫര്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങി വമ്പന്‍ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ലൂസിഫര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications